Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരേസ മേയുടെ ബ്രെക്സിറ്റ് പ്ലാനിന് വെറും 12 ശതമാനം പേരുടെ പിന്തുണ മാത്രം; 43 ശതമാനം പേരും പദ്ധതി ബ്രിട്ടന് നഷ്ടമെന്ന് കരുതുന്നവർ; മേയേക്കാൾ പ്രധാനമന്ത്രിയാകാൻ യോഗ്യത ബോറിസ് ജോൺസനെന്നും വിലയിരുത്തൽ; ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ

തെരേസ മേയുടെ ബ്രെക്സിറ്റ് പ്ലാനിന് വെറും 12 ശതമാനം പേരുടെ പിന്തുണ മാത്രം; 43 ശതമാനം പേരും പദ്ധതി ബ്രിട്ടന് നഷ്ടമെന്ന് കരുതുന്നവർ; മേയേക്കാൾ പ്രധാനമന്ത്രിയാകാൻ യോഗ്യത ബോറിസ് ജോൺസനെന്നും വിലയിരുത്തൽ; ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നും യുകെ വിട്ട് പോകുന്നതിനായി പ്രധാനമന്ത്രി തെരേസ മെയ്‌ തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് പ്ലാനിന് വെറും 12 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളതെന്ന ഞെട്ടിക്കുന്ന പോൾ ഫലം പുറത്ത് വന്നു. സൺഡേ ടൈംസിന് വേണ്ടി നടത്തിയ യുഗോവ് പോളിലാണ് തെരേസയ്ക്ക് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. തെരേസയുടെ ചെക്കേർസ് പ്ലാൻ നടപ്പിലാക്കിയാൽ ബ്രിട്ടന് നഷ്ടമാണെന്നാണ് 43 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്. തെരേസയേക്കാൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ യോഗ്യത ബോറിസ് ജോൺസനാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.മൃദു ബ്രെക്സിറ്റ് നടപ്പിലാക്കി ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയുള്ള തങ്ങളുടെ വികാരമാണ് ജനം ഈ പോളിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.

ബ്രെക്സിറ്റ് ഡീലിൽ യൂറോപ്യൻ യൂണിയനുമായി ഒത്ത് തീർപ്പുണ്ടാക്കാൻ പാടുപെടുന്നതിന് പുറമെ ബ്രെക്സിറ്റിന്റെ പേരിൽ ടോറികളെ യോജിപ്പ് നിർത്താനും തെരേസ വെള്ളം കുടിക്കുന്ന വേളയിലാണ് ജനവികാരവും അവർക്കെതിരായിരിക്കുന്നത്. തന്റെ ചെക്കേർസ് കൺട്രി റിട്രീറ്റിൽ വച്ച് ചേർന്ന കാബിനറ്റ് യോഗത്തിൽ വച്ചെടുത്ത ബ്രെക്സിറ്റ് പദ്ധതിയുടെ പേരിൽ തെരേസയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഫോറിൻ സെക്രട്ടറി സ്ഥാനത്ത് നിന്നും ബോറിസ് ജോൺസനും ബ്രെക്സിറ്റ് സെക്രട്ടറിസ്ഥാനത്ത് നിന്നും ഡേവിഡ് ഡേവിസും അടക്കമുള്ളവർ രാജി വച്ചത് തെരേസക്ക് കടുത്ത തിരിച്ചടിയേകിയിരുന്നു. ഇപ്പോൾ ജനങ്ങളും തന്റെ ഈ പദ്ധതിക്കെതിരാണെന്ന തിരിച്ചറിവ് തെരേസക്ക് കടുത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

യൂറോപ്യൻ യൂണിയനുമായി തെരേസ വിലപേശൽ നടത്തുന്നത് വളരെ നല്ല രീതിയിലാണെന്നാണ് പ്രസ്തുത പോളിൽ പങ്കെടുത്ത 16 ശതമാനം പേർ കരുതുന്നത്. എന്നാൽ മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തെങ്കിൽ വിലപേശൽ ഇതിലും മനോഹരമായി നടക്കുമായിരുന്നുവെന്നാണ് 34 ശതമാനം പേർ പോൽ പ്രതികരിച്ചിരിക്കുന്നത്. തങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഒരു പ ുതിയ പാർട്ടി മുന്നോട്ട് വന്നാൽ അവർക്ക് വോട്ട് ചെയ്യുമെന്ന് 38 ശതമാനം പേർ പോളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

കുടിയേറ്റ വിരുദ്ധ , ഇസ്ലാമിക് വിരുദ്ധ തീവ്രവലതുപക്ഷ പാർട്ടിയെ പിന്തുണയ്ക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് 24 ശതമാനം പേർ പോളിൽ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഒരു പുതിയ ആന്റി-ബ്രെക്സിറ്റ് സെൻട്രിസ്റ്റ് പാർട്ടിയെ മൂന്നിലൊന്ന് വോട്ടർമാരും തയ്യാറെടുക്കുന്നുവെന്നും പോൾ ഫലം വെളിപ്പെടുത്തുന്നു. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് യുകെ യൂറോപ്യൻ യൂണിയനുമായി നടത്തി വരുന്ന ചർച്ച അക്ഷരാർത്ഥത്തിൽ വഴിമുട്ടിയിരിക്കുന്നുവെന്നാണ് സ്ഥാനമൊഴിഞ്ഞ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് സൺഡേ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ നിലവിൽ കാനഡ, സൗത്തുകൊറിയ, സ്വിറ്റ്സർലണ്ട്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ കരാറുകളിലെ നല്ല വശങ്ങൾ സ്വീകരിച്ച് കൊണ്ടുള്ള ഒരു ഡീൽ യുകെയ്ക്ക് ഉണ്ടാക്കിയെടുക്കുന്നതിനായുള്ള നീക്കങ്ങളാണ് മിനിസ്റ്റർമാർ ഇനി കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം നിർദേശിക്കുന്നു. എന്നാൽ തെരേസയുടെ പ്ലാൻ യൂറോപ്യൻ യൂണിയനെ കൊണ്ട് അംഗീകരിപ്പിക്കുന്നതിന് ത്വരിതഗതിയിലുള്ള നീക്കങ്ങൾ നടക്കുന്നുവെന്നും അതിന് മിനിസ്റ്റർമാർ അടക്കമുള്ള ഏവരും ഒന്നിച്ച് നിൽക്കണമെന്നുമാണ് പുതിയ ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP