Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബംഗളുരുവിൽ നിന്നും ലണ്ടനിൽ എത്തിയ ബോസ് അപ്‌സരസെന്ന് വിളിച്ച് ശൃംഗരിച്ചു; 75,000 പൗണ്ട് ശമ്പളം പോരെന്ന് തോന്നൽ; വിപ്രോയ്‌ക്കെതിരെ ജീവനക്കാരി നഷ്ടപരിഹാരം ചോദിച്ച് കോടതിയിൽ

ബംഗളുരുവിൽ നിന്നും ലണ്ടനിൽ എത്തിയ ബോസ് അപ്‌സരസെന്ന് വിളിച്ച് ശൃംഗരിച്ചു; 75,000 പൗണ്ട് ശമ്പളം പോരെന്ന് തോന്നൽ; വിപ്രോയ്‌ക്കെതിരെ ജീവനക്കാരി നഷ്ടപരിഹാരം ചോദിച്ച് കോടതിയിൽ

ലണ്ടൻ: ഇന്ത്യൻ ഐടി ഭീമനായ വിപ്രോയെ കുടുക്കിലാക്കി ഇന്ത്യൻ വംശജയുടെ ആരോപണങ്ങൾ. സ്ത്രീ പീഡനവും തൊഴിൽ സ്ഥലത്തെ നിഷേധവുമാണ് പരാതിക്ക് ആധാരം. ബംഗളുരുവിൽ നിന്നെത്തിയ ബോസ് ശാരീരികമായി ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. ഹിംസാ സ്വഭാവവും സ്ത്രീ വിദ്വേഷവുമുള്ള സ്ഥാപനമാണ് വിപ്രോയെന്നാണ് ആരോപണം. ഇന്ത്യൻ വംശജയാണ് പരാതിയുമായുള്ളത്. ഇംഗ്ലണ്ടിലെ തൊഴിൽ ട്രിബ്യൂണലിന്റെ പരിഗണനിയാണ് പരാതി.

വിപ്രോയിൽ സെയിൽസ് എക്‌സിക്യൂട്ടീവായിരു്‌നു 39കാരിയായ ശ്രേയ ഉകിൽ. അന്ന് മുതൽ പുരുഷമേധാവിത്വത്തിന്റെ ഭീതി ജനകമായ അന്തരീക്ഷ അനുഭവിച്ചിരുന്നു. ബിസിനസ് മീറ്റുകളിൽ നിന്ന് സ്ത്രീകളെ അകറ്റി നിർത്തി. സെയിൽ എക്‌സിക്യൂട്ടീവ് എന്ന നിലയിൽ പ്രതിവർഷം ഏഴര ലക്ഷം രൂപയോളമായിരുന്നു ശമ്പളം കിട്ടയത്. എന്നാൽ ഇത് പുരുഷ സഹയാത്രികർക്ക് ഇരട്ടിയായി ഉയർത്തിയപ്പോഴും സ്ത്രീകൾക്ക് മാത്രം ശമ്പളം കൂട്ടിയില്ല. ലാസ് വേഗസ്സിലേക്കുള്ള ബിസിനസ്സ് ട്രിപ്പിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ സ്ഥാപനത്തിന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പായായിരുന്നു. വിനയ് ഫ്ളാർക് എന്ന ടീം ലീഡറായിരുന്നു ഇതിന് കാരണം.

അതിന് ശേഷമാണ് വിവാദ നായകന്റെ വരവ്. ബംഗ്ലരുവിൽ നിന്ന് സ്ഥലം മാറി എത്തിയ മനോജ് പുഞ്ചയായിരുന്നു വില്ലൻ. ലൈംഗിക ചുവയോടെ മനോജ് തന്നെ സമീപിച്ചു. ഔദ്യോഗിക ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇത് അനിവാര്യമായിരുന്നു എന്ന വരുത്താനായിരുന്നു നീക്കം. കിടപ്പറ പങ്കിടാൻ ആദ്യം വിസമ്മതിച്ചു. എന്നാൽ തന്ത്രപരമായി ഇയാൾ തന്നെ കുടുക്കി. അപ്‌സരസെന്ന് പോലും വിളിച്ച് തന്നെ വശീകരിച്ചു. പ്രണയം നടിച്ചുള്ള ചതിയിൽ താൻ വീണു. ഇതിനൊപ്പം ഈ ബന്ധം രഹസ്യമാക്കി വയ്ക്കാനും നിർദ്ദേശിച്ചു. പുറത്തറിഞ്ഞാൽ ജോലി പോകുമെന്നായിരുന്നു ഇതിനുള്ള ന്യായം. ചതി പിന്നീടാണ് തിരിച്ചറിഞ്ഞത്. കൗശലത്തോടെയുള്ള ഈ കള്ളക്കളിയെ കുറിച്ചോർത്ത് മാനസികമായി തളർന്നു. ഡിപ്രഷൻ രോഗത്തിന് ചികിൽസയും തേടി.

ഈ മാനസിക വിഷമങ്ങൾ തന്നെ മദ്യത്തിനും അടിമായക്കി. ഇതിനിടെ കഴിഞ്ഞ കൊല്ലം വിപ്രോയിലെ ജോലി ഉപേക്ഷിച്ചു. തന്നെ പീഡിപ്പിച്ച ബോസും വിപ്രോയ്ക്ക് പുറത്താണ്. എന്നാൽ പുരുഷന്മാരെ എല്ലാ അർത്ഥത്തിലും പ്രോത്സാഹിപ്പിക്കുന്ന വിപ്രോയെ നിലയ്ക്ക് നിർത്താനാണ് ഇവർ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. ചെൽസി ഫുട്‌ബോൾ ക്ലബ്ബുമായി കരാറിൽ ഏർപ്പെട്ട് വലിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്ന വിപ്രോയ്ക്ക് ഈ കേസ് തിരിച്ചടിയുമാണ്. യൂറോപ്പിലെ സെയിൽസ് കാര്യങ്ങൾ നോക്കിയിരുന്ന യുവതിയുടെ പരാതി അതുകൊണ്ട് തന്നെ കരുതലോടെയാണ് വിപ്രോ കൈകാര്യം ചെയ്യുന്നത്.

പതിനഞ്ച് വർഷത്തെ പ്രവർത്തി പരിയയമുള്ള വ്യക്തിയാണ് ശ്രേയ ഉകിൽ. മികച്ച പ്രവർത്തനത്തിന് വിപ്രോ തന്നെ പല അംഗീകാരവും നൽകിയിട്ടുള്ള വ്യക്തി കൂടിയാണ് അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP