Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർലമെന്റിന്റെ മുന്നിൽ കാറിടിച്ചു കയറ്റിയത് സുഡാനിൽ ജനിച്ചു വളർന്നു ബിർമിംഗാഹാമിൽ താമസിക്കുന്ന ഭീകരൻ; സ്ഥലം തെരഞ്ഞെടുത്തത് ആൾക്കൂട്ടം തേടി രാത്രിയിൽ ലണ്ടൻ മുഴുവൻ കറങ്ങിയ ശേഷം; ഒരു വർഷത്തിനിടയിൽ രണ്ടു ആക്രമണം ഉണ്ടായതോടെ ബ്രിട്ടനിലെ പാർലമെന്റ് സ്‌ക്വയറിനു മുമ്പിൽ ഇനി കാറുകൾക്കു പ്രവേശനമില്ല

പാർലമെന്റിന്റെ മുന്നിൽ കാറിടിച്ചു കയറ്റിയത് സുഡാനിൽ ജനിച്ചു വളർന്നു ബിർമിംഗാഹാമിൽ താമസിക്കുന്ന ഭീകരൻ; സ്ഥലം തെരഞ്ഞെടുത്തത് ആൾക്കൂട്ടം തേടി രാത്രിയിൽ ലണ്ടൻ മുഴുവൻ കറങ്ങിയ ശേഷം; ഒരു വർഷത്തിനിടയിൽ രണ്ടു ആക്രമണം ഉണ്ടായതോടെ ബ്രിട്ടനിലെ പാർലമെന്റ് സ്‌ക്വയറിനു മുമ്പിൽ ഇനി കാറുകൾക്കു പ്രവേശനമില്ല

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഭീകരാക്രമണമെന്നു തോന്നുന്ന രീതിയിൽ പാർലമെന്റിനു മുന്നിലേക്ക് ചൊവ്വാഴ്ച രാവിലെ കാറിടിപ്പിച്ചു കയറ്റിയത് സുഡാനിൽ ജനിച്ചു ബിർമിങ്ഹാമിൽ താമസിക്കുന്ന സുഡാനിയാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് പാർലമെന്റിനു പുറത്ത് കാൽനടയാത്രക്കാരുടേയും സൈക്കിൾയാത്രക്കാരുടേയും ഇടയിലേക്ക് ഇരുപത്തൊമ്പതുകാരനായ സാലിഹ് ഖേത്തർ കാറിടിപ്പിച്ചു കയറ്റുന്നത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു സൈക്കിൾ യാത്രക്കാരിയുടെ പരിക്ക് ഗുരുതരമാണ്.

അപകടം ഉണ്ടായ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സൗത്ത് ലണ്ടൻ പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്ത ഇയാളുടെപേരിൽ ഭീകരാക്രമണക്കുറ്റമാണ് ചുമത്തിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥരോട് ഇയാൾ സഹകരിക്കുന്നില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

ഡ്രൈവറല്ലാതെ മറ്റാരും കാറിലുണ്ടായിരുന്നില്ല. കാറിൽനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടില്ല. സിൽവർ കളറിലുള്ള ഫോർഡ് ഫിയസ്റ്റ കാർ സൈക്കിൾ യാത്രക്കാരെയും കാൽനടയാത്രക്കാരെയും ഇടിച്ചിട്ടതിനുശേഷം പാർലമെന്റ് മന്ദിരത്തിന് പുറത്തുള്ള സുരക്ഷാ ബാരിക്കേഡുകളിൽ ഇടിച്ചുകയറുകയായിരുന്നു. തെറ്റായ ദിശയിൽനിന്നാണ് കാർ വന്നതെന്നും ഇയാൾ കാൽനടയാത്രക്കാർക്കിടയിലേക്ക് മനഃപൂർവം കാറോടിച്ചു കയറ്റുകയായിരുന്നുവെന്നും ദൃക്സാക്ഷികളും പറഞ്ഞു. സംഭവത്തെത്തുടർന്ന് വെസ്റ്റ്മിനിസ്റ്റർ ട്യൂബ് സ്റ്റേഷൻ അടച്ചു. പാർലമെന്റ് സ്‌ക്വയർ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

അതേസമയം അക്രമിയുടെ കാറിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ആയുധമോ സ്‌ഫോടക വസ്തുക്കളോ പൊലീസിന് കണ്ടെത്താനായിട്ടില്ല. സുഡാനി വംശജനായ അക്രമി ബിർമിങ്ഹാമിലെ ഹാൾ ഗ്രീനിലുള്ള തന്റെ ഫ്‌ളാറ്റിൽ നിന്ന് കാറോടിച്ച് അർധരാത്രിയിൽ ലണ്ടനിലെത്തുകയായിരുന്നു. കഴിഞ്ഞവർഷവും വെസ്റ്റ്മിൻസ്റ്ററിൽ സമാനരീതിയിലുള്ള ആക്രമണമുണ്ടായിരുന്നു. അന്ന് അഞ്ചുപേർ കൊല്ലപ്പെടുകയും അമ്പതോളംപേർക്ക് പരിക്കേൽക്കുകയുംചെയ്തു.

ആക്രമണത്തിന് സ്ഥലം തെരഞ്ഞെടുത്തത് രാത്രി മുഴുവൻ ലണ്ടൻ നഗരത്തിൽ കറങ്ങിയ ശേഷം

തിങ്കളാഴ്ച അർധരാത്രിയിൽ ലണ്ടൻ നഗരത്തിലെത്തിയ അക്രമി ഒന്നരമണിക്കൂറോളം നഗരത്തിലെ പലയിടങ്ങളിലും ചുറ്റിയടിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. വൻ ജനക്കൂട്ടം ഉണ്ടാകുന്ന ടൂറിസ്റ്റ് സ്‌പോട്ടുകളായിരുന്നു അക്രമിയുടെ ലക്ഷ്യം. അർധരാത്രി മുഴുവൻ സെൻട്രൽ ലണ്ടനിലെ പലയിടങ്ങളിലും ഇയാൾ അലഞ്ഞു. ടൂറിസ്റ്റ് സ്‌പോട്ടുകളായ ടോട്ടൻഹാം കോർട്ട് റോഡ്് പോലെയുള്ള ഇടങ്ങളിൽ പുലർച്ചെ 1.25നും 5.55നും ഇടയിൽ ഇയാൾ കറങ്ങി നടന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.

വൈറ്റ്ഹാൾ, വെസ്റ്റ്മിൻസ്റ്റർ എന്നിവിടങ്ങളിളായി ഒന്നരമണിക്കൂറോളമാണ് ഖാലിഫ് ഖേത്തർ കാറിൽ ചുറ്റിയടിച്ചത്. ആക്രമണത്തിനു ശേഷം പൊലീസ് പിടിയിലായ ഖാലിഫ് സംഭവത്തെ കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ലെന്നാണ് റിപ്പോർട്ട്. വളരെ ശാന്തനായി കാണപ്പെടുന്ന യുവാവ് മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ ഒട്ടും തന്നെ സഹകരിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ മാറിമാറി ചോദ്യം ചെയ്തിട്ടും സംസാരിക്കാൻ വിസമ്മതിക്കുന്ന ഇയാളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ് പൊലീസ്.

അതേസമയം ബിർമിങ്ഹാം, നോട്ടിങ്ഹാം എന്നിവിടങ്ങളിലുള്ള രണ്ടു മേൽവിലാസങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസങ്ങളാണ് ഇവ.

പാർലമെന്റ് സ്‌ക്വയറിലേക്ക് ഇനി കാറുകൾക്ക് പ്രവേശനമില്ല

അടുപ്പിച്ച രണ്ട് ഭീകരാക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പാർലമെന്റ് സ്‌ക്വയറിലേക്ക് ഇനി വാഹനങ്ങൾക്കു പ്രവേശനമുണ്ടായിരിക്കുന്നതല്ല. വെസ്റ്റ് മിനിസ്റ്ററിൽ ഇനിയൊരു ഭീകരാക്രമണത്തിന് ഇടവരുത്താതിരിക്കാൻ പാർലമെന്റിനു പുറത്തുള്ള റോഡ് താത്ക്കാലികമായി അടയ്ക്കുകയും ചെയ്തു. അബിങ്ടൺ സ്ട്രീറ്റിൽ നിന്നുള്ള വാഹനഗതാഗതവും താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അധികൃതർ ഹോം ഓഫീസുമായും ലണ്ടൻ മേയറുമായും ചർച്ചകൾ നടത്തിവരുന്നുണ്ട്.

പാർലമെന്റ് സ്‌ക്വയർ പൂർണമായും അടയ്ക്കുക എന്നതിനേക്കാൾ അബിങ്ടൺ സ്ട്രീറ്റിൽ നിന്നുള്ള വാഹനഗതാഗതം നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടന്നുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP