Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യൂസീലൻഡിൽ ലൈംഗികവൃത്തിയും ഇനി ഒരു 'തൊഴിൽ വൈദഗ്ധ്യം'മായി കണക്കാക്കും; ലൈംഗികവൃത്തിയും 'എസ്‌കോർട്ടും' സ്‌കിൽഡ് വർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി ന്യൂസിലൻഡ് സർക്കാർ; മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം

ന്യൂസീലൻഡിൽ ലൈംഗികവൃത്തിയും ഇനി ഒരു 'തൊഴിൽ വൈദഗ്ധ്യം'മായി കണക്കാക്കും; ലൈംഗികവൃത്തിയും 'എസ്‌കോർട്ടും' സ്‌കിൽഡ് വർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി ന്യൂസിലൻഡ് സർക്കാർ; മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂസീലൻഡ്: ലൈംഗികവൃത്തിയും ഇനി ഒരു 'തൊഴിൽ വൈദഗ്ധ്യം'മായി കണക്കാക്കാനൊരുങ്ങി ന്യൂസീലൻഡ് സർക്കാർ. ലൈംഗികവൃത്തിയും 'എസ്‌കോർട്ടും' സ്‌കിൽഡ് വർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് പുതിയ മാറ്റം. ന്യൂസീലൻഡിലേക്കു കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നവരുടെ വീസ അപേക്ഷയിൽ നൽകിയിരിക്കുന്ന 'തൊഴിൽ വൈദഗ്ധ്യം' സംബന്ധിച്ച കോളത്തിൽ ഇനി ലൈംഗികവൃത്തിയും ചേർക്കാനുള്ള നിയമം പ്രാബല്യത്തിൽ എത്തിയത്. ലൈംഗികവൃത്തിയും 'എസ്‌കോർട്ടും' ഉൾപ്പെടെയാണ് 'സ്‌കിൽഡ് വർക്ക്' ആയി ചേർക്കാൻ ന്യൂസീലൻഡ് അനുമതി നൽകിയിരിക്കുന്നത്. ഇമിഗ്രേഷൻ വിഭാഗം വെബ്‌സൈറ്റിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം.

ഓസ്‌ട്രേലിയൻ ആൻഡ് ന്യൂസീലൻഡ് സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷൻസ് (ആൻസ്‌കോ) പട്ടികയിൽ അനുശാസിക്കുന്ന യോഗ്യതകൾ ഉള്ളവർക്കു മാത്രമേ അപേക്ഷിക്കാനാകൂ. ആൻസ്‌കോ അനുശാസിക്കുന്ന സ്‌കിൽ ലെവൽ 5ൽ എത്തിയാൽ മാത്രമേ ലൈംഗികവൃത്തിയിൽ ഉയർന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. മണിക്കൂറിൽ ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉൾപ്പെടെ ആൻസ്‌കോയുടെ പട്ടികയിൽ നിർദേശമുണ്ട്. ഈ തൊഴിൽ സ്വീകരിക്കുന്നവർക്ക് സെക്കൻഡറി വിദ്യാഭ്യാസവും നിർബന്ധമാണ്. മേഖലയിൽ മൂന്നു വർഷത്തെ 'പ്രവൃത്തിപരിചയവും' ഉണ്ടായിരിക്കണം.

വിദഗ്ധ തൊഴിൽ വിഭാഗത്തിലാണു ലൈംഗികവൃത്തി ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌കിൽ ഷോടേജ് പട്ടികയിൽ ലൈംഗികവൃത്തി ഉൾപ്പെടുത്തിയിട്ടുമില്ല (രാജ്യത്ത് തൊഴിലാളി ക്ഷാമമുള്ള മേഖലയിൽ ഉൾപ്പെടുത്താനുള്ള പട്ടിക) അതേസമയം ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്റ് വീസയ്ക്ക് അപേക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. രാജ്യത്തു താത്കാലിക വീസയിലെത്തി ലൈംഗികത്തൊഴിലെടുക്കാനും വിലക്കുണ്ട്. മാത്രവുമല്ല ആൻസ്‌കോ നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യം വീസ അപേക്ഷയിൽ ഉൾപ്പെടുത്തിയതെന്നും ന്യൂസീലൻഡ് വ്യക്തമാക്കുന്നു. ഇതുവരെ ഈ ജോലിക്കായി വീസ അപേക്ഷ ആരും നൽകിയിട്ടില്ലെന്നും വിവിധ ഏജൻസികൾ പറയുന്നു. ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലുള്ള നിയമങ്ങളിലെ അവ്യക്തതയാണു പ്രശ്‌നം.

ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസീലൻഡ് പാർലമെന്റ് പാസാക്കിയത്. ഏറെ കോലാഹലങ്ങൾക്ക് ഒടുവിലായിരുന്നു ഇത്. എന്നാൽ രാജ്യത്തു മുൻപ് അനധികൃതമാം വിധം വ്യാപകമായിരുന്നെങ്കിലും ലൈംഗികവൃത്തി നിയമവിധേയമാക്കിയതിനെ ഒട്ടേറെപ്പേർ സ്വാഗതം ചെയ്തിരുന്നു. ലൈംഗികത്തൊഴിലാളികളെ ചൂഷണങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം. ഇന്നു ലൈംഗികത്തൊഴിലാളികൾക്ക് ലോകത്തിൽ ഏറ്റവും മികച്ച തൊഴിൽ സാഹചര്യങ്ങളൊരുക്കുന്ന രാജ്യങ്ങളിലൊന്ന് ന്യൂസീലൻഡാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP