Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനിക്ക് ലണ്ടൻ മേയറാകാമെങ്കിൽ പിന്നെന്തുകൊണ്ട് ഇന്ത്യക്കാരനായിക്കൂടാ...? സാദിഖ് ഖാനെതിരെ മത്സരിക്കാൻ ടോറികൾ ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളിൽ രണ്ട് ഇന്ത്യൻ വംശജർ

പാക്കിസ്ഥാനിക്ക് ലണ്ടൻ മേയറാകാമെങ്കിൽ പിന്നെന്തുകൊണ്ട് ഇന്ത്യക്കാരനായിക്കൂടാ...? സാദിഖ് ഖാനെതിരെ മത്സരിക്കാൻ ടോറികൾ ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളിൽ രണ്ട് ഇന്ത്യൻ വംശജർ

2020ൽ നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിന് ശേഷം ഒരു പക്ഷേ ഇന്ത്യക്കാരൻ ലണ്ടൻ മേയറായേക്കാം... നിലവിലുള്ള ലണ്ടൻ മേയറും ലേബർ പാർട്ടിക്കാരനും പാക്കിസ്ഥാൻ വംശജനുമായ സാദിഖ് ഖാനെതിരെ മത്സരിക്കാൻ ടോറികൾ ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളിൽ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെട്ടതിനാനാലാണ് ഈ സാധ്യത തെളിഞ്ഞിരിക്കുന്നത്. പാക്കിസ്ഥാനിക്ക് ലണ്ടൻ മേയറാകാമെങ്കിൽ പിന്നെന്തുകൊണ്ട് ഒരു ഇന്ത്യക്കാരനും ഈ സ്ഥാനത്തിരുന്ന് കൂടെന്ന ചോദ്യമാണ് ഇതേ തുടർന്ന് ശക്തമാകുന്നത്. ലക്നൗവിൽ ജനിച്ച ബിസിനസ് വുമണായ റൂബി മാക്ഗ്രെഗർ-സ്മിത്ത്,, ബ്രിട്ടീഷ് സിഖ് രാഷ്ട്രീയനേതാവും ഇന്ത്യൻ വംശജനുമായ കുൽവീർ റേഞ്ചർ എന്നിവരാണ് ടോറികളുടെ ലണ്ടൻ മേയർ സ്ഥാനാർത്ഥിപ്പട്ടികയിലുള്ള ഇന്ത്യക്കാർ.

ഇവർക്ക് പുറമെ മറ്റ് നിരവധി പേരും ടോറികളുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിലുണ്ട്. ഈ വരുന്ന ഒക്ടോബറിൽ മാത്രമേ ഇവരിൽ നിന്നും സ്ഥാനാർത്ഥിയെ നിർണയിക്കുകയുള്ളൂ. ഭൂമിയിലെ ഏറ്റവും മഹത്തായ നഗരമായ ലണ്ടനിലെ പ്രതാപവും ആത്മവിശ്വാസവും തിരിച്ച് കൊണ്ടു വരാൻ പ്രാപ്തിയുള്ള മേയറായിരിക്കണം അടുത്തതായി ലണ്ടന് ഉണ്ടാവേണ്ടതെന്നാണ് മാക്ഗ്രെഗർ-സ്മിത്ത് തന്റെ സ്ഥാനാർത്ഥി സാധ്യതയെ പറ്റി വെളിപ്പെടുത്തവെ വ്യാഴാഴ്ച പ്രതികരിച്ചിരിക്കുന്നത്. 55 കാരിയായ മാക്ഗ്രെഗർ ഹൗസ് ഓഫ് ലോർഡ്സിലെ പീറാണ്. ഒരു ദശാബ്ദം മുമ്പ് മിറ്റി ഗ്രൂപ്പ് എന്ന പേരിലുള്ള ഒരു എഫ്ടിഎസ്ഇ-250 കമ്പനി നടത്തുന്ന ആദ്യ ഇന്ത്യൻ സ്ത്രീയെന്ന ബഹുമതിക്കുടമയാണ് മാക്ഗ്രെഗർ.

തന്റെ പ്രവർത്തനമികവ് പരിഗണിച്ച് ഇവർക്ക് 2012ൽ കമാൻഡർ ഓഫ് ബ്രിട്ടീഷ് എംപയർ(സിബിഇ) എലിസബത്ത് രാജ്ഞിയിൽ നിന്നും ലഭിച്ചിരുന്നു. ലണ്ടനും മഹത്തായ ഈ രാജ്യവും തനിക്ക് വേണ്ടതെല്ലാം നൽകിയെന്നും ഇപ്പോൾ ആ കടം വീട്ടാൻ താൻ ശ്രമിക്കുന്നുവെന്നുമാണ് തന്റെ സ്ഥാനാർത്ഥി സാധ്യതയെക്കുറിച്ച് മാക്ഗ്രെഗർ പ്രതികരിച്ചിരിക്കുന്നത്. ലണ്ടൻ മേയറുടെ ഓഫീസിലെ മുൻ ട്രാൻസ്പോർട്ട് അഡൈ്വസറാണ് സ്ഥാനാർത്ഥി സാധ്യതയുള്ള മറ്റൊരു ഇന്ത്യൻ വംശജനായ കുൽവീർ റേഞ്ചർ. താനിവിടെയാണ് ജനിച്ചതെന്നും പഠിച്ചതെന്നും ലണ്ടനിലാണ് ജോലി ചെയ്തതെന്നും അതിനാൽ മേയർ സ്ഥാനാർത്ഥിയാകുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതിൽ അഭിമാനമുണ്ടെന്നും കുൽവീർ റേഞ്ചർ പ്രതികരിച്ചു.

വിവിധ മേഖലകളിൽ നിന്നുള്ള പത്ത് പേരെയാണ് ഈ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ടോറികൾ പറയുന്നത്. ബിസിനസ്, രാഷ്ട്രീയം, ചാരിറ്റി മേഖലകളിൽ നിന്നുള്ളവർ ഇതിലുൾപ്പെടുന്നു. 2016ൽ നടന്ന ഏറ്റവും അവസാനത്തെ ലണ്ടൻ മേയറാൾ തെരഞ്ഞെടുപ്പിൽ സാദിഖ് ഖാൻ ടോറികളുടെ സ്ഥാനാർത്ഥി സാക് ഗോൾഡ്സ്മിത്തിനെയാണ് പരാജയപ്പെടുത്തിയിരുന്നത്. ഏറ്റവും അവസാനം ലണ്ടൻ മേയറായ ടോറി അടുത്തിടെ രാജി വച്ച ഫോറിൻ സെക്രട്ടറിയായ ബോറിസ് ജോൺസനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP