Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇക്കാലത്ത് സായിപ്പന്മാരുടെ നാട്ടിലും ഇങ്ങനത്തെ പെൺകുട്ടികളോ...?കാമുകനുമായി പിരിഞ്ഞതിന്റെ വേദനയിൽ അമ്മയെ കാണാൻ പോയ 17കാരിയുടെ മൃതദേഹം കണ്ടെത്തി

ഇക്കാലത്ത് സായിപ്പന്മാരുടെ നാട്ടിലും ഇങ്ങനത്തെ പെൺകുട്ടികളോ...?കാമുകനുമായി പിരിഞ്ഞതിന്റെ വേദനയിൽ അമ്മയെ കാണാൻ പോയ 17കാരിയുടെ മൃതദേഹം കണ്ടെത്തി

ടുപ്പ് മാറുന്ന ലാഘവത്തോടെ കാമുകന്മാരെ മാറുന്നവരായിട്ടാണ് നാം പൊതുവെ പാശ്ചാത്യരെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ പ്രണയപരാജയത്താൽ കാമുകനുമായി പിരിയേണ്ടി വന്ന ദുഃഖത്തിൽ സ്‌കോട്ട്ലൻഡിലെ ഗ്രാവിൽ ഓൺ ലെവിസിലെ 17 വയസുള്ള ഹന്നാഹ് മാക്കെൻസി ആത്മഹത്യ ചെയ്തുവെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കാമുകനുമായി പിരിഞ്ഞതിന്റെ ദുഃഖത്തിൽ അമ്മയെ കാണാൻ പോയ ഈ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ വാർത്ത കേൾക്കുമ്പോൾ ഇക്കാലത്ത് സായിപ്പന്മാരുടെ നാട്ടിലും ഇങ്ങനത്തെ പെൺകുട്ടികളോ...? എന്ന ചോദ്യം നമ്മുടെ മനസിലുയർന്നേക്കാം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്റ്റോണോവേയിലെ നിക്കോൾസൻ ഇൻസ്റ്റിറ്റ്യൂട്ട് സ്‌കൂളിന് പുറത്ത് വൈകുന്നേരം നാല് മണിക്കായിരുന്നു ഹന്നാഹിനെ അവസാനമായി കണ്ടിരുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ ഐൽ ഓഫ് ലെവിസിൽ നിന്നാണ് ഈ ടീനേജറുടെ മൃതേദഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ഹന്നാഹിന്റേത് തന്നെയാണെന്ന് ഔപചാരികമായി സ്ഥിരീകരിക്കുന്ന പ്രക്രിയകൾ നടന്ന് വരുന്നേയുള്ളുവെങ്കിലും മൃതദേഹം കണ്ടെത്തിയ കാര്യം പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചുവെന്നാണ് പൊലീസ് സ്‌കോട്ട്ലൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

സ്‌കൂളിലുണ്ടായ എന്തെങ്കിലും പ്രശ്നവുമായി ബന്ധപ്പെട്ടാണ് പെൺകുട്ടിയുടെ തിരോധാനമെന്ന് കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സമീപകാലത്ത് ബോയ്ഫ്രണ്ടുമായി വേർപിരിഞ്ഞത് ഹന്നാഹിനെ മാനസികമായി ആഘാതത്തിലാഴ്‌ത്തിയിരുന്നുവെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. തുടർന്ന് വ്യാഴാഴ്ച വെസ്റ്റേൺ ഐൽസ് ഹോസ്പിറ്റലിലേക്ക് തന്റെ അമ്മയെ കാണാൻ ഹന്നാഹ് പോയിരുന്നുവെന്നും സൂചനയുണ്ട്. വ്യാഴാഴ്ച രാത്രി പെൺകുട്ടി സ്റ്റോണോവേയിലെ ല്യൂസ് കാസിലിൽ ഹന്നാഹ് എത്തിപ്പെട്ടതായിരിക്കാൻ സാധ്യതയുണ്ടെന്ന് കോസ്റ്റ്ഗാർഡുമാർ സൂചന നൽകിയിരുന്നു. അതിനെ തുടർന്നാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്താനും അതിലൂടെ മൃതദേഹം കണ്ടെത്താനും സാധിച്ചിരിക്കുന്നത്.

തെരച്ചിലിൽ ഹെബ്രൈഡ്സ് മൗണ്ടയിൻ റെസ്‌ക്യൂവിനൊപ്പം നിരവധി കോസ്റ്റുഗാർഡുമാരും പങ്കെടുത്തിരുന്നു. സ്റ്റോണോവേ ലൈഫ് ബോട്ട് കടലിലും ഇതിനായി തെരച്ചിൽ നടത്തിയിരുന്നു. സ്റ്റോണോവേ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോസ്റ്റ് ഗാർഡ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഹെലികോപ്റ്ററും തെരച്ചിലിൽ പങ്കെടുത്തിരുന്നു. തന്റെ ഉറ്റ സുഹൃത്തായ ഹന്നാഹിനെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനായി സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് എവി ഹെപ് വർത്ത് എന്ന വിദ്യാർത്ഥി രംഗത്തെത്തിയിരുന്നു.

അഞ്ചടി അഞ്ചിഞ്ചുള്ള ഹന്നാഹ് മെലിഞ്ഞ് വെളുത്തിട്ടാണെന്നും കാണാതാവുമ്പോൾ സ്‌കൂൾ സ്വീറ്റ്ഷർട്ടും ബ്ലാക്ക് ട്രൗസേർസും ബ്ലാക്ക് ജാക്കറ്റുമാണ് ധരിച്ചതെന്നും പെൺകുട്ടിയെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP