Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തരിച്ച രാജാവിനോടുള്ള ആദര സൂചകമായി വേശ്യകൾ തെരുവിൽ ഇറങ്ങിയത് കറുത്ത വസ്ത്രം ധരിച്ച്; ചെറിയ ഇടവേളയ്ക്ക് ശേഷം തായ്‌ലന്റ് വീണ്ടും ലൈവായി

അന്തരിച്ച രാജാവിനോടുള്ള ആദര സൂചകമായി വേശ്യകൾ തെരുവിൽ ഇറങ്ങിയത് കറുത്ത വസ്ത്രം ധരിച്ച്; ചെറിയ ഇടവേളയ്ക്ക് ശേഷം തായ്‌ലന്റ് വീണ്ടും ലൈവായി

ബാങ്കോക്: 88കാരനായ രാജാവിന്റെ മരണത്തെതുടർന്നുള്ള ദുഃഖചരണം തായ്‌ലന്റിനെ ചുവന്ന തെരുവുകളേയും ബാധിച്ചിരുന്നു. ഒക്ടോബർ 13ന് രാജാവ് ഭൂമിബോൽ അതുല്യ തേജ് അന്തരിച്ചതിനെതുടർന്ന് തായ്‌ലാന്റിൽ 30 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി തലസ്ഥാനത്തെ വേശ്യാ തെരുവുകളിലെ ലൈംഗിക തൊഴിലാളികൾ കറുത്ത വസ്ത്രമണിഞ്ഞാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സാധാരണ ഗതിയിൽ തിളക്കമുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇവർ തെരുവുകളിൽ ആവശ്യക്കാരെ തേടിയിറങ്ങുന്നത്.

ഇവിടെഇപ്പോഴും എല്ലാം ഒരു മൂകമായ അന്തരീക്ഷം തന്നെയാണ് രാജാവിന്റെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖിതരാണ് പക്ഷേ ജീവിക്കാൻ വേറെ തൊഴിൽ ഇല്ല. പണം ഇല്ലാതെ ജീവി്കകാനും കഴിയില്ല. അതുകൊണ്ട് തന്നെ വിഷമത്തോടെ ഞങ്ങൾക്ക് തൊഴിലിൽ ഏർപ്പെടേണ്ടി വന്നു. ദുഃഖാചരണ സമയത്ത് വീണ്ടും ജോലിക്ക് ഇറങ്ങേണ്ടി വന്നതിനെകുറിച്ച് ഒരു ലൈംഗിക തൊഴിലാളി പറയുന്നത് ഇങ്ങനെയാണ്. രാജാവിന്റെ മരണത്തിൽ എല്ലാവരും ദുഃഖിതരാണ. രാജാവിനേയും രാജ്യത്തേയും അങ്ങേയറ്റം സ്‌നേഹിക്കുന്നു. പക്ഷേ ജീവിക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ പണി ചെയ്യുന്നത്. സൈന്യത്തിനും വഅആത് അറിയാമെന്നും തൊഴിലാളികൾ പറയുന്നു.

ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് എന്ന പദവി ഭൂമിബോലിന്് സ്വന്തമാണ്. ഏഴ് പതിറ്റാണ്ടുകാലം തായ്!ലന്റിന്റെ സിംഹാസനത്തിലിരുന്ന അതുല്യതേജ് 1946 ലാണ് അധികാരത്തിലെത്തിയത്. ചക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായ ഇദ്ദേഹം രാമ ഒമ്പതാമൻ എന്നാണ് അറിയപ്പെട്ടത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഏകീകരിക്കുന്നതില് നിർണായക പങ്കുവഹിച്ചു. ജനഹൃദയങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്താന് ഇദ്ദേഹത്തിനായി.

1946 മുതൽ തായ്‌ലന്റിന്റെ രാജാവായിരുന്നു. 1927 ഡിസംബറിൽ അമേരിക്കയിലാണ് അദ്ദേഹത്തിന്റെ ജനനം. സ്രികിത് രാജ്ഞിയെ വിവാഹം ചെയ്ത ഇദ്ദേഹത്തിന് മൂന്നു പെൺമക്കളടക്കം നാലു കുട്ടികളുണ്ട്. മകൻ വിജിരാലോങ്‌ക്രോൺ ആണ് കിരീടവകാശി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP