Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോളിഡേയ്ക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഇത്തവണ തുർക്കി തെരഞ്ഞെടുക്കാം; അമേരിക്കൻ ഉപരോധത്തിൽ തുർക്കിയുടെ കറൻസി വീണത് 60 ശതമാനം; വിലക്കുറവിന്റെ മുറികളും സാധനങ്ങളും ആസ്വദിക്കാൻ അവസരം

ഹോളിഡേയ്ക്ക് പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഇത്തവണ തുർക്കി തെരഞ്ഞെടുക്കാം; അമേരിക്കൻ ഉപരോധത്തിൽ തുർക്കിയുടെ കറൻസി വീണത് 60 ശതമാനം; വിലക്കുറവിന്റെ മുറികളും സാധനങ്ങളും ആസ്വദിക്കാൻ അവസരം

ബ്രിട്ടനിലുള്ള നിങ്ങൾ ഒരു അവധിക്കാല യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തവണ തുർക്കി തെരഞ്ഞെടുക്കുന്നത് ലാഭകരമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ നിർദേശിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ തുടർന്ന് തുർക്കിയുടെ കറൻസിയായ ലിറ വീണത് 60 ശതമാനമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇവിടെ കഴിഞ്ഞ വർഷമുണ്ടായതിനേക്കാൾ പൗണ്ടിന്റെ മൂല്യത്തിൽ 60 ശതമാനം വർധനവുണ്ടായിട്ടുണ്ട്. അതിനാൽ ബ്രിട്ടീഷുകാർക്ക് ഇവിടേക്കുള്ള ഹോളിഡേ ട്രിപ്പ് എന്തുകൊണ്ടും ലാഭകരമായിരിക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവിടുത്തെ താമസവും പർച്ചേസിംഗും മുമ്പില്ലാത്ത വിധത്തിൽ ആദായകരമായിരിക്കുമെന്നുറപ്പാണ്.

തുർക്കിയിലെത്തുന്ന ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കർമാർക്ക് ഈ സമ്മറിൽ വെറും 1.45 പൗണ്ട് കൊടുത്താൽ ഒരു ബോട്ടിൽ ബിയറും വെറും 37 പൗണ്ട് കൊടുത്താൽ നാല് പേർക്കുള്ള ഒരു ഫാമിലി മീലും കഴിക്കാം. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ മീൽസ്, ഡ്രിങ്ക്സ്, ബീച്ച് എക്യുപ്മെന്റ് എന്നിവയ്ക്ക് 43 ശതമാനമാണ് വിലത്താഴ്ചയുണ്ടായിരിക്കുന്നത്. ഇന്നലത്തെ കണക്ക് പ്രകാരമാണ് പൗണ്ട് തുർക്കിഷ് ലിറയേക്കാൾ 60 ശതമാനം മൂല്യമുള്ളതായിത്തീർന്നിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി ബ്രിട്ടീഷ് കുടുംബങ്ങളാണ് തുർക്കിയിലേക്ക് ഹോളിഡേക്ക് പോകാനൊരുങ്ങുന്നത്.

2016ൽ തുർക്കിയിൽ നടന്ന അട്ടിമറി ശ്രമത്തിൽ ഒരു അമേരിക്കൻ പാസ്റ്ററായ ആൻഡ്ര്യൂ ബ്രുൻസൻ ഇടപെട്ടിരുന്നുവെന്ന ആരോപണത്തെ തുടർന്നാണ് യുഎസും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം സമീപകാലത്ത് വഷളായിരിക്കുന്നത്. ബ്രുൻസനെ അദ്ദേഹത്തിന്റെ വീട്ട് തടങ്കലിൽ നിന്നും മോചിപ്പിക്കാൻ ഇന്നലെ തുർക്കിഷ് കോടതി വിസമ്മതിച്ചിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ തുർക്കിക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി ചീഫ് സ്റ്റീവ് മുൻചിൻ മുന്നറിയിപ്പേകിയിട്ടും തുർക്കിക്ക് ഇക്കാര്യത്തിൽ കുലുക്കമില്ല. 35 വർഷത്തോളം തടവിൽ കഴിയാവുന്ന കുറ്റങ്ങളാണ് തുർക്കി ബ്രുൻസന് മേൽ ചുമത്തിയിരിക്കുന്നത്.

തുർക്കി ഈ വിഷയത്തിൽ വളരെ മോശപ്പെട്ട രീതിയിലാണ് പെരുമാറിയിരിക്കുന്നതെന്നാണ് ട്രംപ് ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. യുഎസ് പാസ്റ്ററോട് കടുത്ത നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമെന്നോണം അമേരിക്ക രണ്ട് തുർക്കിഷ് മിനിസ്റ്റർമാർക്ക് മേൽ ഉപരോധമേർപ്പെടുത്തുകയും തുർക്കിയിൽ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന അലുമിനിയത്തിനും സ്റ്റീലിനും മേലുള്ള താരിഫ് ഇരട്ടിയാക്കുകയും ചെയ്തിരുന്നു. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ചില ഉൽപന്നങ്ങൾക്ക് മേൽ താരിഫ് വർധിപ്പിച്ചും യുഎസ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ചുമാണ് തുർക്കി തിരിച്ചടിച്ചിരിക്കുന്നത്.

അമേരിക്കൻ ഉപരോധത്തെ തുർന്ന് ഇവിടെയെത്തുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ 22 ശതമാനം വിലകുറച്ച് ബക്കറ്റും സ്പേഡും വാങ്ങാം. ഇത് പ്രകാരം മാസ്‌ക് ആൻഡ് സ്നോർകെലിന് 53 ശതമാനവും സൺക്രീം 200 മില്ലിക്ക് 31 ശതമാനവവും ബനാന ബോട്ടിന് 38 ശതമാനവും വൈനിന് 27ശതമാനവും വിലക്കുറവിന്റെ ആനൂകൂല്യം ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP