Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരന്തരമായി സ്വപ്നം കാണുക; ആ സ്വപ്നം സഫലമാകാൻ റിസ്‌ക് എടുക്കുക; 70,000 ചെറുപ്പക്കാർക്കിടയിൽ റോക്ക്സ്റ്റാറിനെ പോലെ തിളങ്ങി പോപ്പ് ഫ്രാൻസിസ്; പോപ്പിനെ കാണാൻ എല്ലാം മറന്ന് ബിക്കിനി വേഷമിട്ട പെൺകുട്ടികൾ വരെ

നിരന്തരമായി സ്വപ്നം കാണുക; ആ സ്വപ്നം സഫലമാകാൻ റിസ്‌ക് എടുക്കുക; 70,000 ചെറുപ്പക്കാർക്കിടയിൽ റോക്ക്സ്റ്റാറിനെ പോലെ തിളങ്ങി പോപ്പ് ഫ്രാൻസിസ്; പോപ്പിനെ കാണാൻ എല്ലാം മറന്ന് ബിക്കിനി വേഷമിട്ട പെൺകുട്ടികൾ വരെ

ന്റെ പുരോഗമന ആശയങ്ങളിലൂടെ മുൻഗാമികളേക്കാൾ യുവജനങ്ങൾക്കിടയിലും മറ്റും തിളങ്ങുന്ന പോപ്പാണ് ഫ്രാൻസിസ്. റോമിലെ പുരാതന സർകസ് മാക്സിമസിൽ ഇന്നലെ നടന്ന യൂത്ത് ഫെസ്റ്റിവലിൽ റോക്ക് സ്റ്റാറിനെ പോലെയാണ് പോപ്പ് തിളങ്ങിയിരിക്കുന്നത്. നിരന്തരമായി സ്വപ്നം കാണണമെന്നും ആ സ്വപ്നം സഫലമാകാൻ റിസ്‌ക് എടുക്കണമെന്നുമാണ് അദ്ദേഹം ചെറുപ്പക്കാരോട് ആവേശം നിറഞ്ഞ ഭാഷയിൽ ആഹ്വാനം ചെയ്തിരക്കുന്നത്. 70,000 ചെറുപ്പക്കാർ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആവേശത്തോടെ കാതോർക്കുകയും ചെയ്തിരുന്നു. പോപ്പിനെ കാണാൻ എല്ലാം മറന്ന് ബിക്കിനി വേഷമിട്ട പെൺകുട്ടികൾ വരെ എത്തിയെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

പോപ്പിനെ കണ്ട് നിരവധി ചെറുപ്പക്കാരാണ് ആവേശത്തോടെ ആർപ്പ് വിളിക്കുകയും പതാകകൾ പാറിക്കുകയും തങ്ങളുടെ തൊപ്പികൾ വായുവിലേക്ക് വലിച്ചെറിയുകയും ചെയ്തിരിക്കുന്നത്. തൊഴിലിനെക്കുറിച്ച് വേവലാതിപ്പെടാതെ തങ്ങളുടെ സ്വപ്നങ്ങളെ സഫലമാക്കാൻ യത്നിക്കാനാണ് അദ്ദേഹം യുവജനങ്ങളോട് ഇവിടെ വച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊഴിൽ മേഖലയിൽ ഡിമാന്റില്ലാത്ത ചില പ്രത്യേക തൊഴിലുകൾക്ക് ഇറങ്ങിത്തിരിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം ചെറുപ്പക്കാർക്കേകിയിട്ടുണ്ട്. ഇവിടെ നടന്ന റാലിയിൽ പങ്കെടുക്കുന്നതിനായി നിരവധി ചെറുപ്പക്കാർ ദിവസങ്ങളെടുത്ത് നടന്നെത്തിയെന്ന പ്രത്യേകതയുമുണ്ട്.

നേരത്തെ തനിക്ക് മുന്നിൽ ചെറുപ്പക്കാർ സമർപ്പിച്ച ചില ചോദ്യങ്ങൾക്ക് പോപ്പ് ഈ വേദിയിൽ വച്ച് ഉത്തരമേകുകയും ചെയ്തിരുന്നു. തനിക്ക് ചിത്രം വരയാണ് സ്വപ്നമെന്നും എന്നാൽ ഒരു പ്രഫസർ ഇതിനെ നിരുത്സാഹപ്പെടുത്തിയെന്നും മറിച്ച് ബിസിനസ് പഠിച്ചാലാണ് മികച്ച ജോലി ലഭിക്കുകയെന്ന് അദ്ദേഹം നിർദ്ദേശിച്ചുവെന്നും അതിനാൽ താനാകെ ആശയക്കുഴപ്പത്തിലാണെന്നും ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥി പോപ്പിന് മുമ്പിൽ വെളിപ്പെടുത്തിയിരുന്നു. സ്വന്തം സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അതിന് പുറകിലെ അപകടസാധ്യതകൾ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോകാനായിരുന്നു ഏവർക്കുമുള്ള ഉപദേശമെന്ന നിലയിൽ പോപ്പ് ഈ വിദ്യാർത്ഥിക്ക് മറുപടിയേകിയിരുന്നത്.

നിങ്ങളുടെ സ്വപ്നം നിങ്ങളും ഉത്തരവാദിത്വമാണെന്നും അത് നിങ്ങളുടെ നിധിയാണെന്നും അതിനെ നിങ്ങളുടെ ഭാവിയാക്കണമെന്നുമായിരുന്നു പോപ്പിന്റെ നിർദ്ദേശം. സ്വപ്നങ്ങൾ അതിപ്രധാനമാണെന്നും അത് നിങ്ങളുടെ കണ്ണുകളെ വിശാലമാക്കി തുറന്നിരിക്കാൻ വഴിയൊരുക്കുമെന്നും അതിലൂടെ ചക്രവാളങ്ങളെ ആശ്ലേഷിക്കാനാകുമെന്നും ഓരോ ദിവസത്തെയും പ്രവർത്തിയിലും പ്രതീക്ഷ നിറയ്ക്കുമെന്നും യുവജനങ്ങളുടെ ഇത്തരം സ്വപ്നങ്ങൾ ഏവരെയും സംബന്ധിച്ച അതിപ്രധാനമാണെന്നും പോപ്പ് ഈ പ്രോഗ്രാമിൽ വച്ച് പ്രസ്താവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP