1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
23
Wednesday

വംശീയ സ്ഥാനാർത്ഥിയുടെ സാധ്യത വർധിപ്പിച്ച് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാരീസിൽ വീണ്ടും ഭീകരാക്രമണം; ഒരു പൊലീസ് ഓഫീസറും ഭീകരനും കൊല്ലപ്പെട്ടു; മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന ആറാമത്തെ ആക്രമണം

April 21, 2017 | 07:14 AM | Permalinkമറുനാടൻ ഡെസ്‌ക്‌

പാരീസ്: ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വീണ്ടും കടുത്ത ഭീകരാക്രമണം. ഇപ്രാവശ്യം പാരീസിലെ ചാംപ്സ് എലിസീസിൽ ഓഡി കാറിൽ എത്തിയ ഭീകരർ കലാഷ്നിക്കോവ് തോക്കുപയോഗിച്ച് വെടിയുതിർത്തായിരുന്നു ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് ഒരു പൊലീസുകാരൻ വെടിയേറ്റ് മരിക്കുകയും മറ്റ് രണ്ട് ഓഫീസർമാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

തുടർന്ന് ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കവെയാണ് ഇന്നലെ വൈകുന്നേരം ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വംശീയ സ്ഥാനാർത്ഥിയായ നാഷണൽ ഫ്രന്റിന്റെ മരിനെ ലി പെൻ വിജയിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്. മൂന്ന് വർഷത്തിനിടയിൽ ഫ്രഞ്ച് തലസ്ഥാനത്ത് ഇത് ആറാം വട്ടമാണ് ആക്രമണം നടക്കുന്നത്.

ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിന് പുറകിൽ ഐസിസുകാരനായ കരിം സി(39) യാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. 2001ൽ പൊലീസ് ഓഫീസർമാരെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 20 വർഷത്തേക്ക് ജയിൽ ഇടപ്പെട്ട ആളാണ് ഈ ഭീകരൻ. ഓഡിയിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞ് നിർത്തിയപ്പോൾ ഇയാൾ പൊലീസിന് നേരെ വെടി വയ്ക്കുകയായിരുന്നു. ഇത് മിക്കവാറും ഒരു ഭീകരാക്രമണമാണെന്നാണ് ഫ്രഞ്ച് പൊലീസ് വിലയിരുത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ നാടകീയമായ വീഡിയോ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ അവസാനം പൊലീസിന്റെ വെടിയേറ്റാണ് ഭീകരൻ മരിച്ച് വീഴുന്നത്.

ആക്രമണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്ന മറ്റൊരു ഭീകരന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി സായുധരായ ഓഫീസർമാരെ സെൻട്രൽ പാരീസിന്റെ മുക്കും മൂലയും അരിച്ച് പെറുക്കാൻ നിയോഗിച്ചിട്ടുണ്ട്. ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്ന ഭീകരന്റെ ഈസ്റ്റ് പാരീസിലുള്ള വീട് പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. സുരക്ഷാസേനകൾക്ക് ഇയാളെക്കുറിച്ചറിയാമെന്നും ഭീകരനാണെന്നുമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തനിക്ക് പൊലീസിനെ കൊല്ലണമെന്ന് ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്ന ഭീകരനാണിയാളെന്നും വ്യക്തമായിട്ടുണ്ട്.

മരിനെ ലി പെൻ അടക്കം ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം ഒരു ടിവി ചർച്ചയിൽ ഭാഗഭാക്കായി അധികം കഴിയുന്നതിന് മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

ആളുകൾ ഉച്ചത്തിൽ കരഞ്ഞ് ജീവൻ രക്ഷിക്കാനായി നാലുപാടും ചിതറിയോടി

ചാംപ്സ് എലിസീസിൽ ഭീകരൻ തുടർച്ചയായി വെടിയുതിർത്ത സ്വരം കേട്ട് ആളുകൾ കൂട്ടത്തോടെ ചിന്നിച്ചിതറി ഓടുകയും ഭയത്തോടെ ഉച്ചത്തിൽ കരയുകയും ചെയ്തിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ ബാഡി ഫിടായ്റ്റി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പാരീസിൽ കഴിയുന്ന ടുണീഷ്യൻ വംശജനാണിദ്ദേഹം.

ഈ ആക്രമണത്തെ കുറിച്ച് അറിഞ്ഞ് തനിക്ക് ഭയമൊന്നും തോന്നിയിരുന്നില്ലെന്നും എന്നാൽ നിരവധി പേർ ജീവൻ രക്ഷിക്കാനുള്ള പരിഭ്രമത്തോടെ ഓടി രക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും ബാഡി വിവരിക്കുന്നു. ഇവിടുത്തെ സമീപതെരുവുകളിലുണ്ടായിരുന്ന ടൂറിസ്റ്റുകളടക്കമുള്ള നൂറ് കണക്കിന് പേർ പോലും പേടിയോടെ പരക്കം പാഞ്ഞിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. താൻ നടപ്പാതയിലൂടെ കടന്ന് പോകുമ്പോൾ പഴയ ഗ്രേ ഓഡിയായ എ 80ൽ നിന്നും ഭീകരൻ പൊലീസിന് നേരെ വെടിയുതിർക്കുന്നത് കണ്ടുവെന്നാണ് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തുന്നത്.

ആറ് പ്രാവശ്യമാണിയാൾ വെടിയൊച്ച കേട്ടിരിക്കുന്നത്. ആദ്യം പടക്കം പൊട്ടുകയാണെന്നാണ് താൻ ധരിച്ചതെന്നും ഇയാൾ പറയുന്നു. ഓഡിയിൽ മറഞ്ഞിരുന്നാണ് ഭീകരൻ പൊലീസിന് നേരെ വെടിവച്ചിരിക്കുന്നത്.

പാരീസിൽ മൂന്ന് വർഷത്തിനിടയിൽ നടക്കുന്ന ആറാമത്തെ ഭീകരാക്രമണം

നിലവിൽ പാരീസ് ഭീകരാക്രമണങ്ങളുടെ തലസ്ഥാനമായി മാറുന്നുവെന്നാണ് മിക്കവരും വിലയിരുത്തുന്നത്. മൂന്ന് വർഷത്തിനിടയിൽ ഇവിടെ ആറാമത്തെ ഭീകരാക്രമണമാണ് നടന്നിരിക്കുന്നത്. ഇതിന് മുമ്പ് മാർച്ച് 18നായിരുന്നു ഇവിടെ ഭീകരാക്രമണം നടന്നത്. ഓർലി എയർപോർട്ടിലായിരുന്നു അന്ന് ആക്രമണം നടന്നത്. താൻ അല്ലാഹുവിന് വേണ്ടി മരിക്കാൻ വന്നതാണെന്ന് പറഞ്ഞായിരുന്നു ഈ ഭീകരൻ ആക്രമണം നടത്തിയിരുന്നത്. തുടർന്ന് പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു. അതിന് മുമ്പ് ഫെബ്രുവരി മൂന്നിനായിരുന്നു പാരീസിലെ ചരിത്രപ്രാധാന്യമുള്ള ആർട്ട് ഗാലറിയായ ലൗറെ മ്യൂസിയത്തിൽ ഭീകരാക്രമണം നടത്തിക്കൊണ്ട് അഞ്ച് പ്രാവശ്യം വെടിവയ്‌പ്പ് നടന്നത്.

അതിന് മുമ്പ് കഴിഞ്ഞ വർഷം ജൂൺ 13ന് രണ്ട് പൊലീസുകാരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം പാരീസിൽ നടന്നും. പൊലീസുകാർ അവരുടെ ഭവനങ്ങളിൽ വച്ചായിരുന്നു വധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റാണിതിന് പിന്നിലെന്ന് വ്യക്തമായിരുന്ു. അതിന് മുമ്പ് 2015 നവംബർ 13നാണ് ഏറ്റവും കടുത്ത ഭീകരാക്രമണം പാരീസിലുണ്ടായത്. അന്ന് 130 പേരെയാണ് ഐസിസ് ഭീകരർ കൂട്ടക്കുരുതി ചെയ്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാൻസ് കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുമായിരുന്നു ഇത്. നിരവധി ബോംബുകളുപയോഗിച്ചും വെടിയുതിർത്തുമായിരുന്നു അന്ന് ഭീകരർ വൻ നാശം വിതച്ചത്.

അതിന് മുമ്പ് 2015 ജനുവരി 7നായിരുന്നു മറ്റൊരു കൂട്ടക്കുരുതിക്ക് പാരീസ് ദൃക്സാക്ഷിയായിരുന്നത്. ഭീകരരായ രണ്ട് സഹോദരങ്ങൾ ഈ സംഭവത്തിൽ 11 പേരെ വെടി വച്ച് കൊല്ലുകയായിരുന്നു. ഇവിടുത്തെ ചാർളി ഹെബ്ഡോ മാഗസിന്റെ ഓഫീസിൽ കയറിയായിരുന്നു ഈ വെടിവയ്പ്. പ്രവാചകനായ മുഹമ്മദിനെ പരിസഹിച്ച് ീ മാഗസിനിൽ കാർട്ടൂൺ വരച്ചുവെന്നതിനുള്ള പ്രതികാരമായിരുന്നു ഇതിലൂടെ ഭീകരർ നിർവഹിച്ചത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
'കാരവാൻ ഗൂഢാലോചന' തിയറി ദിലീപിന് തുണയാകുമോ? പൊലീസ് അന്വേഷണത്തിലെ ലൂപ്പ് ഹോളുകളിൽ പിടിച്ച് പ്രോസിക്യൂഷനെ സമ്മർദ്ദത്തിലാക്കി അഡ്വ. രാമൻ പിള്ള; കേസിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ നേരത്തേ പണം കൊടുത്ത് ദിലീപ് കേസ് ഒതുക്കില്ലേയെന്നും ചോദ്യം; സുനി പറയുന്ന ഒന്നരക്കോടി കഥ പണത്തിന് വേണ്ടി: ജാമ്യാപേക്ഷയിൽ ഇന്ന് വാദം നീണ്ടത് നാല് മണിക്കൂർ
മാത്തൂർ ഭഗവതി ക്ഷേത്രത്തിന്റെ 34.68 ഏക്കർ ഭൂമി വിട്ടു കൊടുത്തിട്ട് പോരെ മിസ്റ്റർ തോമസ് ചാണ്ടി ഈ വിരവാദം ഒക്കെ മുഴക്കാൻ? വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തരപ്പെടുത്തിയ ഉടമസ്ഥാവകാശത്തെ ഹൈക്കോടതി പോലും അംഗീകരിക്കാത്തത് മറന്നു പോയോ? ഒരു സെന്റ് ഭൂമി കൈയേറിയെന്ന് തെളിയിച്ചാൽ എല്ലം ദാനം ചെയ്യുമെന്ന് പറഞ്ഞ മന്ത്രി ഈ ഭൂമിയെങ്കിലും വിട്ടു കൊടുക്കുമോ?
സമസ്താപരാധം പറഞ്ഞ് മാപ്പ് ചോദിക്കാമെന്ന് വമ്പൻ സ്രാവും മാഡവും; പൾസർ സുനിയുടെ രഹസ്യ മൊഴി പുറത്തുവരാതിരിക്കാനും ഭീഷണിയും കാലുപിടിത്തവും; വിവാഹജീവിതത്തിൽ കേസ് കല്ലുകടിയാവുമെന്ന ഉപദേശിക്കാൻ താരപ്രമുഖരിറങ്ങും; ഓണച്ചിത്രങ്ങളുടെ പേരു പറഞ്ഞ് മഞ്ജുവിനേയും സ്വാധീനിക്കാനും നീക്കം: ദിലീപിനെ രക്ഷിക്കാൻ കരുതലോടെ കരുനീക്കം
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
ഒരു ചാനലിൽ മറുനാടനെതിരെ പരാമർശം നടത്തിയതിന് വൈരാഗ്യം തീർക്കുകയാണെന്ന് ദിലീപ് കോടതിയിൽ; രമ്യാ നമ്പീശൻ അടക്കം എല്ലാ സാക്ഷികളും ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളാണ്; ലിബർട്ടി ബഷീറും ശ്രീകുമാറും ശത്രുക്കളാണ്; ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ ദിലീപ് മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ പരാതി ഉയർത്തി
ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ
ചില നടിമാർക്ക് പങ്കുള്ള കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്; ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെ; അഭിഭാഷക ധർമ്മനുസരിച്ച് താൻ അത് പുറത്തുപറയില്ല; പൾസറിനെ അങ്കമാലി കോടതിയിൽ കൊണ്ടുവരാത്തത് ഗൂഢാലോചന; യഥാർഥ പ്രതികളെ സംരക്ഷിക്കാൻ ഗൂഢാലോചനയെന്ന് ആളൂർ വക്കീൽ; വമ്പൻ സ്രാവിനേയും മാഡത്തേയും അറിയാൻ ഈ മാസം 30 വരെ കാത്തിരിക്കണം
അറ്റ്‌ലസ് മുതലാളി തീർത്തും അവശൻ; പാരവയ്‌പ്പും സ്വത്തുതട്ടൽ കളികളും അറിഞ്ഞ് മാനസികമായും തളർന്നു; എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് ഭാര്യ ഇന്ദിരയും: കടം തീർക്കാനുള്ള പണം നൽകാമെന്നു ബി ആർ ഷെട്ടി അറിയിച്ചിട്ടും രണ്ട് ബാങ്കുകൾ ഒത്തുതീർപ്പിന് തയ്യാറല്ല; അഴിക്കുള്ളിൽ തളച്ചിടുന്നതിനു പിന്നിൽ മലയാളി പ്രവാസിയുടെ ഇടപെടൽ; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം നീളുന്നത് എന്തുകൊണ്ട്?
നാലു വയസ്സുകാരൻ മകനുമായി കാമുകനൊപ്പം ഒമാനിലേക്ക് കടന്നത് വെറുതെയായി; നീക്കം മണത്തറിഞ്ഞ ഭർത്താവ് പ്രവാസികളുടെ സഹായത്തോടെ കള്ളി പൊളിച്ചു; കേരളത്തിലേക്ക് തിരിച്ചയച്ച കാമുകീകാമുകന്മാരെ കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ കസ്റ്റഡിയിലെടുത്ത് കേരളാ പൊലീസ്; തിരിച്ചെത്തിയ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് മൂത്തമകനും: തലശ്ശേരിയിൽ നിന്നൊരു ഒളിച്ചോട്ടക്കഥ ഇങ്ങനെ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ