Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമെന്ന പദവി ഖത്തറിന് ഉടൻ നഷ്ടമാകും; മുച്ചീട്ട് കളിയുടെയും ലൈംഗിക വ്യാപാരത്തിന്റെയും തലസ്ഥാനമായ മകാവു ദ്വീപിന്റെ പ്രതിശീർഷവരുമാനം കുതിച്ചുയരുമ്പോൾ സിംഗപ്പൂർ മൂന്നാമതാകും; രണ്ട് കൊല്ലം കൂടി കഴിയുമ്പോൾ ആളോഹരി വരുമാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇങ്ങനെ

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമെന്ന പദവി ഖത്തറിന് ഉടൻ നഷ്ടമാകും; മുച്ചീട്ട് കളിയുടെയും ലൈംഗിക വ്യാപാരത്തിന്റെയും തലസ്ഥാനമായ മകാവു ദ്വീപിന്റെ പ്രതിശീർഷവരുമാനം കുതിച്ചുയരുമ്പോൾ സിംഗപ്പൂർ മൂന്നാമതാകും; രണ്ട് കൊല്ലം കൂടി കഴിയുമ്പോൾ ആളോഹരി വരുമാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: വിസ്തീർണത്തിന്റെ കാര്യത്തിൽ വളരെ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമെന്ന പദവിയിൽ വിരാജിച്ച് തലയുയർത്തിപ്പിടിച്ച രാജ്യമായിരുന്നു ഖത്തർ. എന്നാൽ അധികം വൈകാതെ ആ വിശിഷ്ടപദവി ഖത്തിന് നഷ്ടമാകുമെന്നും ഇത് മകാവു ദ്വീപ് കൈവശപ്പെടുത്തുമെന്നുമാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. മുച്ചീട്ട് കളിയുടെയും ലൈംഗിക വ്യാപാരത്തിന്റെയും തലസ്ഥാനമായ മകാവുവിന്റെ പ്രതിശീർഷവരുമാനം കുതിച്ചുയരുമ്പോൾ സിംഗപ്പൂർ സമ്പന്നതയുടെ കാര്യത്തിൽ മൂന്നാം സ്ഥാനം കൈവരിക്കും. രണ്ട് വർഷം കഴിയുമ്പോൾ ആളോഹരി വരുമാനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഈ വിധത്തിലായിരിക്കും.

2020 ആകുമ്പോഴേക്കും മകാകുവിലെ ആളോഹരി വരുമാനം 143,116 ഡോളറായിത്തീരുമെന്നാണ് പ്രവചനം. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നുള്ള പ്രൊജക്ഷനുകളാണ് ഇക്കാര്യം എടുത്ത് കാട്ടുന്നത്. അന്ന് ഖത്തറിലെ ആളോഹരി വരുമാനം 139,151 ഡോളറായിരിക്കും. മുമ്പ് പോർട്ടുഗീസ് ഔട്ട് പോസ്റ്റായിരുന്നു തെക്കൻ ചൈനീസ് മുനമ്പായിരുന്നു മകാവു. തുടർന്ന് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ചൈന ഇതിന്റെ നിയന്ത്രണം തിരിച്ച് പിടിച്ചതിനെ തുടർന്ന് മകാവു ചൈനയിൽ ചൂതാട്ടത്തിന് നിയമപിന്തുണയുള്ള ഏക പ്രദേശമായി മാറുകയായിരുന്നു.

ചൈനയിൽ നിന്നുള്ള വമ്പൻ പണക്കാരിൽ നിരവധി പേർ ഈ ദ്വീപിൽ ചൂതാട്ടത്തിനും ലൈംഗിക വ്യാപാരത്തിനുമായി എത്തിച്ചേരുന്നത് പതിവാണ്. 2001ൽ മകാവുവിലെ ജിഡിപി വെറും 34,500 ഡോളർ മാത്രമായിരുന്നു. അതിപ്പോൾ മൂന്നിരട്ടിയായിരിക്കുന്നുവെന്നാണ് ഐഎംഎഫ് ഡാറ്റകൾ വെളിപ്പെടുത്തുന്നത്. മകാവുവിലെയും ഖത്തറിലെയും സാമ്പത്തിക വിടവ് 2020ന് ശേഷം വീണ്ടും വർധിച്ച് കൊണ്ടേയിരിക്കുമെന്നും പ്രവചനമുണ്ട്. അതായത് 2023ൽ മകാവുവിലെ ജിഡിപി 172,681 ഡോളറാകുമെന്നാണ് ഏപ്രിൽ എഡിഷൻ ഐഎംഎഫ് ഗ്ലോബൽ എക്കണോമിക്സ് ഔട്ട്ലുക്ക് ഡാറ്റാബേസ് എടുത്ത് കാട്ടുന്നത്. എന്നാൽ ഖത്തരിന്റെ ജിഡിപി അപ്പോൾ 158,117 ഡോളർ മാത്രമേയുണ്ടാകൂ.

സിംഗപ്പൂരിന്റെ ജിഡിപി പെർകാപിറ്റ അടുത്ത വർഷം ആറക്കത്തിലെത്തും. തുടർന്ന് 2023ൽ സിംഗപ്പൂരിന്റെ ജിഡിപി 117,535 ഡോളറാകുമെന്നാണ് പ്രതീക്ഷ. എന്നാൽ അക്കാലത്ത് ഹോംഗ് കോംഗിന്റെ ജിഡിപി വെറും 80,000 ഡോളർ മാത്രമേയുണ്ടാകൂ. 2020ൽ മൂന്ന് യൂറോപ്യൻ രാജ്യങ്ങളായ ലംക്സംബർഗ്, അയർലണ്ട്, നോർവേ എന്നിവ ലോകത്തിലെ ഏറ്റവും സമ്പന്നതയുള്ള ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിലുണ്ടാകും. എന്നാൽ പട്ടികയിൽ യുഎസിന് 12ാം സ്ഥാനമേയുണ്ടാകു.ബ്രൂണൈയ് ദാറുസലാമിന് നാലാംസ്ഥാനവും യുഎഇയ്ക്ക് എട്ടാം സ്ഥാനവുമാണുണ്ടായിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP