Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിനെതിരെ സമരം; ജയിലിലടക്കപ്പെട്ട യുവതിയെയും ഭർത്താവിനെയും തൂക്കിക്കൊല്ലും; രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ പേരിൽ ആദ്യമായി വധശിക്ഷ വിധിക്കപ്പെടുന്ന സ്ത്രീക്ക് വേണ്ടി ലോകം എമ്പാടും മുറവിളി

സർക്കാരിനെതിരെ സമരം; ജയിലിലടക്കപ്പെട്ട യുവതിയെയും ഭർത്താവിനെയും തൂക്കിക്കൊല്ലും; രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ പേരിൽ ആദ്യമായി വധശിക്ഷ വിധിക്കപ്പെടുന്ന സ്ത്രീക്ക് വേണ്ടി ലോകം എമ്പാടും മുറവിളി

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: രാജ്യത്തെ ആദ്യത്തെ പൊളിറ്റിക്കൽ ആക്ടിവിസ്റ്റായ 29കാരി ഇസ്രാ അൽ-ഗോംഗാമിനെയും ഭർത്താവ് മൂസ അൽ-ഹാഷെമിനെയും തൂക്കിക്കൊല്ലാനുള്ള കടുത്ത തീരുമാനവുമായി സൗദി അറേബ്യ രംഗത്തെത്തി. സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ 2015 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരും ഇപ്പോൾ ജയിലിലാണ്. രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ പേരിൽ ആദ്യമായി വധശിക്ഷ വിധിക്കപ്പെടുന്ന ഈ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ലോകമെമ്പാട് നിന്നും കടുത്ത മുറവിളി ഉയരുന്നുണ്ട്.ഇവരുടെ ജീവൻ രക്ഷിക്കുന്നതിനായി ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.

അറബ് സ്പ്രിംഗിന് ശേഷം സൗദിയുടെ കിഴക്കൻ ക്വാട്ടിഫ് പ്രവിശ്യയിൽ സർക്കാരിനെതിരെ പ്രതിഷേധം നടത്തിയെന്ന കുറ്റത്തിനാണ് ഇരുവർക്കും സൗദി ഭരണകൂടം തൂക്ക് മരം വിധിച്ചിരിക്കുന്നത്.ഈ മാസം ആദ്യം റിയാദിലെ സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോടതിയിൽ വച്ച് നടന്ന വിചാരണയിൽ ഇസ്രയെയും മറ്റ് അഞ്ച് പേരെയും തീവ്രവാദ വിരുദ്ധ നിയമത്തിന് കീഴൽ തലവെട്ടിക്കൊല്ലാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ശുപാർശ ചെയ്തിരുന്നു. ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നാണ് ആക്ടിവിസ്റ്റുകൾ ഒക്ടോബറിൽ സമർപ്പിക്കാനൊരുങ്ങുന്ന അപ്പീലിലൂടെ ആവശ്യപ്പെടുന്നത്.

ഈ നിർദ്ദേശം പരിഗണിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് സൽമാൻ രാജാവായിരിക്കും. സാധാരണ വധശിക്ഷകൾക്ക് അനുകൂലമായ നിലപാടാണ് രാജാവ് സ്വീകരിച്ച് വരുന്നതെന്നിരിക്കെ ഈ യുവതിയുടെയും ഭർത്താവിന്റെയും ജീവനെ ചൊല്ലി കടുത്ത ഉത്കണ്ഠയാണുണ്ടായിരിക്കുന്നത്. ഇസ്ര അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകയാണെന്നാണ് ജർമനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്സ് വെളിപ്പെടുത്തുന്നത്. ഇവരെ തൂക്കിക്കൊല്ലാനുള്ള സൗദിയെന്ന യാഥാസ്ഥിതിക രാജ്യത്തിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്നാണ് ഈ ഓർഗനൈസേഷന്റെ ഡയറക്ടറായ അലി അദുബിസി പ്രതികരിച്ചിരിക്കുന്നത്.

അതിനാൽ ഇസ്രയെ എത്രയും വേഗം വിട്ടയക്കണമെന്നും ഈ ഓർഗനൈസേഷൻ ആവശ്യപ്പെടുന്നു.ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങളായി അഭിഭാഷകന്റെ സേവനം പോലും ലഭ്യമാക്കാതെ ഈ യുവതിയെ തടവിലിട്ടിരിക്കുകയാണെന്നും അതിനാൽ അവരെ ഇനിയെങ്കിലും പുറത്ത് വിടണമെന്നുമാണ് ഓർഗനൈസേഷൻ ശക്തമായി ആവശ്യപ്പെടുന്നത്. രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും ഷിയാ വിരുദ്ധ ഭരണകൂടത്തിന്റെ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇസ്ര സമരം നടത്തിയിരുന്നത്.സൗദി ഭരണകൂടം ഇസ്രയുടെ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളോട് പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP