Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങൾക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ഇല്ലെങ്കിൽ ഹീത്രുവിൽ നിന്നും ഇമിഗ്രേഷൻ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങാൻ കുറഞ്ഞത് രണ്ടര മണിക്കൂർ വേണം; ഒരിക്കലും അവസാനിക്കാതെ ഇമിഗ്രേഷൻ ക്യൂ നീളുമ്പോൾ സമയം കണ്ടെത്തി യാത്ര ചെയ്യുക

നിങ്ങൾക്ക് ബ്രിട്ടീഷ് പാസ്പോർട്ട് ഇല്ലെങ്കിൽ ഹീത്രുവിൽ നിന്നും ഇമിഗ്രേഷൻ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങാൻ കുറഞ്ഞത് രണ്ടര മണിക്കൂർ വേണം; ഒരിക്കലും അവസാനിക്കാതെ ഇമിഗ്രേഷൻ ക്യൂ നീളുമ്പോൾ സമയം കണ്ടെത്തി യാത്ര ചെയ്യുക

ലണ്ടൻ: കഴിഞ്ഞ മാസം ഹീത്രൂ വിമാനത്താവളത്തിൽ പാസ്പോർട്ട് കൺട്രോൾ ക്യൂ സമയം രണ്ടര മണിക്കൂർ വരെ നീണ്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. നിങ്ങൾക്ക് ബ്രിട്ടീഷ് പാസ്പോർട്ടില്ലെങ്കിൽ ഇമിഗ്രേഷൻ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങാൻ കുറഞ്ഞത് ഇത്രയും സമയം ഇവിടെ നിൽക്കേണ്ടി വരുമെന്ന് പ്രത്യേകം ഓർക്കുക. ഈ വിധത്തിൽ ഒരിക്കലും അവസാനിക്കാതെ ഇമിഗ്രേഷൻ ക്യൂ നീളുമ്പോൾ സമയം കണ്ടെത്തി യാത്ര ചെയ്യാൻ പ്രത്യേകം കരുതലെടുക്കേണ്ടതുമാണ്.

യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുമെത്തുന്ന യാത്രക്കാരുടെ പരിശോധന ചുരുങ്ങിയത് 45 മിനുറ്റിനുള്ളിൽ പൂർത്തിയാക്കണമെന്ന ടാർജറ്റ് യുകെ ബോർഡർ ഫോഴ്സിന് പാലിക്കാൻ സാധിച്ചത് കഴിഞ്ഞ മാസം ഒരു ദിവസം മാത്രമാണ്. ജൂലൈയിൽ ഹീത്രൂവിൽ ഏറ്റവും അധികം നേരം ക്യൂ നീണ്ടത് ആറാം തിയതിയായിരുന്നു. അന്നേ ദിവസം യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുമെത്തിയ യാത്രക്കാർ പരിശോധനകൾക്കായി രണ്ട് മണിക്കൂറും 36 മിനുറ്റുകളും ക്യൂവിൽ നിൽക്കേണ്ടി വന്നിരുന്നു.

ഇവിടുത്തെ എയർപോർട്ടുകളുടെ സുരക്ഷ നിർണായകമാണെന്ന് സമ്മതിക്കുന്നുവെങ്കിലും മറ്റ് രാജ്യങ്ങൾ ഇതിനേക്കാൾ ഫലപ്രദമായി ഇത്തരം പരിശോധനകൾ കുറഞ്ഞ സമയത്തിനുള്ളിൽ നടത്തുന്നുണ്ടെന്നും വെർജിൻ അറ്റ്ലാന്റിക്കിലെ ക്രെയ്ഗ് ക്രീഗെർ എടുത്ത് കാട്ടുന്നു.ബിസിനസിന് വേണ്ടി യുകെയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്ന് കാണിക്കേണ്ടുന്ന ഏറ്റവും നിർണായകമായ വേളയിൽ ഇവിടെ എത്തുന്ന ഓരോ സന്ദർശകനിലും ആദ്യതവണ തന്നെ നല്ല പ്രതിച്ഛായ ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

യുഎസ് പോലെ അപകടഭീഷണി കുറഞ്ഞ രാജ്യങ്ങളിൽ നിന്നും വന്നിറങ്ങുന്ന യാത്രക്കാരെ യൂറോപ്യൻ യൂണിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക്സ് ഗേറ്റുകളിലൂടെ കടത്തി വിടാൻ സാധിക്കണമെന്നാണ് ഹീത്രോ ചീഫായ ജോൺ ഹോളണ്ട്-കായെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹീത്രൂവിലെത്തുന്ന ഭൂരിഭാഗം പേർക്കും നല്ല നിലവാരത്തിലുള്ള സർവീസാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ ചിലർക്ക് മണിക്കൂറുകളോളം ചെക്കിംഗിനായി ഇവിടെ ചെലവഴിക്കേണ്ടി വരുന്നുവെന്ന് തങ്ങൾ മനസിലാക്കിയിരിക്കുന്നുവെന്നും അത് പരിഹരിക്കാൻ പാർട്ണർമാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു. എന്നാൽ സുരക്ഷ ഉറപ്പാക്കുന്ന അത്യാവശ്യ പരിശോധനകളിൽ വിട്ട് വീഴ്ച ചെയ്യില്ലെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP