Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവകാശങ്ങൾ കുറവെന്ന് ബ്രിട്ടീഷ് എംപിമാർ; ഇത്രയും നിയന്ത്രണം പാടില്ലെന്ന് യൂറോപ്യൻ യൂണിയനും;ബ്രെക്സിറ്റ് ചർച്ചകൾ വഴിമാറിയതോടെ തെളിയുന്നത് ഒരു കരാറുമില്ലാതെയുള്ള പിന്മാറ്റ സാധ്യത; വിപണിയെ പിടിച്ച് കുലുക്കി ബ്രെക്സിറ്റ് ചർച്ചകൾ മുമ്പോട്ട്

അവകാശങ്ങൾ കുറവെന്ന് ബ്രിട്ടീഷ് എംപിമാർ; ഇത്രയും നിയന്ത്രണം പാടില്ലെന്ന് യൂറോപ്യൻ യൂണിയനും;ബ്രെക്സിറ്റ് ചർച്ചകൾ വഴിമാറിയതോടെ തെളിയുന്നത് ഒരു കരാറുമില്ലാതെയുള്ള പിന്മാറ്റ സാധ്യത; വിപണിയെ പിടിച്ച് കുലുക്കി ബ്രെക്സിറ്റ് ചർച്ചകൾ മുമ്പോട്ട്

ലണ്ടൻ: തെരേസ മേയും കാബിനറ്റ് അംഗങ്ങളും ചെക്കേർസിലെ മീറ്റിംഗിൽ വച്ച് പാസാക്കിയ ബ്രെക്സിറ്റ് ബ്ലൂപ്രിന്റിന്റെ കടയ്ക്കൽ കത്തി വച്ച് കൊണ്ട് യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർണിയർ രംഗത്തെത്തി. ബ്രെക്സിറ്റിന് ശേഷം യുകെ മുന്നോട്ട് വച്ചത് പോലുള്ള ഇത്രയും നിയന്ത്രണം പാടില്ലെന്നാണ് യൂറോപ്യൻ യൂണിയൻ വാദിക്കുന്നത്. എന്നാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് ലഭിക്കുന്ന അവകാശങ്ങളാണ് വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് എംപിമാർ ആരോപിച്ചിരിക്കുന്നത്. ഈ വിധത്തിൽ ബ്രെക്സിറ്റ് ചർച്ചകൾ വഴിമാറിയതോടെ തെളിയുന്നത് ഒരു കരാറുമില്ലാതെയുള്ള പിന്മാറ്റ സാധ്യതയാണെന്നും റിപ്പോർട്ടുണ്ട്. വിപണിയെ പിടിച്ച് കുലുക്കിക്കൊണ്ടാണ് ഈ വിധത്തിൽ അനിശ്ചിത്ത്വം നിറഞ്ഞ ബ്രെക്സിറ്റ് ചർച്ചകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

ബ്രെക്സിറ്റിന് ശേഷം ഐറിഷ് ബോർഡർ ഏത് വിധത്തിലുള്ളതായിരിക്കണമെന്ന യൂറോപ്യൻ യൂണിയൻ നിർദ്ദേശം പ്രാവർത്തികമല്ലാത്തതിനാൽ അത് ഉപേക്ഷിക്കണമെന്ന് അതിന് മുമ്പ് തെരേസ ബ്രസൽസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചെക്കേർസ് ബ്ലൂ പ്രിന്റ് ഇത് സിംഗിൾ മാർക്കറ്റിനെ ക്ഷയിപ്പിക്കുമെന്നും അനീതികരമായ ബ്യൂറോക്രസിക്ക് കാരണമാകുമെന്നുമാണ് ബാർണിയർ ആരോപിക്കുന്നത്.ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയന് വേണ്ടി യുകെ താരിഫുകൾ പിരിക്കാനുള്ള നിർദേശവും സാധനങ്ങൾ വിനിമയം ചെയ്യുന്നതിനായി ഒരു ' കോമൺ റൂൾ ബുക്ക്' പിന്തുടരുന്നതിനുമുള്ള നിർദേശവും ചെക്കേർസ് ബ്ലൂ പ്രിന്റിലുണ്ട്. ഇത് ഒരിക്കലും നീതിപൂർവകമായി പ്രാവർത്തികമാക്കാനാവില്ലെന്നാണ് യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.

യൂറോപ്യൻയൂണിയന് വേണ്ടി നികുതികൾ പിരിക്കാൻ യുകെയെ എന്ത് വിശ്വാസത്തിലാണ് ഏൽപ്പിക്കുകയെന്നാണ് ബാർണിയർ ചോദിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് വിഷയത്തിൽ അഭ്യന്തര രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി ബ്രിട്ടീഷ് പക്ഷത്തിന് അനുകൂലമായി കൂടുതൽ ഇളവുകൾ അനുവദിക്കാൻ തെരേസയ്ക്ക് മേൽ സമ്മർദമുണ്ടാകുമെന്നും അത് തങ്ങൾക്ക് ഹാനികരമാണെന്നും ബാർണിയർ ചർച്ചക്കിടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ കാബിനറ്റിലെ എതിർപ്പുകളെ അവഗണിച്ച് പാസാക്കിയ ചെക്കേർസ് ബ്ലൂപ്രിന്റ് എന്ന ഒത്ത് തീർപ്പ് പദ്ധതിയിലൂടെ ബ്രെക്സിറ്റിൽ നിർണായക ചുവട് വയ്ക്കാമെന്ന തെരേസയുടെ പ്രതീക്ഷകളാണ് ഇതിലൂടെ തകിടം മറിഞ്ഞിരിക്കുന്നത്.

ബ്രെക്സിറ്റിന്റെ കാര്യത്തിൽ തികച്ചും പ്രായോഗികമായ ഒരു സമീപനം കൈക്കൊള്ളാനാണ് ഇന്നലെ രാവിലെ ബെൽഫാസ്റ്റിൽ വച്ച് നടത്തിയ ഒരു പ്രസംഗത്തിനിടെ തെരേസ വീണ്ടും യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള അയർലണ്ട് അതിർത്തികളുടെ അവസ്ഥ ഏത് വിധത്തിലുള്ളതായിരിക്കണമെന്ന വിഷയത്തിൽ ഇരു വിഭാഗവും കടുത്ത അഭിപ്രായഭിന്നതയിലാണുള്ളത്. ബ്രെക്സിറ്റിന് ശേഷം നോർത്തേൺ അയർലണ്ടിനെ ബ്രസൽസിന്റെ നീതിവ്യവസ്ഥക്ക് കീഴിൽ തുടരാൻ അനുവദിച്ച് യുകെയെ വിഭജിക്കാൻ അനുവദിക്കാനാവില്ലെന്നാണ് തെരേസ തുറന്നടിച്ചിരിക്കുന്നത്.

യുകെ ഒരു രാജ്യമെന്ന നിലയിലാണ് യൂറോപ്യൻ യൂണിയനിൽ ചേർന്നിരിക്കുന്നതെന്നും അതിനാൽ അത്തരത്തിൽ തന്നെ മാത്രമേ യൂണിയനിൽ നിന്നും വിട്ട് പോവുകയുള്ളുവെന്നുമാണ് തെരേസ പറയുന്നത്. ഐറിഷ് ബോർഡർ പ്രശ്നത്തിന് ഉത്തമപരിഹാരമാണ് ചെക്കേസ് പദ്ധതി മുന്നോട്ട് വയ്ക്കുന്നതെന്നാണ് തെരേസ പറയുന്നത്. എന്നാൽ ഐറിഷ് അതിർത്തി പ്രശ്നത്തിൽ യുകെയുടെ ഭാഗത്ത് നിന്നും ഒരു മൃദുസമീപനം ഇതുവരെ താൻ കണ്ടിട്ടില്ലെന്നാണ് മീറ്റിംഗിന് ശേഷം ബ്രസൽസിൽ വച്ച് നടത്തിയ ഒരു പത്ര സമ്മേളനത്തിൽ ബാർണിയർ വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP