Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കുന്ന വീഡിയോ പുറത്ത്; പൊലീസ് ഇരച്ചുകയറുന്നതും പ്രാണരക്ഷാർഥം ജനങ്ങൾ ഓടുന്നതും ക്യാമറയിൽ; ജർമനിയിൽ ഇന്നലെ നടന്നത്

ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കുന്ന വീഡിയോ പുറത്ത്; പൊലീസ് ഇരച്ചുകയറുന്നതും പ്രാണരക്ഷാർഥം ജനങ്ങൾ ഓടുന്നതും ക്യാമറയിൽ; ജർമനിയിൽ ഇന്നലെ നടന്നത്

മ്യൂണിക്ക്: പത്ത് പേരെ പേരെ കൊല്ലുകയും 21 പേർക്ക് പരിക്കേൽക്കുകയും മ്യൂണിക്കിലെ ഷോപ്പിങ് മാൾ വെടിവെപ്പിന്റെ വീഡിയോ പുറത്തുവന്നു. പ്രാണരക്ഷാർഥം ഓടുന്ന ജനങ്ങൾക്കുനേരെ അക്രമി വെടിയുതിർക്കുന്നതും അക്രമിയിയെ തേടി പൊലീസ് സംഘം മാളിലേക്ക് ഇരച്ചുകയറുന്നതും വീഡിയോയിലുണ്ട്.

ജർമനിയിലെ മ്യൂണിക്കിലുള്ള ഒളിമ്പിയ ഷോപ്പിങ് സെന്ററിലാണ് കൂട്ടക്കുരുതി നടന്നത്. കറുത്ത വസ്ത്രം ധരിച്ച കൊലയാളി ജനക്കൂട്ടത്തിനുനേർക്ക് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാളിലുള്ള മക്‌ഡൊണാൾഡ് ഷോപ്പിന് സമീപം പതുങ്ങിനിന്നയാളാണ് വെടിയുതിർത്തത്. പരിഭ്രാന്തരായ ജനങ്ങൾ അലമുറയിട്ടുകൊണ്ടാണ് സംഭവസ്ഥലത്തുന്നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. തൊട്ടുപിന്നാലെ വീഡിയോയിലെ ദൃശ്യങ്ങൾ വ്യക്തമല്ലാതാകുന്നു. വീഡിയോ എടുത്തിരുന്നയാളും വെടിയുണ്ടയിൽനിന്ന് രക്ഷപ്പെടാൻ ഓടിയകലുന്നതാണെന്ന് വ്യക്തം.

മറ്റൊരു വീഡിയോയിൽ അക്രമിയെ കീഴടക്കാൻ പൊലീസ് മാളിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലൂടെ പ്രവേശിക്കുന്നത് കാണാം. അക്രമിയെ നാലുപാടും തിരഞ്ഞ് മുന്നേറുകയും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിലയുളപ്പിക്കുകയും ചെയ്യുന്ന പൊലീസ് സംഘം ഒന്നിൽക്കൂടുതൽ അക്രമികളുണ്ടെന്ന നിലപാടിലാണ് മുന്നേറുന്നത്.

എന്നാൽ, വെടിവെപ്പിൽ പങ്കെടുത്തയാളുടേതെന്ന് കരുതുന്ന മൃതദേഹം മുക്കാൽക്കിലോമീറ്റർ അകലെനിന്ന് പിന്നീട് കണ്ടെത്തി. ഇയാൾ സ്വയം വെടിവച്ച് മരിച്ചതാണെന്നാണ് കണക്കാക്കുന്നത്. ആക്രമണത്തിൽ മൂന്ന് പേർ പങ്കെടുത്തിരുന്നുവെന്നാണ് ആദ്യംകരുതിയിരുന്നത്. എന്നാൽ ഇപ്പോൾ പൊലീസ് ഒരാൾ നടത്തിയ ആക്രമണമാണിതെന്ന വിലയിരുത്തലിലാണ്.

അക്രമത്തിന്റെ പശ്ചാത്തലത്തിൽ മ്യൂണിക് നഗരത്തിലും ഒളിമ്പിയ പാർക്കിലും പൊലീസ് വൻതോതിലുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ജനങ്ങളോട് വീടുവിട്ട് പുറത്തിറങ്ങരുതെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഷോപ്പിങ് സെന്ററും അതിനുചുറ്റുമുള്ള പ്രദേശവും പൊലീസ് സീൽ ചെയ്തു.

ഒളിമ്പിയ പാർക്ക് ഏരിയയിൽനിന്ന് നാല് മൈൽ അകലെയുള്ള മറീൻപ്ലാസ് സബ്‌വേ സ്റ്റേഷനു സമീപം മറ്റൊരു വെടിവെപ്പും നടന്നിരുന്നു. ഇവിടെ വെടിവെപ്പ് നടത്തിയ അക്രമി സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഇതേത്തുടർന്നാണ് മേഖലയിലാകെ തിരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP