Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്ലഡ് കാൻസർ വന്ന് മകൻ മരിച്ചതോടെ രക്തദാന പ്രചാരകയായി മാറി ബ്രിട്ടൻ ഗോട്ട് ടാലന്റിൽ വരെ പങ്കെടുത്തു; ഇന്നലെ ലണ്ടനിൽ കൊല്ലപ്പെട്ട എൻഎച്ച്എസ് നഴ്സ് യഥാർത്ഥ മാതൃക

ബ്ലഡ് കാൻസർ വന്ന് മകൻ മരിച്ചതോടെ രക്തദാന പ്രചാരകയായി മാറി ബ്രിട്ടൻ ഗോട്ട് ടാലന്റിൽ വരെ പങ്കെടുത്തു; ഇന്നലെ ലണ്ടനിൽ കൊല്ലപ്പെട്ട എൻഎച്ച്എസ് നഴ്സ് യഥാർത്ഥ മാതൃക

ലണ്ടൻ: എൻഎച്ച്എസ് നഴ്സായ സൈമൊന്നെ സാമന്ത കെർ(31) സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റർസീയിലെ തന്റെ ഫ്ലാറ്റിൽ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തിന് ഉത്തരവാദിയായ 40ല കാരൻ ഡെസ്മണ്ട് സൈൽവയ്ക്ക് മേൽ പൊലീസ് കൊലപാതക കുറ്റം ചാർജ് ചെയ്തിട്ടുണ്ട്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എൻഎച്ച്എസ് കൊയറായ ബി പോസിറ്റീവിന്റെ ഭാഗമായി ഐടിവിയുടെ ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ പങ്കെടുത്ത് ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്ന നഴ്സാണ് ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ആറു വയസുകാരനായ മകൻ ബ്ലഡ് കാൻസർ വന്ന് മരിച്ചതിന് ശേഷമായിരുന്നു സാമന്ത രക്തദാന പ്രചാരകയായി മാറിയിരുന്നത്. ഇന്നലെ ലണ്ടനിൽ കൊല്ലപ്പെട്ട നഴ്സ് ഏവർക്കും മാതൃകയാക്കാമായിരുന്ന വ്യക്തിത്വമായിരുന്നു.

ബാറ്റർസീയിലെ മുകൾ നിലയിലുള്ള തന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു സാമന്ത കൊല്ലപ്പെട്ടിരുന്നത്. പ്രതിയെ ഇന്ന് വിബിംൾഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ആദ്യമായിരുന്നു സാമന്ത അടക്കമുള്ള നഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന ബി പോസിറ്റീവ് സംഘം ബ്രിട്ടൻ ഗോട്ട് ടാലന്റിൽ പങ്കെടുത്ത് ഏവരുടെയും ശ്രദ്ധ നേടിയിരുന്നത്. ഇവരുടെ പ്രകടനം കണ്ട് ജഡ്ജുമാരായ അമൻഡ ഹോൽഡനും അലെഷ ഡിക്സനും അന്ന് കണ്ണീർ പൊഴിച്ചിരുന്നു. തന്റെ ആറ് വയസുകാരനായ മകൻ കാവെലെ 2015ൽ മരിച്ചതിനെ തുടർന്ന് താൻ ഈ കൊയറിൽ ഭാഗഭാക്കായി മാനസികമായ ആശ്വാസം കണ്ടെത്തിയ അനുഭവം ഇതിന് മുമ്പ് സാമന്ത വെളിപ്പെടുത്തിയിരുന്നു.

കുത്തേറ്റ് കിടന്നിരുന്ന സാമന്തയെ രക്ഷിക്കാൻ പാരാമെഡ്ക്സ് ഒരു മണിക്കൂറിനടുത്ത് സമയം ശ്രമിച്ചിരുന്നുവെങ്കിലും അവർ മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെയാണ് കൊലപാതകിയായ സൈൽവയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വർഷം തലസ്ഥാന്തതുണ്ടായിരിക്കുന്ന 90ാമതുകൊലപാകമാണിത്. സൗത്ത് ലണ്ടനിലെ ഗ്വേസ് ആൻഡ് സെന്റ്തോമസ് ഹോസ്പിറ്റലിലാണ് സാമന്ത നഴ്സായി ജോലി ചെയ്തിരുന്നത്. തന്റെ മകനായ കാവെലെ ജനിച്ചപ്പോൾ തന്നെ സിക്കിൽസെൽ ഡിസീസിന് ചികിത്സിക്കപ്പെട്ടിരുന്നുവെന്നാണ് ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ പങ്കെടുക്കവെ സാമന്ത വെളിപ്പെടുത്തിയിരുന്നത്.

മകന് അസുഖമുണ്ടായിരുന്നുവെങ്കിലും അവൻ സാധാരണനിലയിലായിരുന്നു വളർന്നതെന്നും അവൻ സ്‌കൂളിൽ പൊലീയ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നുവെന്നും സാമന്ത വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന മകൻ പിറ്റേന്ന് രാവിലെ കടുത്ത പനിയോടെയും ഛർദിയോടെയുമാണ് എഴുന്നേറ്റത്. തുടർന്ന് അധികം വൈകാതെ ആശുപത്രിയിൽ വച്ച് കാർഡിയാക് അറസ്റ്റ് വന്ന് കുട്ടി മരിക്കുകയായിരുന്നുവെന്നും ഷോയിൽ പങ്കെടുത്തുകൊണ്ട് സാമന്ത വെളിപ്പെടുത്തുകയും അത് കേട്ട് ഏവരും ദുഃഖാർത്തരാവുകയും ചെയ്തിരുന്നു. സാമന്തയുടെ കൊലപാതകത്തിന് ശേഷം സൗത്ത് ലണ്ടനിലെ അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ കനത്ത പൊലീസ് സാന്നിധ്യമാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP