Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനെ ഉപേക്ഷിച്ച മേഗൻ ഇനി അമ്മയോട് കൂടുതൽ അടുക്കും; അമേരിക്കൻ ജീവിതം മതിയാക്കി രാജകുമാരിയുടെ അമ്മ ലണ്ടനിലേക്ക് താമസം മാറ്റുന്നു; ഒപ്പം താമസിപ്പിക്കാൻ ചട്ടങ്ങൾ തടസമായേക്കാം

അച്ഛനെ ഉപേക്ഷിച്ച മേഗൻ ഇനി അമ്മയോട് കൂടുതൽ അടുക്കും; അമേരിക്കൻ ജീവിതം മതിയാക്കി രാജകുമാരിയുടെ അമ്മ ലണ്ടനിലേക്ക് താമസം മാറ്റുന്നു; ഒപ്പം താമസിപ്പിക്കാൻ ചട്ടങ്ങൾ തടസമായേക്കാം

ഹാരി രാജകുമാരനെ വിവാഹം ചെയ്ത് രാജകുമാരിയായിത്തീർന്ന മകൾ മേഗൻ മാർകിളിനടുത്ത് താമസിക്കുന്നതിനായി അമ്മ ഡോറിയ റാഗ്ലാൻഡ് അമേരിക്കൻ ജീവിതം മതിയാക്കി അടുത്ത മാസം ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന് റിപ്പോർട്ട്. അച്ഛനായ തോമസ് മാർകിളുമായി മേഗന്റെ ബന്ധം വഷളായെന്ന വാർത്ത പുറത്ത് വന്ന് അധികം കഴിയുന്നതിന് മുമ്പാണ് ഡോറിയ മകൾക്കടുത്തേക്കെത്തുന്നതെന്നതും ശ്രദ്ധേയമാണ്. അച്ഛനെ ഉപേക്ഷിച്ച മേഗൻ ഇതോടെ അമ്മയുമായി കൂടുതൽ അടുക്കാൻ പോവുകയാണ്. എന്നാൽ മേഗൻ രാജകുമാരിയായിത്തീർന്നതിനാൽ അമ്മയെ ഒപ്പം താമസിപ്പിക്കുന്നതിന് ചട്ടങ്ങൾ തടസമായേക്കാമെന്നും സൂചനയുണ്ട്.

രാജകുടുംബാംഗമായ മകൾക്കൊപ്പം താമസിക്കാമെന്ന പ്രതീക്ഷയിൽ 61കാരിയായ ഡോറിയ കടുത്ത ആവേശത്തിലാണെന്നും റിപ്പോർട്ടുണ്ട്. തന്റെ 62ാം പിറന്നാളിനടുപ്പിച്ചാണ് ഡോറിയ ലണ്ടനിലേക്ക് കൂട് മാറുന്നത്. മേഗൻ-ഹാരി വിവാഹത്തിൽ മേഗന്റെ കുടുംബാംഗമായി പങ്കെടുത്ത ഏക വ്യക്തിയാണ് ഡോറിയ. വിവാഹത്തിന് ശേഷം രാജകുടുംബാംഗങ്ങൾക്ക് പ്രത്യേകിച്ച് രാജ്ഞിക്ക് ഡോറിയയുടെ മേൽ നല്ല മതിപ്പാണുള്ളത്. ലണ്ടനിലേക്ക് മാറിത്താമസിക്കുന്നതിനുള്ള മുന്നോടിയായി ലോസ് ഏയ്ജൽസിലെ കുൽവെർ സിറ്റിയിലെ ഡിഡി ഹിർസ്‌ക് മെന്റൽ ഹെൽത്ത് സർവീസസിലെ സോഷ്യൽ വർക്കർ ജോലി മെയ്‌ മാസത്തിൽ തന്നെ ഡോറിയ രാജി വച്ചിരുന്നു.

തുടർന്ന് കഴിഞ്ഞ നവംബർ മുതൽ ഡോറിയക്കൊപ്പം സെക്യൂരിറ്റി ഗാർഡിനെയും കാണാൻ തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിനെ ഏറെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്ന ഡോറിയ അവിടെ ജീവിക്കാൻ താൽപര്യപ്പെടുന്നുവെന്ന് തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്ന് യുഎസിലെ അവരുടെ ഒരു സുഹൃത്തും വെളിപ്പെടുത്തുന്നുണ്ട്. മേഗന്റെ അച്ഛൻ തോമസ് മാർകിളും സഹോദരനും സഹോദരിയും വിവാഹത്തിന് ശേഷം നിരവധി ഇന്റർവ്യൂകളിലും മറ്റും മേഗനെ പറ്റി കടുത്ത ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. എന്നാൽ ഡോറിയ നാളിതുവരെ മകൾക്കൊപ്പം നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത്.

ഹൃദയാഘാതം കഴിഞ്ഞ് വിശ്രമത്തിലാണെന്ന് പേര് പറഞ്ഞ് മെയ്‌ മാസത്തിൽ നടന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ തോമസ് ഒഴിഞ്ഞ് മാറിയതിനെ തുടർന്ന് അദ്ദേഹം ലോകമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. പാപ്പരാസി ഫോട്ടോഗ്രാഫർക്ക് മുന്നിൽ പോസ് ചെയ്തില്ലെന്ന് ഹാരിയോട് കള്ളം പറഞ്ഞുവെന്ന് സമ്മതിച്ചും തോമസ് ശ്രദ്ധേയനായിരുന്നു. തുടർന്ന് തങ്ങളെ മേഗൻ വിവാഹത്തിന് ക്ഷണിച്ചില്ലെന്നും വന്ന വഴി മറന്ന നന്ദിയില്ലാത്തവളാണ് രാജകുമാരിയെന്ന ആരോപണങ്ങളുമായി അവരുടെ സഹോദരനും സഹോദരിയും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴെല്ലാം ഡോറിയ മകൾക്കൊപ്പം നിലകൊള്ളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP