Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

180ഓളം തിമിംഗലങ്ങളെ വേട്ടയാടിപ്പിടിച്ച് കടൽ തീരത്ത് തന്നെ കശാപ്പ് ചെയ്തു; ചോരപ്പുഴയിൽ നിറം മാറി കടൽ; ഫറോ ഐലന്റ്സിലെ ജനങ്ങൾക്ക് ഇതൊന്നും പുത്തരിയല്ല

180ഓളം തിമിംഗലങ്ങളെ വേട്ടയാടിപ്പിടിച്ച് കടൽ തീരത്ത് തന്നെ കശാപ്പ് ചെയ്തു; ചോരപ്പുഴയിൽ നിറം മാറി കടൽ; ഫറോ ഐലന്റ്സിലെ ജനങ്ങൾക്ക് ഇതൊന്നും പുത്തരിയല്ല

മറുനാടൻ മലയാളി ബ്യൂറോ

റ്റ്ലാന്റിക്ക് സമുദ്രത്തിലെ വിദൂരസ്ഥമായ ദ്വീപായ ഫറോ ഐലന്റ്സിലെ താമസക്കാർ 180ഓളം തിമിംഗലങ്ങളെ വേട്ടയാടിപ്പിടിച്ച് കടൽ തീരത്ത് തന്നെ കശാപ്പ് ചെയ്തുവെന്ന് റിപ്പോർട്ട്. തൽഫലമായി തിമിംഗലങ്ങളുടെ ചോരപ്പുഴയിൽ ഇവിടുത്തെ കടൽഭാഗത്തിന്റെ നിറം ചുവപ്പായിത്തീർന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫറോ ഐലന്റിലെ ജനങ്ങൾക്ക് ഇതൊന്നും പുത്തരിയല്ലെന്നാണ് റിപ്പോർട്ട്. വെയിൽ ഡ്രൈവിങ് എന്നറിയപ്പെടുന്ന ഈ കശാപ്പ് ഇവർ വർഷം തോറും നടത്തി വരാറുണ്ടെന്നും ഇതിൽ ചെറിയ കുട്ടികൾ പോലും ഭാഗഭാക്കാറുണ്ടെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

ഫറോ ഐലന്റ്സിൽ പെട്ട വാഗർ ദ്വീപിലെ സാൻഡവാഗുർ ഗ്രാമത്തിനടുത്തടുള്ള കടൽതീരത്താണ് കഴിഞ്ഞ മാസം 180ഓളം തിമിംഗലങ്ങളെ വേട്ടയാടിപ്പിടിച്ച് കശാപ്പ് ചെയ്തിരിക്കുന്നത്.ഡാനിഷ് ദ്വീപസമൂഹത്തിൽ പെട്ട ഫറോ ഐലന്റ്സിൽ ഇത്തരത്തിൽ ഓരോ സമ്മറിലും നൂറ് കണക്കിന് തിമിംഗലങ്ങളാണ് കൊല ചെയ്യപ്പെടുന്നത്. നോർവേയ്ക്കും ഐസ്ലന്റിനും ഇടക്കാണീ ദ്വീപസമൂഹം നിലകൊള്ളുന്നത്. ഇത്തരത്തിൽ ഇവിടുത്തെ വെയിൽ ഡ്രൈവിംഗിന് 16ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ആഴം കുറഞ്ഞ ഇടങ്ങളിലുള്ള തിമിംഗലങ്ങളെയാണ് ഇവർ വേട്ടയാടിപ്പിടിച്ച് കൊല്ലുന്നത്.

ഇതിനായി സ്പൈനൽ ലാൻസ് എന്ന ഒരു ഉപകരണക്കിന്റെ സഹായത്തോടെയാണ് തിമിംഗലവധം നടത്തുന്നത്. ഇത് തിമിംഗലത്തിന്റെ കഴുത്തിലൂടെ കയറ്റി നട്ടെല്ല് തകർക്കുകയാണ് ചെയ്യുന്നത്. വിന്റർ സമാഗതമാകുന്നതിന് മുന്നോടിയായിട്ടാണ് ഇവിടുത്തുകാർ തിമിംഗലങ്ങളെ ഇത്തരത്തിൽ കൂട്ടക്കൊലക്ക് വിധേയമാക്കുന്നത്. ഇതിന്റെ മാംസം ഉപ്പിട്ട് സൂക്ഷിക്കുകയോ അല്ലെങ്കിൽ അപ്പോൾ തന്നെ ഉപയോഗിക്കുകയോ ആണ് പ തിവ്. ഈ ക്രൂരമായ വേട്ടക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ശക്തമാണെങ്കിലും ഇവർ ഈ രീതി തുടരുകയാണ്.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അലസ്റ്റെയിർ വാർഡ് തന്റെ ഗ്രാജ്വേഷൻ ആഘോഷിക്കുന്നതിനായി ഈ ദ്വീപിൽ എത്തിയപ്പോൾ കഴിഞ്ഞ മാസം ഈ കൂട്ടക്കൊലക്ക് ദൃക്സാക്ഷിയായിരുന്നു. നിരവധി തിമിംഗലങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നാണ് വാർഡ് വെളിപ്പെടുത്തുന്നത്. ചെറിയ കുട്ടികൾ പോലും തിമിംഗലങ്ങൾക്ക് മേലേക്ക് ചാടിക്കയറി കൊലയിൽ പങ്കെടുക്കുന്നുവെന്നും വാർഡ് സാക്ഷ്യപ്പെടുത്തുന്നു. ഈ ആചാരം വളരെ ക്രൂരവും അനാവശ്യവുമാണെന്നാണ് അനിമൽ റൈറ്റ്സ് ക്യാമ്പയിനർമാർ ആരോപിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP