Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1972ലെ നാസയുടെ ചാന്ദ്ര ദൗത്യം വെറും തട്ടിപ്പോ? അന്നത്തെ ഫോട്ടോഗ്രാഫ് കൃത്രിമമായി സൃഷ്ടിച്ചതെന്ന ആരോപണവുമായി കോൺസ്പിരസി തിയറിസ്റ്റുകൾ; അപ്പോളോ 17 മിഷനിൽ ചന്ദ്രനിലിറങ്ങിയ ഫോട്ടോയിലെ മനുഷ്യന് സ്‌പേസ് സ്യൂട്ടില്ലെന്ന് കണ്ടെത്തി

1972ലെ നാസയുടെ ചാന്ദ്ര ദൗത്യം വെറും തട്ടിപ്പോ? അന്നത്തെ ഫോട്ടോഗ്രാഫ് കൃത്രിമമായി സൃഷ്ടിച്ചതെന്ന ആരോപണവുമായി കോൺസ്പിരസി തിയറിസ്റ്റുകൾ; അപ്പോളോ 17 മിഷനിൽ ചന്ദ്രനിലിറങ്ങിയ ഫോട്ടോയിലെ മനുഷ്യന് സ്‌പേസ് സ്യൂട്ടില്ലെന്ന് കണ്ടെത്തി

1972ൽ അപ്പോളോ 17 ചന്ദ്രനിൽ ഇറങ്ങിയ ദൗത്യം യഥാർത്ഥത്തിൽ സംഭവിച്ചിട്ടില്ലെന്നും അത് സംബന്ധിച്ച ഫോട്ടോഗ്രാഫുകൾ നാസ കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമുള്ള ആരോപണങ്ങളുമായി കോൺസ്പിരസി തിയറിസ്റ്റുകൾ രംഗത്തെത്തി. അന്നത്തെ ഇത് സംബന്ധിച്ച ഫോട്ടോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും കാരണം ഇതിലെ മനുഷ്യന് സ്പേസ് സ്യൂട്ടില്ലെന്നും കോൺസ്പിരസിക്കാർ എടുത്ത് കാട്ടുന്നു. 1972ലെ അപ്പോളോ 17 മിഷൻ ആറാമത്തെതും നാസ നടത്തിയ ഏറ്റവും അവസാനത്തേതുമായ ചാന്ദ്ര ദൗത്യമായിരുന്നു. മനുഷ്യരാശിയുടെ ഏറ്റവും നിർണായകമായ നേട്ടമായി 1969ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയപ്പോഴും അതിനെ തേജോവധം ചെയ്തുകൊണ്ട് ചില കോൺസ്പിരസി തിയറിസ്റ്റുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തിൽ പെട്ടവർ 1972 ദൗത്യത്തെയും കാപട്യമെന്നാരോപിച്ച് അതി ശക്തമായി വിമർശിച്ചിരിക്കുകയാണ്.

അവസാന ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ തനിക്ക് ചില ഗുരുതരമായ സംശയങ്ങൾ ഉയരുന്നുവെന്നാണ് കോൺസ്പിരസി തിയറിസ്റ്റായ ഒരു ജ്യോതിശാസ്ത്രജ്ഞൻ ആരോപിക്കുന്നത്. ഈ ചിത്രത്തിൽ ചാന്ദ്ര ഉപരിതലലത്തിലുള്ള മനുഷ്യൻ സ്പേസ് സ്യൂട്ട് ധരിച്ചിട്ടില്ലെന്നും അതില്ലാതെ ഇവിടെ നിൽക്കാനാവില്ലെന്നുമാണ് അദ്ദേഹം സമർത്ഥിക്കുന്നത്. അതിനാൽ ഇത് കൃത്രിമമായി സൃഷ്ടിച്ച ഫോട്ടോഗ്രാഫുകളാണെന്നും അദ്ദേഹം വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയെ വിശകലനം ചെയ്യാനായി സ്ട്രീറ്റ്കാപ് 1 എന്ന യൂസർ നെയിമിൽ ഇയാൾ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുമുണ്ട്.

ഈ മിഷന്റെ ഭാഗമായി യൂജിൻ സെർനാനും ഹാരിസൺ ജാക്ക് സ്‌കിമിറ്റും 22 മണിക്കൂർ ചന്ദ്രനിലെ ടൗറുസ് ലിട്രോ വാലിയിൽ ചെലവഴിച്ചതായാണ് അവകാശപ്പെടുന്നത്.എന്നാൽ ഇവരുടെ സഹയാത്രികനായ റൊണാൾഡ് ഇവാൻസ് അതേ സമയം ചന്ദ്രന് ചുറ്റും തങ്ങളുടെ ആകാശയാനം പ്രദക്ഷിണം ചെയ്യിക്കുകയായിരുന്നു. സെസ്മിക് പ്രൊഫൈലിങ്, അറ്റ്മോസ്ഫെറിക് കോംപോസിഷൻ അനലൈസിസ്, ലൂണാർ സാംപ്ലിങ് അടക്കമുള്ള നിരവധി പരീക്ഷണപരമ്പരകൾ ഈ സംഘം വിജകരയമായി അന്ന് നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം നാസ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് കോൺസ്പിരസി തിയറിസ്റ്റുകൾ ആരോപിക്കുന്നത്.

1972ലെ ചാന്ദ്രദൗത്യം വ്യാജമാണെന്ന് സമർത്ഥിക്കുന്ന പ്രസ്തുത വീഡിയോ യൂട്യൂബിൽ ഇപ്പോൾ സൂപ്പർ ഹിറ്റാണ് . ചുരുങ്ങിയ സമയത്തിനുള്ളിൽ 53,000 പേരാണിത് കണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സ്ട്രീറ്റ്കാപ് 1 നൽകുന്ന വിവരണവും കേൾക്കാം. ഉചിതമായ സോഫ്റ്റ് വെയർ ഉണ്ടെങ്കിൽ ഇത്തരത്തിലൊരു ചിത്രം ആർക്കും എടുക്കാൻ സാധിക്കുമെന്നും അയാൾ വിവരിക്കുന്നു. ഈ ഫോട്ടോയുടെ വിശ്വാസ്യതയെക്കുറിച്ച് 2009ലും വിവാദങ്ങളും സംശയങ്ങളും ഉയർന്ന് വന്നിരുന്നുവെന്ന് അയാൾ എടുത്ത് കാട്ടുന്നു. ഇതിൽ നിൽക്കുന്ന രൂപത്തിന് നീളമുള്ള മുടിയും ഒരു തരത്തിലുള്ള വെയിസ്റ്റ് കോട്ടുമാണുള്ളതെന്നും ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP