Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിലെ പ്രധാന റോഡിൽ ലോറിയിടിച്ച് മറിഞ്ഞപ്പോൾ പരിക്കേറ്റത് ഏഴുകുട്ടികൾ അടക്കം 41 പേർക്ക്; മണിക്കൂറുകൾ ഗതാഗതം മുടങ്ങി; മോട്ടോർവേയിൽ പ്രസവം നടത്തി യുവതി

ലണ്ടനിലെ പ്രധാന റോഡിൽ ലോറിയിടിച്ച് മറിഞ്ഞപ്പോൾ പരിക്കേറ്റത് ഏഴുകുട്ടികൾ അടക്കം 41 പേർക്ക്; മണിക്കൂറുകൾ ഗതാഗതം മുടങ്ങി; മോട്ടോർവേയിൽ പ്രസവം നടത്തി യുവതി

ലണ്ടൻ: യുകെയിലെ മോട്ടോർവേയിൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനിടയാക്കിയപ്പോൾ, യുവതിക്ക് വാഹനത്തിനുള്ളിൽ സുഖപ്രസവം. എം25-ലാണ് ലോറി ബസിലിടിച്ച് മറിഞ്ഞ് ഗതാഗത തടസ്സമുണ്ടായത്. അപകടത്തിൽ ബസ്സിൽ യാത്ര ചെയ്ത ഏഴുകുട്ടികളടക്കം 41 പേർക്ക് പരിക്കേറ്റു. വൈകിട്ട് നാലുമണിയോടെ സ്വാൻലിക്ക് സമീപം മൂന്നാം ജങ്ഷനിലാണ് അപകടമുണ്ടായത്. ഇതോടെ ഒരുമണിക്കൂറിലേറെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

പരിക്കേറ്റവരിൽ മൂന്നുപേരുടെയൊഴിച്ച് ബാക്കിയുള്ളവർക്ക് നിസ്സാര പരിക്കുകളേയുള്ളൂ. റോഡിൽനിന്ന് തെന്നിമാറിയ ബസ് റോഡരികിലെ ബാരിയറിലിടിച്ച് മറിയുകയായിരുന്നു. ഇതിനിടെ ലോറിയിലും ഇടിച്ചതായി കെന്റ് പൊലീസ് പറഞ്ഞു. ഉടൻതന്നെ സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പോർട്‌സ്മത്തിലെ ബീച്ചിൽനിന്ന് മടങ്ങിയ കുടുംബങ്ങളായിരുന്നു വീട്ടിലുണ്ടായിരുന്നത്. ലണ്ടനിലേക്ക് ഇവർ മടങ്ങിയ കോച്ച് ഗ്രീൻസ് ഓഫ് ലണ്ടൻ കമ്പനിയുടേതാണ്. അപകടത്തിൽ പരിക്കേറ്റവരെ കെന്റിലെ ഒർപിങ്ടണിലുള്ള പ്രിൻസസ് റോയൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്.

ഇതിനിടെ ഗതാഗതക്കുരുക്കിൽപ്പെട്ട കാറിനുള്ളിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഇവർക്ക് ഗതാഗതക്കുരുക്ക് തടസ്സമായി. യുവതിയുടേത് സുഖപ്രസവമായിരുന്നുവെന്നും കെന്റ് പൊലീസ് അറിയിച്ചു. പൊലീസ് ഇവരുടെ വാഹനത്തിന് കടന്നുപോകാൻ പ്രത്യേകം വഴിയൊരുക്കുകയും അമ്മയെയും കുഞ്ഞിനെയും ആഷുപത്രിയിലെത്തിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP