Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫെയ്‌സ് ബുക്കിൽ പ്രേമിച്ച് വിമാനം കയറിച്ചെന്ന് 27-കാരനെ വിവാഹം കഴിച്ചത് 72-കാരിയായ ബ്രിട്ടീഷ് മുത്തശി; നൈജീരിയക്കാരനായ ഭർത്താവിന് വിസ നൽകാതെ സർക്കാർ

ഫെയ്‌സ് ബുക്കിൽ പ്രേമിച്ച് വിമാനം കയറിച്ചെന്ന് 27-കാരനെ വിവാഹം കഴിച്ചത് 72-കാരിയായ ബ്രിട്ടീഷ് മുത്തശി; നൈജീരിയക്കാരനായ ഭർത്താവിന് വിസ നൽകാതെ സർക്കാർ

ലണ്ടൻ: സോഷ്യൽ മീഡിയയിലെ പ്രണയങ്ങൾക്കാണ് കണ്ണും കാതുമില്ലാത്തത്. ഫേസ്‌ബുക്കിലൂടെ 27-കാരനെ പ്രണയിച്ച 72-കാരിയായ ബ്രിട്ടീഷ് മുത്തശി, വിമാനം കയറി നേരെ നൈജീരിയയിലെത്തി കാമുകനെ വിവാഹം കഴിച്ചു. എന്നാൽ, പുതുമണവാളന് വിസ നൽകാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറാകാതെ വന്നതോടെ, മുത്തശി സങ്കടത്തിലുമായി.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് മൂന്നാം മാസത്തിനുള്ളിലായിരുന്നു 72-കാരിയായ എയ്ഞ്ചല എൻവാച്ചുക്വുവും 27-കാരനായ സിജെയും തമ്മിലുള്ള വിവാഹം. ആറ് പേരക്കുട്ടികളുള്ള എയ്ഞ്ചല പ്രതിശ്രുത വരനെ നേരിൽക്കണ്ടത് വിവാഹത്തിന്റെയന്നായിരുന്നു. 2015 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം സിജെയുമായി ബ്രിട്ടനിലേക്ക് വരാമെന്നാണ് എയ്ഞ്ചല കരുതിയത്. എന്നാൽ, വിസ അപേക്ഷകൾ നിരസിക്കപ്പെട്ടതോടെ, അവർ നിരാശരായി.

വിവാഹബന്ധം വേർപെടുത്തി തനിച്ച് താമസിക്കുമ്പോഴാണ് എയ്ഞ്ചല ഫേസ്‌ബുക്കിലൂടെ സിജെയെ പരിചയപ്പെടുന്നത്. ചാറ്റിങ്ങിലൂടെ അവർ പ്രണയബദ്ധരാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രായവ്യത്യാസം അറിഞ്ഞുകൊണ്ടുതന്നെ വിവാഹത്തിന് തയ്യാറാവുകയും ചെയ്തു.

നൈജീരിയയിലെ ലാഗോസിൽവച്ചായിരുന്നു വിവാഹം. വിസ കിട്ടാതെ വന്നതോടെ, ദമ്പതിമാരുടെ ഒരുമിക്കൽ വല്ലപ്പോഴും മാത്രമായി. ഇതിനകം രണ്ടുതവണ എയ്ഞ്ചല ലാഗോസിലെത്തി സിജെക്കൊപ്പം താമസിച്ചു. ടൂറിസ്റ്റ് വിസയിൽ ബ്രിട്ടനിലെത്താനുള്ള സിജെയുടെ അപേക്ഷയും നിരസിക്കപ്പെട്ടിരുന്നു. സിജെയ്ക്ക് ബ്രിട്ടനിൽ വന്ന് താമസിക്കാൻ വേണ്ടത്ര സാമ്പത്തിക നില ഇല്ലാത്തതുകൊണ്ടാണ് വിസ അനുവദിക്കാത്തത്.

സിജെയെ ബ്രിട്ടീഷ് സർവകലാശാലയിൽ മാസ്റ്റേഴ്‌സ് ഡിഗ്രി കോഴ്‌സിന് ചേർത്ത് അങ്ങനെ ഒരുമിച്ച് താമസിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോൾ ഇരുവരും. ബ്രിട്ടീഷ് പൗരന്മാർക്ക് അവരുടെ പങ്കാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ, അത് ചെലവേറിയ കാര്യമാണ്. വിസക്ക് അപേക്ഷിക്കുന്നതിന് മാത്രം 1464 പൗണ്ട് നൽകേണ്ടിവരും. വിസ ദീർഘിപ്പിച്ചുകിട്ടുന്നതിന് 1000 പൗണ്ടുവീതം വേറെയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP