Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറക്കരുത് നമ്മൾ ഏഷ്യൻ മുഖം ഉള്ളവരാണ്; മിണ്ടാതിരുന്നാലും ചിലർ കുതിര കയറാൻ വരും; ഇന്നലെ ലണ്ടൻ ട്യൂബിൽ ഒരു ഏഷ്യക്കാരനെ യുവതിയും സംഘവും നേരിട്ടതിന്റെ വീഡിയോ കണ്ടുനോക്കുക

മറക്കരുത് നമ്മൾ ഏഷ്യൻ മുഖം ഉള്ളവരാണ്; മിണ്ടാതിരുന്നാലും ചിലർ കുതിര കയറാൻ വരും; ഇന്നലെ ലണ്ടൻ ട്യൂബിൽ ഒരു ഏഷ്യക്കാരനെ യുവതിയും സംഘവും നേരിട്ടതിന്റെ വീഡിയോ കണ്ടുനോക്കുക

ലണ്ടൻ: ഏഷ്യക്കാരെ ഇപ്പോഴും രണ്ടാം നിര പൗരന്മാരായി തന്നെ കാണുന്ന രീതിക്ക് ഇനിയും മാറ്റുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ലണ്ടൻ ട്യൂബിൽ അരങ്ങേറിയ സംഭവം. ഏഷ്യക്കാരനായ യുവാവിനെ യുവതിയും സുഹൃത്തും കൈകാര്യം ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിക്കഴിഞ്ഞു. യാത്രക്കിടെ ട്യൂബ് ട്രെയിനിൽ ആരംഭിച്ച കൈയാങ്കളി അവസാനം പ്ലാറ്റ്‌ഫോമിലേക്കു വരെ നീണ്ടു.

ശനിയാഴ്ച രാത്രി മൈൽ എൻഡ് സ്‌റ്റേഷനിൽ നിന്നാരംഭിച്ച വാക്കേറ്റവും കൈയാങ്കളിയും ഏറെ നേരം നീണ്ടു നിന്നു. ഈസ്റ്റ് ലണ്ടൻ വഴി ബാർക്കിംഗിലേക്കു പോകുകയായിരുന്ന ട്രെയിനിലാണ് യാത്രക്കാരെ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് കൈയാങ്കളി നടന്നത്. മൈൽ എൻഡ് സ്റ്റേഷനിൽ വച്ച് യുവതിയും ഏഷ്യക്കാരനും തമ്മിൽ ആരംഭിച്ച ചെറിയ വാക്കേറ്റമാണ് അവസാനം അടിപിടിയിൽ അവസാനിച്ചത്. ഏഷ്യക്കാരനായ യുവാവിനോട് വംശീയ അധിക്ഷേപം യുവതി നടത്തിയതോടെയാണ് അടിപിടി ആരംഭിക്കുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

യുവതിയും ഏഷ്യക്കാരൻ യുവാവും തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ യുവതിയുടെ ആൺസുഹൃത്ത് ഇടപെടുന്നതോടെ പ്രശ്‌നം വഷളാകുകയായിരുന്നു. വാക്കേറ്റം ഏറെ താമസിയാതെ കൈയേറ്റത്തിലേക്കു നീണ്ടതോടെ ഏഷ്യക്കാരന് ഏറെ മർദനം ഏൽക്കേണ്ടി വന്നതായാണ് വീഡിയോയിൽ വ്യക്തമാകുന്നത്. പിന്നീട് നിലത്തിട്ട് യുവാവിനെ മർദിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏറെ നേരം നീണ്ട അടിപിടിയും വാക്കേറ്റവും തുടർന്ന് പ്ലാറ്റ്‌ഫോമിലേക്കു നീളുകയായിരുന്നു. പ്ലെയിൻസ്റ്റോ സ്‌റ്റേഷനിലെത്തിയതോടെ സംഘം പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി അവിടേയും കൈയേറ്റം തുടർന്നു.

ഞായറാഴ്ച പുലർച്ചെ 12.30നാണ് ഒരു ഡെന്റിസ്റ്റ് ദൃശ്യങ്ങൾ പകർത്തിയത്. ഏഷ്യക്കാർ മൊത്തത്തിൽ സുരക്ഷിതരല്ലെന്നും മാനസികമായി ഏറെ വ്യഥയുണ്ടാക്കുന്ന സംഭവങ്ങളാണ് ബ്രിട്ടനിൽ അരങ്ങേറുന്നതെന്നുമുള്ള സന്ദേശമാണ് വീഡിയോ നൽകുന്നതെന്നാണ് വിലയിരുത്തുന്നത്. ഇത്തരത്തിൽ സ്വദേശികൾ പെരുമാറുന്നത് ഒട്ടും സ്വീകാര്യമല്ലെന്നും എങ്ങനെയാണ് ഇവിടെ സുരക്ഷിതരായി തങ്ങൾ ജീവിക്കുന്നതെന്നുമാണ് വിദേശികൾ ഉന്നയിക്കുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP