Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിലെ ഒരു സംസ്ഥാനത്തെ മാത്രം 301 വൈദികർ 70 കൊല്ലക്കാലം ദുരുപയോഗിച്ചത് ആയിരത്തിലേറെ കുട്ടികളെ; കത്തോലിക്കാ സഭയെ നാണം കെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്; പോപ്പ് ഫ്രാൻസിസിന്റെ മൗനത്തിൽ എങ്ങും അത്ഭുതം

അമേരിക്കയിലെ ഒരു സംസ്ഥാനത്തെ മാത്രം 301 വൈദികർ 70 കൊല്ലക്കാലം ദുരുപയോഗിച്ചത് ആയിരത്തിലേറെ കുട്ടികളെ; കത്തോലിക്കാ സഭയെ നാണം കെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്; പോപ്പ് ഫ്രാൻസിസിന്റെ മൗനത്തിൽ എങ്ങും അത്ഭുതം

യുഎസിലെ പെൻസിൽവാനിയ സംസ്ഥാനത്തെ മാത്രം 310 വൈദികർ 70 കൊല്ലക്കാലം ആയിരത്തിലേറെ കുട്ടികളെ ദുരുപയോഗിച്ചുവെന്ന ജൂറി റിപ്പോർട്ട് പുറത്ത് വന്നു. കത്തോലിക്കാ സഭയെ നാണം കെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടും ഇതിനെതിരെ പ്രതികരിക്കാത്ത വത്തിക്കാനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇക്കാര്യത്തിൽ പോപ്പ് ഫ്രാൻസിസ് മൗനം പാലിക്കുന്നതിലും നിരവധി പേർ അത്ഭുതപ്പെടുന്നുണ്ട്. ഞെട്ടിപ്പിക്കുന്ന ജൂറി റിപ്പോർട്ടിനോട് നിരവധി പേർ പ്രതികരിച്ച് കൊണ്ടിരിക്കുന്നുവെങ്കിലും ദി ഹോളി സീസ് പ്രസ് ഓഫീസ് ഇതിനെക്കുറിച്ച് ഇതുവരെ അഭിപ്രായപ്രകടനം നടത്താൻ തയ്യാറായിട്ടില്ല.

പെൻസിൽവാനിയയിലെ ബാല ലൈംഗിക പീഡനങ്ങളെക്കുറിച്ചന്വേഷിച്ച ഗ്രാൻഡ് ജൂറി ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളായി ജൂറി ത്വരിതഗതിയിൽ നടത്തി വന്നിരുന്ന അന്വേഷണത്തിന്റെ ഫലമായിട്ടാണ് 884 പേജുള്ള റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ 301 വൈദികരെയാണ് പ്രതികളായി കണ്ടെത്തിയിരിക്കുന്നത്. ഇവർ ഉൾപ്പെട്ട പീഡനക്കേസുകൾ ബിഷപ്പും മറ്റ് മതമേലധ്യക്ഷന്മാരും മറച്ച് വയ്ക്കുകയായിരുന്നുവെന്നും ജൂറി നടത്തിയ അന്വേഷണത്തിലൂടെ തെളിഞ്ഞിട്ടുണ്ട്.

പെൻസിൽവാനിയയിലെ എട്ട് കത്തോലിക്കാ അതിരൂപതകളിലെ ആറെണ്ണത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിലും അധികം കുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നിർഭാഗ്യവശാൽ അതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഇല്ലാതായെന്നും ജൂറി വെളിപ്പെടുത്തുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദമായി അമേരിക്കയിലെ കത്തോലിക്കാ ചർച്ചുകളുമായി ബന്ധപ്പെട്ട് കടുത്ത ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. 2002ൽ യുഎസ് പത്രം ബോസ്റ്റൺ ഗ്ലോബായിരുന്നു ഇദംപ്രഥമമായി കത്തോലിക്കാ പുരോഹിതരുടെ ബാല ലൈംഗിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.

പുരോഹിതരുടെ പീഡനങ്ങൾക്കിരകളായ നിരവധി പേർ പിൽക്കാലത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് ജീവിതം നശിപ്പിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും ജൂറി വെളിപ്പെടുത്തിയിട്ടുണ്ട്. ചിലർ ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി ഭാവിയിലാരും ഇത്തരത്തിൽ പീഡിപ്പിക്കപ്പെടാതിരിക്കാൻ പ്രാപ്തമായ വിധത്തിൽ കത്തോലിക്കാ സഭയിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർക്കശമാക്കണമെന്നും ജൂറി നിർദ്ദേശിക്കുന്നു. 5700നും 10,000ത്തിനും ഇടയിലുള്ള കത്തോലിക്കാ പുരോഹിതന്മാർക്കെതിരെയാണ് യുഎസിൽ ലൈംഗികാരോപണം ഉയർന്നിരുന്നത്. എന്നാൽ ഇതിന് തക്ക ശിക്ഷ ലഭിച്ചിരിക്കുന്നത് വളരെ കുറച്ച് പേർക്ക് മാത്രമാണെന്ന ആരോപണവും ശക്തമാണ്.

ഇത്തരത്തിൽ യുഎസിലെ പുരോഹിതരിൽ നിരവധി പേരുടെ തനിനിറം പുറത്ത് വന്നിട്ടും ഇതിനെതിരെ പ്രതികരിക്കാത്ത വത്തിക്കാന്റെ നടപടി നിരാശാജനകമാണെന്നാണ് ഒരു കത്തോലിക്കാ എഴുത്തുകാരൻ ആരോപിക്കുന്നത്. കത്തോലിക്കാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും തങ്ങളുടെ പീഡനങ്ങൾക്ക് വേണ്ടി ഈ പുരോഹിതർ ദുരുപയോഗിക്കുകയായിരുന്നുവെന്നാണ് ജൂറി കണ്ടെത്തിയിരിക്കുന്നത്. വത്തിക്കാന് ഇക്കാര്യത്തിലുള്ള നിശബ്ദത അലോസരപ്പെടുത്തുന്നുവെന്നാണ് പെൻസിൽവാനിയൻ തിയോളജി അക്കാദമിക്കായ മാസിമോ ഫാഗിയോലി പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP