Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജാവിന്റെ 15-ാമത്തെ വെപ്പാട്ടിയാകാൻ എത്തിയ മാറുമറയ്ക്കാത്ത 40,000 പെൺകുട്ടികളിൽ അനേകം പേർ കൊല്ലപ്പെട്ടു; അപകടം നടന്നിട്ടും ആഭാസ ചടങ്ങ് നീട്ടി വയ്ക്കാതെ യുവരാജാവ്

രാജാവിന്റെ 15-ാമത്തെ വെപ്പാട്ടിയാകാൻ എത്തിയ മാറുമറയ്ക്കാത്ത 40,000 പെൺകുട്ടികളിൽ അനേകം പേർ കൊല്ലപ്പെട്ടു; അപകടം നടന്നിട്ടും ആഭാസ ചടങ്ങ് നീട്ടി വയ്ക്കാതെ യുവരാജാവ്

തൊക്കെ കേൾക്കുമ്പോൾ ആദ്യം തോന്നുക നമ്മുടെ ആധുനിക ലോകത്ത് തന്നെയാണോ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് എന്നാണ്. ഏത് കാലത്തും രാജാക്കന്മാർക്കും ഭരണാധികാരികൾക്കും എന്ത് നെറികേടുകളും ചെയ്യാമോ..? അവരുടെ ചെയ്തികൾ അനീതിയാണെങ്കിലും അതിനൊരു രാജകീയ പ്രഭാവമാണോ ഉണ്ടാകുന്നത്..? സ്വാസിലാൻഡിലെ യുവരാജാവായ സ്വാറ്റി മൂന്നാമന്റെ ചെയ്തികൾ കാണുമ്പോഴാണ് ഇത്തരം ചോദ്യങ്ങൾ മനസിലുയരുന്നത്.വർഷം തോറും ഓരോ പുതിയ ഭാര്യമാരെ അഥവാ വെപ്പാട്ടികളെ തെരഞ്ഞെടുക്കുകയാണ് പുള്ളിക്കാരന്റെ ഇഷ്ടവിനോദം . ഇപ്രാവശ്യം രാജാവിന്റെ 15ാമത്തെ വെപ്പാട്ടിയാകാൻ എത്തിയ മാറുമറയ്ക്കാത്ത 40,000 പെൺകുട്ടികളിൽ അനേകം പേർ കൊല്ലപ്പെട്ടു. അപകടം നടന്നിട്ടും ആഭാസ ചടങ്ങ് നീട്ടി വയ്ക്കാൻ യുവരാജാവ് തയ്യാറായില്ലെന്നതാണ് ഇപ്പോൾ കടുത്ത ചർച്ചാവിഷയമായിരിക്കുന്നത്.

രാജാവിന്റെ പുതിയ വെപ്പാട്ടിയെ തെരഞ്ഞെടുക്കുന്നതിനായി വർഷം തോറും 40,000 യുവതികൾ പങ്കെടുക്കുന്ന ഡാൻസ് ഫെസ്റ്റിവലും നടത്താറുണ്ട്. ഇത്തരത്തിൽ ടോപ് ലെസായി നൃത്തമാടുന്ന യുവതികളിൽ നിന്നും രാജാവ് ഒരു പുതിയ വെപ്പാട്ടിയെ തെരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളത്. ഇപ്രാവശ്യം ഈ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേയാണ് വാഹനാപകടമുണ്ടായി 38 യുവതികൾ മരിച്ചത്. തുറന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായിരിക്കുന്നത്.എന്നാൽ ഈ സംഭവം മറച്ച് വച്ച് രാജാവും കൂട്ടരും ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിനെതിരെയാണ് മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധമുയർത്തിയിരിക്കുന്നത്.

സ്വാസിയിലെ നഗരങ്ങളായ എംബാബനും മാൻസിനിക്കുമിടയിലാണ് യുവതികൾ സഞ്ചരിച്ച് ട്രക്ക് മറിഞ്ഞ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അപകടമുണ്ടായിരിക്കുന്നത്.ആഫ്രിക്കയിലെ അവസാന രാജവംശമായ സ്വാറ്റി രാജവംശത്തിലെ പുതിയ രാജാവായ സ്വാറ്റി മൂന്നാമന്റെ മുമ്പിൽ വർഷം തോറും നടക്കുന്ന ഡാൻസ് ഫെസ്റ്റിവലാണ് സ്വാറ്റി റീഡ് ഡാൻസ് ഫെസ്റ്റിവൽ. പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാൻ പോവുകായിരുന്ന യുവതികളാണ് മരിച്ചിരിക്കുന്നത്.അമ്മമഹാറാണിക്ക് ആദരവ് അർപ്പിച്ച് കൊണ്ട് യുവതികൾ നടത്തുന്ന ഈ നൃത്തം രാജാവ് വീക്ഷിക്കുകയും അതിൽ നിന്നും തന്റെ പുതിയ വെപ്പാട്ടിയെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.കഴിഞ്ഞ വർഷം 19കാരിയെയാണ് രാജാവ് തന്റെ 14ാമത്തെ വെപ്പാട്ടിയായി തെരഞ്ഞെടുത്തിരുന്നത്.

വെള്ളിയാഴ്ച നടന്ന അപകടം മൂടി വച്ച് പരിപാടി നടത്തിയ സ്വാസിലാൻഡ് അധികൃതരുടെ നടപടി ഇപ്പോൾ കനത്ത വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ പൊലീസ് നിരുത്സാഹപ്പെടുത്തിയിരുന്നുവെന്നാണ് റൈറ്റ്‌സ് ഗ്രൂപ്പായ സ്വാസിലാൻഡ് സോളിഡാരിറ്റി നെറ്റ് വർക്ക് (എസ്എസ്എൻ) ആരോപിക്കുന്നത്. അപകടസ്ഥലത്ത് നിന്നും ഫോട്ടോകൾ എടുക്കുന്നതിനും വിലക്കുണ്ടായിരുന്നു. എന്നാൽ ടൈംസ് ഓഫ് സ്വാസിലാൻഡ് വിലക്കുകളെയെല്ലാം മറികടന്ന് സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു. മരിച്ചവരെയും പരുക്കേറ്റവരെയും എത്തിച്ച മാൻസിനിയിലെ റാലെയ്ഗ് ഫിറ്റ്കിൻ മെമോറിയൽ ഹോസ്പിറ്റലിലെ രംഗങ്ങളും പത്രം വിവരിച്ചിരുന്നു. മരിച്ചവരും അപകടത്തിൽ രക്ഷപ്പെട്ട 20 പേരും ആശുപത്രിയിലുണ്ടെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ പെട്ട ആദ്യ ട്രക്കിൽ തങ്ങൾ 50 പേരുണ്ടായിരുന്നുവെന്നും അത് ടൊയോട്ട വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും ഇതിൽ നിന്നും രക്ഷപ്പെട്ടവരിലൊരാളായ സിഫീലിയ സിഗുഡ്‌ല പറയുന്നു. ആഘോഷം നടത്തുന്നത് നിർത്തിവയ്ക്കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്എൻ രാജകുടുംബവുമായി ബന്ധപ്പെട്ടിരുന്നു.എട്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി നടന്ന് വരുകയാണ്. എന്നാൽ അതിന് പ്രയോജനമൊന്നുമുണ്ടായിട്ടില്ലെന്നാണ് സൂചന. ഈ പരിപാടിയോടനുബന്ധിച്ച് ഇതിന് മുമ്പും ഇത്തരം അപടകങ്ങളുണ്ടായിരുന്നുവെന്നാണ് എസ്എസ്എൻ പറയുന്നത്. അപടകത്തോടനുബന്ധിച്ച് മറ്റൊന്നും ചെയ്തില്ലെങ്കിലും പരിപാടി റദ്ദാക്കുകയെങ്കിലും ചെയ്യണമായിരുന്നുവെന്നാണ് എസ്എസ്എൻ പറയുന്നത്.സംഭവത്തിൽ രാജാവ് തന്റെ അനുശോചനം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP