Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുട്ടിൻ കൈപിടിച്ച് കുലുക്കിയ ഉടൻ ട്രംപിന്റെ ഭാര്യയുടെ മുഖം കറുത്തതെന്തുകൊണ്ട്...? ആ മുറിയിൽ ആകെയുള്ളത് ഒറ്റ സ്ത്രീയാണെന്ന ഭയമെന്ന് ചിലർ; പിശാചിന്റെ കണ്ണുകൾ കണ്ടതു കൊണ്ടെന്ന് മറ്റ് ചിലർ

പുട്ടിൻ കൈപിടിച്ച് കുലുക്കിയ ഉടൻ ട്രംപിന്റെ ഭാര്യയുടെ മുഖം കറുത്തതെന്തുകൊണ്ട്...? ആ മുറിയിൽ ആകെയുള്ളത് ഒറ്റ സ്ത്രീയാണെന്ന ഭയമെന്ന് ചിലർ; പിശാചിന്റെ കണ്ണുകൾ കണ്ടതു കൊണ്ടെന്ന് മറ്റ് ചിലർ

തിങ്കളാഴ്ച ഹെൽസിങ്കിയിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ പുട്ടിൻ തന്റെ കൈപിടിച്ച് കുലുക്കിയതിനെ തുടർന്ന് ട്രംപിന്റെ ഭാര്യ മെലാനിയയുടെ മുഖം കറുത്തത് സോഷ്യൽ മീഡിയയിൽ പരക്കെ ചർച്ചയാകുന്നു. പുട്ടൻ തന്നെ ഹസ്തദാനം ചെയ്തത് മെലാനിയക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് അവർ മുഖം കറുപ്പിച്ച് കൊണ്ട് സൂചിപ്പിച്ചതതെന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ആ മുറിയിൽ താനാണ് ആകെയുള്ള സ്ത്രീയെന്ന ഭയമാണ് മെലാനിയതുടെ കണ്ണുകളിൽ നിഴലിച്ചതെന്ന് മറ്റ് ചിലർ പറയുന്നു. എന്നാൽ മുറിയിൽ പിശാചിന്റെ കണ്ണുകൾ കണ്ടതു കൊണ്ടാണ് മെലാനിയയുടെ മുഖം കറുത്തതെന്നാണ് മറ്റ് ചില സോഷ്യൽ മീഡിയ യൂസർമാർ പ്രതികരിച്ചിരിക്കുന്നത്.

ട്രംപ് പുട്ടിന്റെ കൈ പിടിച്ച് കുലുക്കുമ്പോൾ മെലാനിയ ഔപചാരികമായി പുഞ്ചിരിച്ചിരുന്നുവെങ്കിലും മുഖം കറുത്തിരുന്നുവെന്നാണ് ആ മുഖഭാവം ചൂഴ്ന്ന് നോക്കി നിരവധി പേർ കണ്ടെത്തിയിരിക്കുന്നത്. മെലാനിയക്ക് കൈ കൊടുത്ത ശേഷം പുട്ടിൻ ആ മുറിയിൽ ചുറ്റും നോക്കിയിരുന്നു. അപ്പോൾ മെലാനിയയുടെ മുഖം വിളറി വെളുത്ത നിലയിലുമായിരുന്നു. തുടർന്ന് മെലാനിയ കണ്ണുകൾ കൊണ്ട് ചുറ്റും പരതുകയും പതർച്ചയോടെ താഴോട്ട് നോക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇത് സംബന്ധിച്ച ചർച്ച വൈറലാവുകയും ചെയ്തിട്ടുണ്ട്. ചിലർ വളരെ ആശ്ചര്യത്തോടെയാണ് മെലാനിയയുടെ പ്രതികരണത്തെ വിലയിരുത്തിയിരിക്കുന്നത്.

താൻ മാത്രമാണീ റൂമിൽ സ്ത്രീയായിട്ടുള്ളതെന്നും പുട്ടിൻ എത്ര അപകടകാരിയായ മനുഷ്യനാണെന്ന തിരിച്ചറിവുമാണ് മെലാനിയയെ ഭയചകിതയാക്കിയിരിക്കുന്നതെന്നാണ് ആരോൺ മാക് കോർഡ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മരണത്തെ തുറിച്ച് നോക്കുന്നത് പോലെയാണ് മെലാനിയ പുട്ടിനെ തുറിച്ച ് നോക്കിയതെന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. പുട്ടിനുമായി ട്രംപ് നടത്തിയ പത്രസമ്മേളനം വൻ വിവാദമായതിനെ തുടർന്ന് ട്രംപ് ഇതിന് വിശദീകരണം നൽകി അധികം വൈകുന്നതിന് മുമ്പാണ് മെലാനിയയുടെ ഈ പെരുമാറ്റത്തെക്കുറിച്ചുള്ള ചർച്ച കൊഴുത്തിരിക്കുന്നത്.

പുട്ടിനുമായുള്ള ചർച്ചയിൽ ട്രംപ് പുട്ടിനോട് മൃദുസമീപനം പുലർത്തിയതിൽ യുഎസ് ലോ മെയ്‌ക്കർമാർ അടക്കമുള്ളവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ട് വന്നിരുന്നു. 2016ലെ തെരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലുണ്ടെന്നറിഞ്ഞിട്ടും ട്രംപ് പുട്ടിനെ വിമർശിച്ചില്ലെന്നത് അമേരിക്കയിൽ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ചർച്ചയിൽ പുട്ടിനൊപ്പം ഇരുന്നപ്പോൾ റഷ്യയെ ന്യായീകരിച്ച ട്രംപ് തിരിച്ചെത്തിയപ്പോൾ യുഎസ് ലോ മേക്കർമാരുടെ വിമർശന ശരമേറ്റ് വാങ്ങേണ്ടി വന്നിരുന്നു അതിനെ തുടർന്ന് റഷ്യയെ തള്ളിപ്പറഞ്ഞും ഇന്റലിജൻസ് ഏജൻസികളെ ന്യായീകരിച്ചും ട്രംപിന്റെ മലക്കം മറിച്ചിലുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP