Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എങ്ങനെ ചിരിക്കണം...? എങ്ങനെ ഭക്ഷണം കഴിക്കണം...? എന്ത് വസ്ത്രം ധരിക്കണം...? ഇതൊന്നും സ്വന്തമായി തീരുമാനിക്കാനാവാതെ മേഗൻ; കൊട്ടാരത്തിലെ നിയമങ്ങൾ ശ്വാസം മുട്ടിച്ച് തുടങ്ങിയതോടെ ഹാരിക്ക് ഭാര്യ സമാധാനം കൊടുക്കുന്നില്ലെന്ന് മാധ്യമങ്ങൾ

എങ്ങനെ ചിരിക്കണം...? എങ്ങനെ ഭക്ഷണം കഴിക്കണം...? എന്ത് വസ്ത്രം ധരിക്കണം...? ഇതൊന്നും സ്വന്തമായി തീരുമാനിക്കാനാവാതെ മേഗൻ; കൊട്ടാരത്തിലെ നിയമങ്ങൾ ശ്വാസം മുട്ടിച്ച് തുടങ്ങിയതോടെ ഹാരിക്ക് ഭാര്യ സമാധാനം കൊടുക്കുന്നില്ലെന്ന് മാധ്യമങ്ങൾ

രാജകുടുംബത്തിലേക്ക് വധുവായെത്തിയതിന്റെയും മധുവിധുവിന്റെയും ത്രിൽ ഒന്നടങ്ങിയപ്പോൾ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിളിന് കൊട്ടാരത്തിനുള്ളിൽ ഇപ്പോൾ കടുത്ത വീർപ്പ് മുട്ടൽ അനുഭവപ്പെടാൻ തുടങ്ങിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. രാജകുമാരിയായെങ്കിലും തന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ കൊട്ടാരത്തിലെ നിയമങ്ങൾ കടന്ന് കയറി വരിഞ്ഞ് മുറുക്കിയതിൽ മേഗൻ അസ്വസ്ഥയാണ്. അതായത് എങ്ങനെ ചിരിക്കണം...? എങ്ങനെ ഭക്ഷണം കഴിക്കണം...? എന്ത് വസ്ത്രം ധരിക്കണം...? ഇതൊന്നും സ്വന്തമായി തീരുമാനിക്കാൻ മേഗന് നിലവിൽ സ്വാതന്ത്ര്യമില്ലാതെ വന്നിരിക്കുകയാണ്. ഈ വിധത്തിൽ കൊട്ടാരച്ചട്ടങ്ങൾ ശ്വാസം മുട്ടിച്ച് തുടങ്ങിയതോടെ ഹാരിക്ക് ഭാര്യ സമാധാനം കൊടുക്കുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പൂർണമായും രാജകുടുംബാംഗമായിത്തീരുന്നതിനുള്ള കടുത്ത നിയമങ്ങൾ മേഗൻ പരിശീലിച്ച് വരുന്നുവെന്നും അത് അവരെ നാൾക്ക് നാൾ ബുദ്ധിമുട്ടിച്ച് വരുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്. മെയ്‌ 19ന് ഹാരിയെ വിവാഹം കഴിച്ചതിന് ശേഷം നിരവധി രാജകീയ ചടങ്ങുകളിലായിരുന്നു മേഗൻ പങ്കെടുത്തിരുന്നത്. ഇവയിൽ ചിലതിൽ എലിസബത്ത് രാജ്ഞിക്കൊപ്പമായിരുന്നു മേഗൻ പങ്കെടുത്തിരുന്നത്. ഇതിന്റെ ഭാഗമായി നിരവധി രാജകീയ നിയമങ്ങൾ മേഗൻ എളുപ്പത്തിൽ ഉൾക്കൊണ്ട് പ്രാബല്യത്തിൽ വരുത്തിയിരുന്നുവെങ്കിലും ചില നിയമങ്ങളെ ചൊല്ലി മേഗന് സംശയങ്ങളേറെയുണ്ടെന്നും ചിലത് അവർക്ക് പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെന്നുമാണ് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.

കൊട്ടാരത്തിലെ സ്ത്രീകൾ ട്രൗസർ സ്യൂട്ടുകൾ ധരിക്കുന്നതിനേക്കാൾ രാജ്ഞി ഇഷ്ടപ്പെടുന്നത് മറ്റ് ഡ്സുകളോ അല്ലെങ്കിൽ സ്‌കർട്ടുകളോ ആണെന്നത് മുൻ സീരിയൽ നടി കൂടിയായ മേഗനെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ എന്തിനാണ് കൊട്ടാരത്തിൽ ഇത്ര കടുംപിടിത്തമെന്ന് ഇതിനെ തുടർന്ന് മേഗൻ ഹാരിയോട് ചോദിച്ച് അദ്ദേഹത്തെ സ്വൈര്യം കെടുത്തുന്നുണ്ടെന്നും സൂചനയുണ്ട്. ഇത്തരം കാര്യങ്ങളിൽ ചിലതിൽ മേഗൻ അസ്വസ്ഥയാണെങ്കിലും പുതിയ ജീവിത്തിന്റെ ഭാഗമായി ഈ വക കരാറുകൾ പാലിക്കാൻ മേഗൻ ബാധ്യസ്ഥയായിരിക്കുന്നുവെന്നും കൊട്ടാരവുമായി അടുത്ത ഉറവിടം സ്ഥിരീകരിക്കുന്നു.

ഡ്യൂചസ് ഓഫ് സസെക്സ് എന്ന വിശിഷ്ട സ്ഥാനം രാജ്ഞി തനിക്ക് അനുവദിച്ച് നൽകിയത് തികഞ്ഞ അനുഗ്രഹമായിട്ടാണ് മേഗൻ കണക്കാക്കുന്നത്. എന്നാൽ അത് കാരണം ഒരു കൂട്ടം വെല്ലുവിളികൾ തനിക്ക് അനുഭവിക്കേണ്ടി വരുന്നുവെന്ന് മേഗൻ ഈ സമയത്ത് തിരിച്ചറിഞ്ഞ് അസ്വസ്ഥയാകുന്നുമുണ്ട്.ചുരുങ്ങിയ കാലത്തിനുള്ളിൽ അതിൽ തിളങ്ങാനും ഒരു പരിധി വരെ മേഗന് സാധിച്ചിട്ടുമുണ്ട്. മേഗനെ രാജകീയ ചിട്ടകൾ പഠിപ്പിക്കുന്നതിനായി രാജ്ഞിയുടെ മുൻ ്അസിസ്റ്റന്റെ സെക്രട്ടറി സാമന്ത കോഹെനെ നിയോഗിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും മേഗന്റെ ഉള്ളിലെ യഥാർത്ഥ വ്യക്തിത്വം ഇടക്കക്കെ പുറത്ത് ചാടുന്നുണ്ടെന്ന് സമീപകാലത്തെ ചില സംഭവങ്ങൾ വെളിപ്പെടുത്തുന്നുമുണ്ട്. ഉദാഹരണമായി ഡബ്ലിനിൽ ബ്രിട്ടീഷ് അംബാസിഡറുടെ വസതിയിൽ കഴിഞ്ഞ ആഴ്ച നടന്ന ഗാർഡൻ പാർട്ടിയിൽ വച്ച് മേഗൻ തന്റെ ഫെമിനിസ്റ്റ് നിലപാട് വെളിപ്പെടുത്തിയത് കടുത്ത വിമർശനത്തിനായിരുന്നു വഴിയൊരുക്കിയിരുന്നത്. കഴിഞ്ഞ മാസം നടന്ന റഫറണ്ടത്തിൽ അയർലണ്ടിലെ ഭൂരിഭാഗം പേരും അബോർഷൻ നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തതിൽ തനിക്ക് സന്തോഷമേറെയുണ്ടെന്നായിരുന്നു മേഗൻ ഗാർഡൻ പാർട്ടിക്കിടെ വെളിപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP