Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാതി വസ്ത്രങ്ങൾ കത്തിപ്പോയ ഫോട്ടോയിലൂടെ ബ്രസൽസ് സ്ഥോടനത്തിന്റെ പ്രതീകമായി മാറിയ ഇന്ത്യൻ എയർഹോസ്റ്റസ് ജീവിതത്തിലേക്ക് മടങ്ങി; ഓർമകൾ പങ്ക് വച്ച് നിധി

പാതി വസ്ത്രങ്ങൾ കത്തിപ്പോയ ഫോട്ടോയിലൂടെ ബ്രസൽസ് സ്ഥോടനത്തിന്റെ പ്രതീകമായി മാറിയ ഇന്ത്യൻ എയർഹോസ്റ്റസ് ജീവിതത്തിലേക്ക് മടങ്ങി; ഓർമകൾ പങ്ക് വച്ച് നിധി

മുഖത്ത് കൂടെ രക്തം ഒലിച്ചിറങ്ങി പാതി കത്തിയ വസ്ത്രങ്ങൾ ധരിച്ച് ബ്രസൽസിലെ സ്ഫോടനം നടന്ന എയർപോർട്ടിലിരുന്ന നിധി ചപേകർ എന്ന ഇന്ത്യൻ എയർഹോസ്റ്റസിന്റെ ഫോട്ടോ ബ്രസൽസ് സ്ഫോടനത്തിന്റെ പ്രതീകമായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സ്ഫോടനത്തിൽ സംഭവിച്ച പരുക്കുകൾ കാരണം അബോധാവസ്ഥയിൽ നിന്നും തിരിച്ച് വന്നിരിക്കുകയാണ്. ഇപ്പോഴും ആ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും മോചിതയാവാത്ത നിധി അതിന്റെ ഓർമകൾ പങ്ക് വയ്ക്കുന്നുണ്ട്.സ്ഫോടത്തിന്റെ ഫലമായി നിധിക്ക് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇതിന് പുറമെ കാലിന് പരുക്കേറ്റിട്ടുമുണ്ട്. മുംബൈക്കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ നിധി 25 ദിവസമാണ് അബോധാവസ്ഥയിൽ ബ്രസൽസിലെ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്നത്. ഇപ്പോൾ ബോധം തിരിച്ച് വന്ന് നിധി പുഞ്ചിരിച്ചതിന്റെ സന്തോഷം അവരുടെ ഭർത്താവ് രൂപേഷ് പങ്ക് വയ്ക്കുകയാണ്. മാർച്ച് 22നായിരുന്നു ബ്രസൽസ് എയർപോർട്ടിൽ ഐസിസ് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും നിധിയടക്കമുള്ള നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത്.

ആശുപത്രിയിൽ വച്ച് നിധി കണ്ണ് തുറന്ന് തന്നോട് ചിരിച്ചുവെന്നും മുംബൈയിലുള്ള മക്കളോട് ഫോണിൽ സംസാരിച്ചുവെന്നുമാണ് രൂപേഷ് വെളിപ്പെടുത്തുന്നത്. ഒരു ഉറക്കത്തിൽ നിന്നും ഉണർന്നത് പോലെയാണ് തനിക്ക് ഇത്രയും ദിവസത്തെ അബോധാവസ്ഥയെക്കുറിച്ച് തോന്നുന്നതെന്നാണ് നിധി പറയുന്നത്. ജെറ്റ് എയർവേസിലെ ഹോസ്റ്റസായി ബ്രസൽസിൽ എത്തിയ നിധിയെന്ന 42 കാരി ഗ്രാൻഡെ ഹോസ്പിറ്റൽ ഡി ചാൾഎറോയിലെ ബേൺ യൂണിറ്റിലാണ് ചികിത്സയിൽ കഴിയുന്നത്. ബ്രസൽസിൽ നിന്നും 37 മൈലുകൾ അകലെയാണിത്.സ്ഥോടനത്തിന് ശേഷം എയർപോർട്ടിലെ ബെഞ്ചിൽ രക്തമൊലിപ്പിച്ച് പാതി കത്തിപ്പോയ വസ്ത്രവുമായി ഇരിക്കുന്ന നിധിയുടെ ചിത്രം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ മിക്കവാറും എല്ലാ പത്രങ്ങളുടെയും മുൻപേജുകളിൽ ഇത് ദുരന്തത്തിന്റെ പ്രതീകമെന്നോണം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ദുരന്ത ഭൂമിയിൽ നിന്നും ആദ്യം പുറത്ത് വന്ന ചിത്രങ്ങളിലൊന്നും നിധിയുടേതായിരുന്നു. ഐസിസ് തീവ്രവാദികളായ ഇബ്രാഹിം എയ് ബകൗറിയും നജിമും തങ്ങളുടെ സ്യൂട്ട്കേസിൽ സ്ഫോടകവസ്തുക്കൾ നിറച്ച് യാത്രക്കാരെന്ന വ്യാജേന എത്തിയായിരുന്നു സ്ഥോടനം നടത്തിയത്. ഇവർ രണ്ടു പേരും ലഗേജുകൾ തള്ളിവരുന്നതിന്റെ സിസിടിവി ഫൂട്ടേജുകൾ പുറത്ത് വന്നിരുന്നു. ഇവർക്കൊപ്പം കാണപ്പെട്ട നിഗൂഢമായ മനുഷ്യനെ പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. അപകടത്തിന് മുമ്പ് ഇയാൾ മുങ്ങുകയായിരുന്നു. പാരീസ് ബോംബറായ മുഹമ്മദ് അബ്രിനിയാണിതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. വിമാനത്താവളത്തിൽ നടന്ന ചാവേറാക്രമണത്തിന് ഒരു മണിക്കൂർ കഴിഞ്ഞ് ബ്രസൽസിലെ മെട്രോസ്റ്റേഷനിൽ ഖാലിദ് ബകൗറി എന്ന ചാവേർ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സ്ഫോടനത്തിൽ പരുക്കേറ്റ മറ്റ് പലരെയുമെന്ന പോലെ അതിന് ഏതാനും മിനുറ്റുകൾക്ക് മുമ്പായിരുന്നു നിധി ടെർമിനലിൽ എത്തിയിരുന്നത്. യുഎസിലെ ന്യൂവാർക്കിലേക്കുള്ള വിമാനത്തിൽ പോകാനായിരുന്നു അവർ ഇവിടെയെത്തിയിരുന്നത്.ഒരു മണിക്കൂറിന് ശേഷം ബ്രസൽസിലെ ഒരു മെട്ര കാരിയേജിൽ മൂന്നാമത് സ്ഫോടനം നടക്കുകയും അതിൽ 34 പേർ മരിക്കുകയും 270 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബ്രസൽസിൽ എത്തിയ ജെറ്റ് എയർവേസിലെ രണ്ട് ഇന്ത്യൻ ക്രൂമെമ്പർമാരിൽ ഒരാളായിരുന്നു നിധി. കഴിഞ്ഞ 15 വർഷങ്ങളായി ഇവർ ഇതിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ പരുക്കേറ്റ ഫോട്ടോയ്ക്ക് സോഷ്യൽ മീഡിയയിലും വൻ പ്രചാരമാണുണ്ടായിരുന്നത്.തനിക്കിവിടെ നല്ല ചികിത്സയാണ് ലഭിക്കുന്നതെന്നും അടുത്ത മാസം ആദ്യം ഡിസ്ചാർജ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നം നിധി പറയുന്നു.ആക്രമണത്തിന് ശേഷം ബ്രസൽസിലെ മാൾബീക്ക് മെട്രോസ്റ്റേഷൻ തിങ്കളാഴ്ച വീണ്ടും തുറന്നിരിക്കുകയാണ്. കനത്ത സുരക്ഷയും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP