Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇമ്രാൻഖാന്റെ മൂന്നാം ഭാര്യ അഞ്ച് മക്കളുടെ അമ്മ; വിവാഹത്തിന് ശേഷമാണ് ആദ്യം മുഖം കാണുന്നതെന്ന് പാക്കിസ്ഥാനിലെ ഭാവി പ്രധാനമന്ത്രി; ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ബിബിസി വെതർ ഗേളിനെ കെട്ടിയതെന്ന് തുറന്ന് പറഞ്ഞ് മുൻ ക്രിക്കറ്റ് താരം

ഇമ്രാൻഖാന്റെ മൂന്നാം ഭാര്യ അഞ്ച് മക്കളുടെ അമ്മ; വിവാഹത്തിന് ശേഷമാണ് ആദ്യം മുഖം കാണുന്നതെന്ന് പാക്കിസ്ഥാനിലെ ഭാവി പ്രധാനമന്ത്രി; ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ബിബിസി വെതർ ഗേളിനെ കെട്ടിയതെന്ന് തുറന്ന് പറഞ്ഞ് മുൻ ക്രിക്കറ്റ് താരം

ക്കഴിഞ്ഞ ഫെബ്രുവരിയിൽ താൻ വിവാഹം കഴിച്ച മൂന്നാം ഭാര്യയുടെ മുഖം താനാദ്യമായി കാണുന്നത് വിവാഹത്തിന് ശേഷമായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഇമ്രാൻഖാൻ രംഗത്തെത്തി. അതിന് മുമ്പ് മുഖം മൂടിയ വസ്ത്രത്തോടെയല്ലാതെ അഞ്ച് മക്കളുടെ അമ്മയായ ബുഷറ മനേക എന്ന ആ സ്ത്രീ തനിക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്നും പാക്കിസ്ഥാനിലെ ഭാവി പ്രധാനമന്ത്രിയാകൻ സാധ്യതയുള്ള ഖാൻ വെളിപ്പെടുത്തുന്നു. അതിന് മുമ്പ് ബിബിസി വെതർഗേളായ റെഹാം ഖാനെ കെട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്നും ഖാൻ വെട്ടിത്തുറന്ന് പറയുന്നു.

വിവാഹം കഴിഞ്ഞ് വെറും പത്ത് മാസത്തിന് ശേഷമായിരുന്നു 2015ൽ ഖാൻ രണ്ടാം ഭാര്യയുമായി വേർപിരിഞ്ഞിരുന്നത്. അതിന് മുമ്പ് ബ്രിട്ടീഷുകാരിയായി ഹെയ്റെസ് ജെമിമ ഗോൾഡ്സ്മിത്തിനെയായിരുന്നു ഖാൻ ആദ്യമായി വിവാഹം കഴിച്ചിരുന്നത്. എന്നാൽ വെറും ഒമ്പത് വർഷം മാത്രമേ ആ ബന്ധം നിലനിന്നിരുന്നുള്ളൂ.മൂന്നാം ഭാര്യ ബുഷറയുടെ ഒരു പഴയ ഫോട്ടോഗ്രാഫ് മാത്രമായിരുന്നു താൻ വിവാഹത്തിന് മുമ്പ് കണ്ടിരുന്നതെന്നും അതിൽ മുഖം അവ്യക്തമായിരുന്നുവെന്നുമാണ് ഖാൻ പറയുന്നത്. 39കാരിയും പണ്ഡിതയുമായ ബുഷറ ആദ്യം സൂഫിസത്തിൽ തന്റെ ആത്മിയ വഴികാട്ടിയായിട്ടായിരുന്നു വർത്തിച്ചിരുന്നതെന്നും പിന്നീട് അവരെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ഖാൻ പറയുന്നത്.

ബുഷറ തന്റെ ആദ്യ ഭർത്താവിനെ അല്ലാതെ മറ്റുള്ള പുരുഷന്മാരെ മുഖവസ്ത്രമില്ലാതെ കണ്ടിരുന്നില്ലെന്നും അതാണ് താനും കാണാതിരുന്നതെന്നും ഖാൻ വിശദീകരിക്കുന്നു. മൂന്ന് വർഷം മുമ്പായിരുന്നു ബുഷറയും 65കാരനായ ഖാനും ആദ്യമായി കണ്ടിരുന്നത്. ഒരു സീനിയർ കസ്റ്റംസ് ഒഫീഷ്യലായ ഖാവർ ഫരീദ് മനേകയെയാണ് ബുഷറ ആദ്യം വിവാഹം കഴിച്ചിരുന്നത്. തങ്ങളുടെ വിവാഹത്തിന് ശേഷം ബുഷറ ആദ്യമായി മുഖവസ്ത്രം നീക്കി മുഖം തനിക്ക് മുമ്പിൽ വെളിപ്പെടുത്തിയപ്പോൾ തനിക്ക് ഒട്ടും നിരാശ തോന്നിയില്ലെന്നും തങ്ങൾ ഇപ്പോൾ സന്തോഷകരമായ ജീവിതം നയിക്കുന്നുവെന്നുമാണ് ഖാൻ പറയുന്നത്.

1980കളിൽ കളിക്കളത്തിൽ നിറഞ്ഞ് നിൽക്കുമ്പോൾ അതേ ഊർജത്തോടെയായിരുന്നു ലണ്ടനിലെ അന്നാബെൽ, ട്രാംപ് പോലുള്ള നൈറ്റ് ക്ലബുകളിൽ ഖാൻ ജീവിതം ആസ്വദിച്ചിരുന്നത്. അന്നൊന്നും മുഖം കാണാത്ത ഒരു സ്ത്രീയെ വിവാഹം കഴിക്കുന്ന കാര്യം തനിക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായിരുന്നുവെന്നും ഖാൻ ഇപ്പോൾ സമ്മതിക്കുന്നു. എന്നാൽ സ്വന്തം തിക്താനുഭവങ്ങളുടെ വെളിച്ചത്തിൽ ബന്ധങ്ങളെ കുറിച്ചുള്ള തന്റെ മനോഭാവം ഇത്രയും കാലത്തിനിടെ മാറുകയായിരുന്നുവെന്നും ഖാൻ എടുത്ത് കാട്ടുന്നു.

ശാരീരികമായ ആകർഷണത്തേക്കാൾ ബന്ധങ്ങളിൽ മറ്റ് പലതിനുമാണ് പ്രാധാന്യമെന്ന് താൻ തിരിച്ചറിയുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ജൂലൈ 25ന് നടക്കുന്ന പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിന് ശേഷം ഖാൻ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയാകാൻ സാധ്യയേറെയാണെന്നാണ് പ്രവചനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP