Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത അമേരിക്കൻ പ്രസിഡന്റ് മോദിയെപ്പോലെ ആയിരിക്കണം; മെയ്ക്ക് ഇൻ ഇന്ത്യയും സ്റ്റാർട്ട് അപ് ഇന്ത്യയും കണ്ടുപഠിക്കണം: ഇന്ത്യയുടെ സാമ്പത്തികവളർച്ച അമേരിക്ക മാതൃകയാക്കണമെന്നും സിസ്‌കോ മേധാവി

അടുത്ത അമേരിക്കൻ പ്രസിഡന്റ് മോദിയെപ്പോലെ ആയിരിക്കണം; മെയ്ക്ക് ഇൻ ഇന്ത്യയും സ്റ്റാർട്ട് അപ് ഇന്ത്യയും കണ്ടുപഠിക്കണം: ഇന്ത്യയുടെ സാമ്പത്തികവളർച്ച അമേരിക്ക മാതൃകയാക്കണമെന്നും സിസ്‌കോ മേധാവി

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റു തിരഞ്ഞെടുപ്പുകാലമാണ്. ആരെപ്പോലെയിരിക്കണം, അല്ലെങ്കിൽ എങ്ങനെയുള്ള നയങ്ങളാകണം പ്രസിഡന്റിന് വേണ്ടത് തുടങ്ങിയ ചർച്ചകൾ ചൂടോടെ പ്രചരിക്കുന്ന കാലം. അതിനിടയിൽ പുതിയ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ആയിരിക്കണമെന്ന ബഹുരാഷ്ട്ര കമ്പനി സിസ്‌കോയുടെ ചെയർമാൻ ജോൺ ചേംബേഴ്‌സിന്റെ അഭിപ്രായ പ്രകടനം ഇപ്പോൾ വൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ. ഇന്ത്യയിലും ചേംബേഴ്‌സിന്റെ അഭിപ്രായത്തിന് അനുകൂലികൾ ഏറെ. 

മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതികളിലൂടെ മോദി നിർമ്മാണ മേഖലയെയും തൊഴിൽ രംഗത്തേയും ശക്തിപ്പെടുത്തിയതുപോലെ അമേരിക്കയുടെ പുതിയ പ്രസിഡന്റും അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നാണ് കഴിഞ്ഞദിവസം സിസ്‌കോ ചെയർമാൻ ജോൺ ചേംബേഴ്‌സ് അഭിപ്രായപ്പെട്ടത്.

ഏതു രാഷ്ട്രീയ കക്ഷിയാണ് പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ജയിക്കുന്നതെന്നല്ല, ആരുജയിച്ചാലും അമേരിക്കയുടെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കും ടെക്‌നോളജി, തൊഴിൽമേഖലകൾ ശക്തിപ്പെടുത്താനും മോദി ഇന്ത്യയിൽ ചെയ്യുന്നതുപോലുള്ള നടപടികളെ മാതൃകയാക്കണം. പ്രത്യേകിച്ചും മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതികളെപ്പോലെ. കഴിഞ്ഞ രണ്ടുവർഷംകൊണ്ട് മോദി ഇന്ത്യയിൽ കൊണ്ടുവന്ന മുന്നേറ്റം അത്ഭുതാവഹമാണ്. ജൂൺ ആദ്യവാരം മോദി അമേരിക്കയിലെത്തുമ്പോൾ അദ്ദേഹം എന്തുചെയ്യുന്നുവെന്ന് അടുത്ത അമേരിക്കൻ പ്രസിഡന്റ് കണ്ടുപഠിക്കണമെന്നും അമേരിക്കൻ ടെക് ഭീമനായ സിസ്‌കോയുടെ ചെയർമാൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം ബഌംബെർഗ് ബ്രേക്എവെ സമിറ്റിലായിരുന്നു ജോൺ ചേംബേഴ്‌സിന്റെ അഭിപ്രായപ്രകടനം.

എപ്പോഴത്തേയും പോലെ മോദി ഇക്കുറിയും അമേരിക്കൻ സന്ദർശനത്തിൽ താരമാകുമെന്നുതന്നെയാണ് ജോണിന്റെ അഭിപ്രായപ്രകടനം സൂചിപ്പിക്കുന്നത്. ജൂൺ 7, 8 തീയതികളിൽ അമേരിക്ക സന്ദർശിക്കുന്ന മോദി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയെപ്പറ്റി സംസാരിക്കും. വർഷം 6-7 ശതമാനത്തിലല്ല, മറിച്ച് ലോകത്തുതന്നെ എറ്റവും വേഗത്തിലെന്നു പറയാവുന്ന 10-11 ശതമാനത്തിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച. മാസം പത്തുലക്ഷത്തോളം തൊഴിൽ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് മോദി വ്യക്തമാക്കും.

രാജ്യത്തെ ഓരോ പൗരനും ചെലവുകുറഞ്ഞതും എന്നാൽ വേഗതയേറിയതുമായ ബ്രോഡ്ബാൻഡ് എത്തിക്കുന്നതിലൂടെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ മാറ്റംവരുത്തുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിക്കും. ഇത്തരത്തിലായിരിക്കണം ദേശീയ ചർച്ചകൾ നടക്കേണ്ടത്. എന്തെല്ലാം ചെയ്ത് രാജ്യത്ത് മാറ്റങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്ന രണ്ട് പാർട്ടികളും വിജയത്തിനായി ശ്രമിക്കേണ്ടത്. - ജോൺ പറഞ്ഞു.

അമേരിക്കയിലെ അടുത്ത പ്രസിഡന്റ് ഏതു കക്ഷിയുടേതായാലും രാജ്യത്തെ സ്ഥിരപ്പെടുത്തുന്നതിനും 10-15 ശതമാനം വളർച്ചയിലേക്ക് അടുത്ത ദശാബ്ദത്തിൽ രാജ്യത്തെ നയിക്കുന്നതിനും പ്രാപ്തിയുള്ള ആളാകണം. നിലവിലെ മുന്നേറ്റംവച്ചു നോക്കിയാൽ റിപ്പബഌക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനാണ് മത്സരരംഗത്ത് മുന്നേറ്റമെന്നും ജോൺ കൂട്ടിച്ചേർത്തു. അമേരിക്കയിലുൾപ്പെടെ വൻ മാദ്ധ്യമപ്രചാരമാണ് ജോണിന്റെ അഭിപ്രായത്തിന് ലഭിച്ചിട്ടുള്ളത്.

ജോൺ ചേംബേഴ്‌സിന്റെ പ്രസംഗ വീഡിയോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP