Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയെ നടക്കുമ്പോൾ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് പിള്ളേരെ തന്നെ; യുകെയിലെ മിൽട്ടൻ കീനെസിൽ നിസ്സാര തർക്കത്തെ തുടർന്ന് 29 കാരനെ തല്ലിക്കൊന്നതിന്റെ പേരിൽ പിടിയിലായത് 14 വയസുള്ള പയ്യൻ

വഴിയെ നടക്കുമ്പോൾ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് പിള്ളേരെ തന്നെ; യുകെയിലെ മിൽട്ടൻ കീനെസിൽ നിസ്സാര തർക്കത്തെ തുടർന്ന് 29 കാരനെ തല്ലിക്കൊന്നതിന്റെ പേരിൽ പിടിയിലായത് 14 വയസുള്ള പയ്യൻ

ലണ്ടൻ: ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മിൽട്ടൻ കീനെസിലെ ബ്രൗൺസ് വുഡിലുള്ള ഡർപാർകിൽ വച്ച് 29 കാരനെ തല്ലിക്കൊന്ന കേസിൽ 14 വയസുള്ള പയ്യൻ പിടിയിലായി. നിസ്സാര തർക്കത്തെ തുടർന്നായിരുന്നു ഈ ടീനേജർ ഈ കടുംകൈ ചെയ്തതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വഴിയെ നടക്കുമ്പോൾ ഏറ്റവും കൂടുതൽ കരുതേണ്ടത് പിള്ളേരെയാണെന്ന സ്ഥിതി സംജാതമായിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.കൊലപാതകത്തിന് വിധേയനായ ബക്കിങ്ഹാം ഷെയറിലെ ഗ്രേറ്റ് ലിൻഫോർഡിലെ ഗിബ് വിന്നിലുള്ള 29 കാരൻ ഈ 14 കാരനടക്കമുള്ള ഒരു സംഘം ചെറുപ്പക്കാരുമായി സംഘട്ടനമുണ്ടായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

സംഘട്ടത്തെ തുടർന്ന് കടുത്ത പരുക്കേറ്റ 29 കാരൻ ഏഴ് മൈലുകൾ ടാക്സിയിൽ സഞ്ചരിച്ചാണ് ആശുപത്രിയിലെത്തിയിരുന്നത്. തുടർന്ന് ആശുപത്രിയിൽ വച്ച് അധികം വൈകാതെ മരിക്കുകയുമായിരുന്നു.ആക്രമണത്തിന് ശേഷം രാത്രി 10.20ന് രണ്ട് ചെറുപ്പക്കാർ ഇവിടെ നിന്നും മോപ്പെഡിൽ കടന്ന് കളയുകയും ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായിരിക്കുന്ന 14കാരൻ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുകയാണ്. ഈ ആക്രമണത്തിന് ദൃക്സാക്ഷികളായവർ വിശദാംശങ്ങൾ വെളിപ്പെടുത്തി മുന്നോട്ട് വരണമെന്നാണ് തെയിംസ് വാലി പൊലീസ് നിർദ്ദേശിക്കുന്നത്.

ഈ കൊലപാതകത്തെക്കുറിച്ച് ഡിറ്റെക്ടീവുകൾ അന്വേഷണം ആരംഭിച്ചുവെന്നും ഇതുകൊലപാതക അന്വേഷണമായിട്ടാണ് കണക്കാക്കി വരുന്നതെന്നും തെയിംസ് വാലി പൊലീസിലെ മേജർ ക്രൈം യൂണിറ്റിലെ സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ ഡിറ്റെക്ടീവ് ചീഫ് ഇൻസ്പെക്ടറായ എയ്ൽസ കെന്റ് വെളിപ്പെടുത്തുന്നു. ശനിയാഴ്ച രാത്രി 10.20ന് ഇവിടെ എന്താണ് സംഭവിച്ചതെന്നറിയുന്നവർ അക്കാര്യം വെളിപ്പെടുത്താൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിലവിൽ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലാണെങ്കിലും സംഭവവുമായി ബന്ധമുള്ള 14കാരനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.

സംഭവം നടന്ന ഡർപാർക് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. നിരവധി പൊലീസ് ഓഫീസർമാർ ഇവിടെ നിലകൊള്ളുന്നുണ്ട്. ഈ പ്രദേശവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം തുടർന്ന് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ അറിഞ്ഞാൽ 101ൽ ഉടൻ അറിയിക്കണമെന്നാണ് പൊലീസ് നിർദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP