Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു പയ്യന് വേണ്ടി രണ്ടു പെൺകുട്ടികൾ അടി തുടങ്ങി; നൂറുകണക്കിന് ചെറുപ്പക്കാർ പക്ഷം ചേർന്നു; കലാപം നേരിടാൻ ഈസ്റ്റ് ലണ്ടനിലെ പ്രമുഖ തെരുവുകൾ എല്ലാം പൊലീസ് അടപ്പിച്ചു

ഒരു പയ്യന് വേണ്ടി രണ്ടു പെൺകുട്ടികൾ അടി തുടങ്ങി; നൂറുകണക്കിന് ചെറുപ്പക്കാർ പക്ഷം ചേർന്നു; കലാപം നേരിടാൻ ഈസ്റ്റ് ലണ്ടനിലെ പ്രമുഖ തെരുവുകൾ എല്ലാം പൊലീസ് അടപ്പിച്ചു

സാധാരണ ഒരു പെണ്ണിന് വേണ്ടി രണ്ടു പുരുഷന്മാർ രംഗത്തെത്തുമ്പോഴാണ് അവിടെ സംഘർഷങ്ങളുണ്ടാകാറുള്ളത്. സിനിമയിലെയും സാഹിത്യത്തിലെയും സ്ഥിരം ഫോർമുലയുമാണിത്. എന്നാൽ ഒരു പുരുഷന് വേണ്ടി രണ്ടു സ്ത്രീകൾ രംഗത്തെത്തുന്നത് അപൂർവമായ കാര്യമൊന്നുമല്ലെങ്കിലും അതിനെത്തുടർന്ന് സംഘർഷങ്ങളുണ്ടായ സംഭവങ്ങൾ വിരളമാണ്.

കഴിഞ്ഞ ദിവസം ഈസ്റ്റ് ലണ്ടനിൽ ഇത്തരമൊരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. ഒരു പയ്യന് വേണ്ടി രണ്ടു പെൺകുട്ടികൾ അടി തുടങ്ങിയതിനെ തുടർന്നാണിവിടെ സംഘർഷം ആരംഭിച്ചത്. തുടർന്ന് നൂറുകണക്കിന് ചെറുപ്പക്കാർ ഇരുവരുടെയും പക്ഷം ചേർന്നതോടെ സ്ഥിതിഗതികൾ രൂക്ഷമാവുകയായിരുന്നു. തൽഫലമായി പൊട്ടിപ്പുറപ്പെട്ട കലാപം നേരിടാൻ ഈസ്റ്റ് ലണ്ടനിലെ പ്രമുഖ തെരുവുകൾ എല്ലാം പൊലീസ് അടപ്പിക്കുകയും ചെയ്തു.

ഇന്നലെ വാൽത്താംസ്റ്റോ സെൻട്രൽ ടൂബ് സ്‌റ്റേഷനിലാണ് പെൺകുട്ടികൾ തമ്മിൽ പയ്യനെ ചൊല്ലി അടി തുടങ്ങിയത്. തുടർന്ന് ഇരുവരുടെയും ഭാഗം ചേർന്ന് നിരവധി യുവജനങ്ങൾ രംഗത്തെത്തിയതോടെ പ്രശ്‌നം കൈവിട്ട് പോവുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലായി പ്രചരിക്കുകയും ചെയ്തു.

ഈ പ്രണയകലഹത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും യുവതികളാണെന്നതാണ് രസകരമായ കാര്യം. വൈകീട്ട് അഞ്ച് മണിയോടെ ഇരുവിഭാഗങ്ങളും സ്‌റ്റേഷന് പുറത്ത് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് തെരുവിലെ അടിപിടി നിയന്ത്രിക്കാൻ മെട്രോ പൊളിറ്റൻ പൊലീസിനെ നൂറോളം ഓഫീസർമാർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയും ചെയ്തു. ഇരുസംഘങ്ങളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ യുവജനങ്ങളെ പൊലീസ് പാടുപെട്ടാണ് നിയന്ത്രിച്ചത്.

ഇതിനിടെ സയിൻസ്ബറി സൂപ്പർമാർക്കറ്റിന്റെ ബ്രാഞ്ചിൽ കയറിയും ഒരു പറ്റം യുവജനങ്ങൾ കലഹിക്കുന്നുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊരു കലാപമായി കണക്കാക്കേണ്ടതില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു വീഡിയോയിൽ ഒരു യുവതി മറ്റൊരു സ്ത്രീയുടെ തലമുടി പിടിച്ച് വലിക്കുന്നത് കാണാം. മറ്റൊന്നിൽ ഒരു പെൺകുട്ടിയെ നിലത്തിട്ട് തല്ലുന്നത് കാണാം. മറ്റൊരു ഫൂട്ടേജിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്ത വിഷ്വലും കാണാം.

സംഭവത്തെ തുടർന്ന് ട്വിറ്ററിൽ #WalthamstowRiost എന്ന ഹാഷ് ടാഗ് തുടങ്ങിയിട്ടുണ്ട്. വാൽത്താംസ്റ്റോയിൽ യഥാർത്ഥത്തിൽ ഒരു കലാപമാണ് അരങ്ങേറിയതെന്നാണ് ഒരു പ്രദേശവാസി ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രദേശം മുഴുവൻ പൊലീസ് സീൽ ചെയ്തിരുന്നുവെന്നും മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നു. 16നും 20നും ഇടയിൽ പ്രായമുള്ള ഇരുന്നൂറോളം യുവതീയുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നും അവരിൽ ഭൂരിഭാഗവും തദ്ദേശവാസികളല്ലായിരുന്നുവെന്നുമാണ് വാൽത്താം ഫോറസ്റ്റ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP