Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു ഡാം പൊട്ടി വെള്ളം ആർത്തലച്ച് വന്നാാൽ നിങ്ങൾ എന്ത് ചെയ്യും...? വെള്ളത്തിൽ മുങ്ങി ചാവാതിരിക്കാൻ പ്രാണരക്ഷാർത്ഥം ഓടുന്ന മനുഷ്യരും വെള്ളത്തിൽ മുങ്ങി പോകുന്ന വാഹനങ്ങളും ഒക്കെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ

ഒരു ഡാം പൊട്ടി വെള്ളം ആർത്തലച്ച് വന്നാാൽ നിങ്ങൾ എന്ത് ചെയ്യും...? വെള്ളത്തിൽ മുങ്ങി ചാവാതിരിക്കാൻ പ്രാണരക്ഷാർത്ഥം ഓടുന്ന മനുഷ്യരും വെള്ളത്തിൽ മുങ്ങി പോകുന്ന വാഹനങ്ങളും ഒക്കെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ

ലാവോസിലെ ക്സേസംബൗണിലെ താതോം ജില്ലയിലെ ഡാം സെപ്റ്റംബർ 11ന് പൊട്ടിത്തെറിച്ചതിന്റെ ഭീതിദമായ ദൃശ്യങ്ങൾ പുറത്ത് വന്നു. ഒരു ഡാം പോട്ടി വെള്ളം ആർത്തലച്ച് വന്നാൽ നിങ്ങൾ എന്ത് ചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ കാഴ്ചകൾ. വെള്ളത്തിൽ മുങ്ങി ചാവാതിരിക്കാൻ പ്രാണരക്ഷാർത്ഥം ഓടുന്ന മനുഷ്യരും വെള്ളത്തിൽ മുങ്ങി പോകുന്ന വാഹനങ്ങളും ഒക്കെയാണീ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചെളി കലർന്ന ജലം കുത്തിയൊലിച്ച് ഒരു ഫാമിലേക്ക് ഒഴുകിയെത്തന്നത് ഇതിൽ കാണാം.

ഇതിനെ തുടർന്ന് നിരവധി കൺസ്ട്രക്ഷൻ തൊഴിലാളികളാണ് ജീവനും കൊണ്ട് ഓടിയിരുന്നത്. നിരവധി പേർ പ്രാണരക്ഷാർത്ഥം ഓടുന്ന കാഴ്ചക്കിടയിൽ രണ്ട് പേർ അവരുടെ ട്രക്കിനുള്ളിലേക്ക് ഓടിക്കയറുന്നതു അത് ഓടിച്ച് രക്ഷപ്പെടുന്നതും വേറിട്ട് നിൽക്കുന്നു. മെയിൻലാൻഡിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി മോട്ടോറിസ്റ്റുകളാണ് ഒരു ട്രാക്ടറിന് പിന്നിൽ പെട്ട് പോയിരിക്കുന്നത്. ഇവിടെ നിന്നും രക്ഷപ്പെടാൻ പാടുപെടുന്നവരുടെ ദയനീയമായ നിലവിളികളും ഈ ദൃശ്യങ്ങളിൽ നിന്നുമുയരുന്നുണ്ട്. ഈ കടുത്ത വെള്ളപ്പൊക്കമുണ്ടായിട്ടും ആർക്കും പരുക്കേറ്റിട്ടില്ലെന്നതാണ് അത്ഭുതകരമായ കാര്യം.

എന്നാൽ നിരവധി ഗ്രാമങ്ങളിലെ കൃഷിഭൂമികൾക്കും വിളകൾക്കും കടുത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഗ്രാമങ്ങളിലെ വീടുകൾക്കോ മറ്റ് കെട്ടിടങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ നഷ്ടത്തിന് ഗ്രാമീണർക്ക് നഷ്പരിഹാരം നേടിക്കൊടുക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനായി പ്രദേശത്തെ ഒഫീഷ്യലുകൾ ഡാം കൺസ്ട്രക്ഷൻ കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ താത്തോം ജില്ലാ ഗവർണറായ സോംബൗൺ സോനെലിത്തിഡെത്ത് വെളിപ്പെടുത്തുന്നു.

ഗ്രാമീണർക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് കമ്പനിക്ക് മുന്നിൽ ഹാജരാക്കുന്നതിനാണ് ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. ഇതിനായുള്ള സർവേ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്നും ഗവർണർ പറയുന്നു. കടുത്ത മഴയെ തുടർന്നാണ് ഡാം തകർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP