Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടപ്പെടുന്ന പയ്യന്മാരെ വെറുതെ വിടാൻ മടിയുള്ള മഡോണ രണ്ടുകൊല്ലം ഒരു വനിതാ മോഡലിന്റെ പിന്നാലെയും പ്രണയാഭ്യർഥനയുമായി നടന്നു; ഒരു ചുംബനത്തിൽ വീണുപോയ പോപ്പ് സ്റ്റാർ മോഡലിനെഴുതിയെ പ്രേമലേഖനങ്ങൾ പുറത്ത്

ഇഷ്ടപ്പെടുന്ന പയ്യന്മാരെ വെറുതെ വിടാൻ മടിയുള്ള മഡോണ രണ്ടുകൊല്ലം ഒരു വനിതാ മോഡലിന്റെ പിന്നാലെയും പ്രണയാഭ്യർഥനയുമായി നടന്നു; ഒരു ചുംബനത്തിൽ വീണുപോയ പോപ്പ് സ്റ്റാർ മോഡലിനെഴുതിയെ പ്രേമലേഖനങ്ങൾ പുറത്ത്

വിവാഹ ബന്ധം വേർപെടുത്തിയശേഷം തന്നെക്കാൾ പത്തും ഇരുപതും വയസ്സ് കുറവുള്ള പയ്യന്മാർക്കൊപ്പം കറങ്ങി നടക്കുകയാണ് പോപ്പ് സ്റ്റാർ മഡോണയുടെ രീതി. ഇതിനകം, ഒട്ടേറെ ചെറുപ്പക്കാരുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള മഡോണ, ഇടയ്‌ക്കൊരു യുവതിയിലും അനുരക്തയായെന്നാണ് പുതിയ വെളിപ്പെടുത്തൽ. മഡോണയുടെ ഒരു മ്യൂസിക് വീഡിയോയുടെ ചിത്രീകരണത്തിനിടെ ഈ യുവതിയിൽനിന്ന് കിട്ടിയ ഒരു ചുംബനമാണ് മഡോണയുടെ മനസ്സിളക്കിയത്.

ബ്രിട്ടീഷ് സൂപ്പർ മോഡലായിരുന്ന അമാൻഡ കാസലെറ്റാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മഡോണയുടെ സൂപ്പര് ഹിറ്റായ 1990-ലെ മ്യൂസിക് വീഡിയോ 'ജസ്റ്റിഫൈ മൈ ലവ്' ചിത്രീകരണത്തിനിടെയാണ് അമാൻഡയും മഡോണയും ചുംബിച്ചത്. ഇതോടെ, അമാൻഡയെ വല്ലാതെ മോഹിച്ചുപോയ മഡോണ രണ്ടുവർഷത്തോളം അവരുടെ പിന്നാലെ നടന്നുവെന്നും മോഡൽ ഇപ്പോൾ വെളിപ്പെടുത്തുന്നു. ലോകത്ത് ഞാൻ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് മഡോണ അന്ന് അമാൻഡയെ വിശേഷിപ്പിച്ചത്. 

53-കാരിയായ അമാൻഡ ഇപ്പോൾ സെയ്ന്റ് അൽബാൻസിലാണ് താമസം. താൻ മറ്റൊരാളെ വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം പോലും വകവെക്കാതെയാണ് മഡോണ തന്നോട് പ്രണയാഭ്യർഥന നടത്തിയതും രണ്ടുവർഷത്തോളം പിന്നാലെ നടന്നതെന്നും അവർ പറയുന്നു. വീഡിയോയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ചുംബിച്ചത്. എന്നാൽ, ആ ചുംബനം വെറുമൊരു അഭിനയം മാത്രമായിരുന്നില്ലെന്ന് അപ്പോൾത്തന്നെ തനിക്ക് മനസ്സിലായെന്നും അമാൻഡ പറഞ്ഞു. പ്രതിഫലം വാങ്ങുന്നതിനാൽ, മഡോണയുടെ നിർദ്ദേശപ്രകാരം താനും അറിഞ്ഞ് അഭിനയിക്കുകയും ചെയ്തു.

ഇതേത്തുടർന്നാണ് മഡോണയ്ക്ക് അമാൻഡയിൽ മോഹമുണർന്നത്. വീണ്ടും വീണ്ടും ചുംബിക്കണമെന്ന മോഹവുമായി മഡോണ അമാൻഡയെ തേടുകയും ചെയ്തു. പ്രണയ പാരവശ്യത്താൽ മഡോണ അമാൻഡയ്‌ക്കെഴുതിയ കത്ത് കഴിഞ്ഞമാസം ലേലത്തിനുവെച്ചിരുന്നു. മഡോണ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് 50,000 ഡോളറിനാണ് വിറ്റുപോയത്. ഴാങ് പോൾ ഗോട്ടിയെയുടെ ഡിസൈനർ വസ്ത്രങ്ങളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും മോഡലായിരുന്നു അമാൻഡ അക്കാലത്ത്.

മഡോണയും അമാൻഡയുമായുള്ള തീവ്ര ചുംബന രംഗങ്ങളുടെ പേരിൽ ജസ്റ്റിഫൈ മൈ ലവ് എന്ന മ്യൂസിക് വീഡിയോ വളരെയേറെ വിവാദങ്ങളിൽപ്പെട്ടിരുന്നു. അന്നത്തെ സാഹചര്യങ്ങളനുസരിച്ച് ഒരു മ്യൂസിക് വീഡിയോയിൽ അത്തരം രംഗങ്ങൾ ചിന്തിക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല. പാരീസിലെ റോയൽ മോൺ ക്യൂവെന്ന ഹോട്ടലിലായിരുന്നു വീഡിയോയുടെ ഷൂട്ട്. മഡോണയുമായി ചുംബനരംഗമുണ്ടെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നതായും അമാൻഡ പറഞ്ഞു.

എന്നാൽ, ചുംബനത്തിലേർപ്പെട്ടപ്പോൾ മഡോണ അമിത സ്വാതന്ത്ര്യം ഉപയോഗിച്ചു. ആദ്യം അത് അരോചകമായി തോന്നിയെങ്കിലും ്പ്രതിഫലം വാങ്ങുന്നതിനാൽ, അഭിനയത്തിന്റെ ഭാഗമായി താനും സഹകരിച്ചുവെന്ന് അമാൻഡ പറയുന്നു. ഇതിനുശേഷമാണ് മഡോണ പ്രേമലേഖനങ്ങളുമായി സമീപിക്കാൻ തുടങ്ങിയത്. മഡോണ തന്നെ അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് ഈ കത്തുകളിൽ വ്യക്തമായിരുന്നുവെന്ന് അമാൻഡ പറഞ്ഞു. വിവാഹിതയും ഗർഭിണിയുമാണെന്നറിയാമെങ്കിലും നിന്നോടുള്ള ആകർഷണം പോകുന്നില്ലെന്ന് ഒരു കത്തി്ൽ മഡോണ എഴുതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP