Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുർഖ ധരിച്ചവരെ കണ്ടാൽ തപാൽപ്പെട്ടി പോലെയിരിക്കുമെന്ന് പറഞ്ഞ ബോറിസ് ജോൺസനെ വിടാതെ വിമർശകർ; കേസടുത്ത് അന്വേഷിക്കാൻ പൊലീസും; വിമത നേതാവിനെ ഒതുക്കാൻ തെരേസ മെയ്‌ തന്നെ ചരടുവലിക്കുന്നുവെന്നും ആരോപണം

ബുർഖ ധരിച്ചവരെ കണ്ടാൽ തപാൽപ്പെട്ടി പോലെയിരിക്കുമെന്ന് പറഞ്ഞ ബോറിസ് ജോൺസനെ വിടാതെ വിമർശകർ; കേസടുത്ത് അന്വേഷിക്കാൻ പൊലീസും; വിമത നേതാവിനെ ഒതുക്കാൻ തെരേസ മെയ്‌ തന്നെ ചരടുവലിക്കുന്നുവെന്നും ആരോപണം

മുസ്ലീം സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന ആരോപണം നേരിടുന്ന മുൻവിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണിനെതിരേ അന്വേഷിക്കാനുള്ള നീക്കം അദ്ദേഹത്തെ ഒതുക്കാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ തന്ത്രമാണെ ന്ന ആരോപണം ശക്തമായി. കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ ബോറിസ് ജോൺസണിനോട് അടുപ്പമുള്ളവരാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. അന്വേഷണത്തിനൊടുവിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പാർട്ടിയിൽനിന്നുതന്നെ ബോറിസ് പുറത്താക്കപ്പെടാനിടയുണ്ട്. തനിക്ക് ഭീഷണിയായി വളർന്നുവന്ന ബോറിസിനെ ഒതുക്കുകയാണ് ഇതിലൂടെ തെരേസ ലക്ഷ്യമിടുന്നതെന്നും ആരോപിക്കപ്പെടുന്നു.

എന്നാൽ, ബോറിസ് ജോൺസൺ മുസ്ലിം സ്ത്രീകളെ അപമാനിച്ചുവെന്ന ആക്ഷേപമുയർന്നതിനെത്തുടർന്ന് ധാരാളം പരാതികൾ ലഭിച്ചുവെന്നും അന്വേഷണം നടത്തുകയല്ലാതെ പോംവഴിയില്ലെന്നും പാർട്ടി നേതൃത്വം അവകാശപ്പെടുന്നു. എന്നാൽ, പ്രധാനമന്ത്രി സ്ഥാനത്ത് തനിക്കൊരു എതിരാളിയായി തെരേസ കാണുന്നത് ബോറിസിനെയാണെന്നതിനാൽ, മനപ്പൂർവം അന്വേഷണം ആരംഭിച്ചതാണെന്ന് എതിർഭാഗവും വാദിക്കുന്നു. രാഷ്ട്രീയപ്രേരിതമായ അന്വേഷണമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടോറി എംപി ആൻഡ്രൂ ബ്രിഡൻ പറഞ്ഞു.

ശിരോവസ്ത്രത്തെയോ ബുർഖയെയോ കുറിച്ച് ടോറി എംപിമാർ പരാമർശം നടത്തുന്നത് ഇതാദ്യമല്ലെന്ന് ബ്രിജൻ പറഞ്ഞു. 2013-ൽ കെൻ ക്ലാർക്ക് സമാനമായ ആരോപണം നേരിട്ടിരുന്നു. എന്നാൽ, അന്നൊന്നും ടോറി അച്ചടക്കസമിതി ചേരുകയോ അന്വേഷണം പ്രഖ്യാപിക്കുയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിയമം അനുസരിച്ച് അച്ചടക്കസമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ, ബോറിസിനെതിരേ എന്തു നടപടി വേണമെന്ന് പ്രധാനമന്ത്രി തെരേസയ്ക്ക് തീരുമാനിക്കാനാവും. പാർട്ടിയിൽനിന്നുതന്നെ പുറത്താക്കാനും ഈ അവസരം ഉപയോഗിക്കാനാകും.

ബുർഖ ധരിച്ച സ്ത്രീകൾ തപാൽപ്പെട്ടികളെയും ബാങ്ക് കൊള്ളക്കാരെയും പോലെയാണെന്ന പരാമർശമാണ് ബോറിസിനെ വിവാദത്തിൽ ചാടിച്ചത്. എന്നാൽ, ബോറിസിന്റെ പരാമർശങ്ങൾ വിദ്വേഷ പ്രചാരണത്തിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും മെട്രൊപ്പൊലിറ്റൻ പൊലീസ് കമ്മീഷണർ ക്രെസിഡ പാർക്ക് പറഞ്ഞു. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ബോറിസ് ജോൺസണ് വലിയ ആശ്വാസമാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഈ ഉറപ്പ്.

ബോറിസ് ജോൺസണിന്റെ പ്രസ്താവന പലരെയും വേദനിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് തനിക്കറിയാമെന്ന് ക്രെസിഡ പറഞ്ഞു. എന്നാൽ, ഈ പരാമർശം നടത്താനുണ്ടായ സാഹചര്യവും അതിലൂടെ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളും പരിഗണിക്കുമ്പോൾ ഇത് വിദ്വേഷ പ്രചാരണത്തിന്റെ പരിധിയിൽ വരില്ല. ഇക്കാര്യം താൻ മുതിർന്ന പൊലീസുദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നുവെന്നും അവരുടെയെല്ലാം ഉപദേശം തൽക്കാലം നിയമനടപടിയൊന്നും വേണ്ട എന്നതാണെന്നും ക്രെസിഡ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP