Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 പേരെ കടലിൽ എറിഞ്ഞത് ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ ക്രിസ്തുവിനോട് പ്രാർത്ഥിച്ചത് ഇഷ്ടപ്പെടാത്തതുകൊണ്ട്; എല്ലാവരേയും രക്തസാക്ഷികളാക്കാൻ ആലോചിച്ച് കത്തോലിക്ക സഭ

12 പേരെ കടലിൽ എറിഞ്ഞത് ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ ക്രിസ്തുവിനോട് പ്രാർത്ഥിച്ചത് ഇഷ്ടപ്പെടാത്തതുകൊണ്ട്; എല്ലാവരേയും രക്തസാക്ഷികളാക്കാൻ ആലോചിച്ച് കത്തോലിക്ക സഭ

ഫ്രിക്കൻ അഭയാർത്ഥികളുമായി ലിബിയയിൽ നിന്നും ഇറ്റാലിയൻ തീരം ലക്ഷ്യമാക്കി വരുന്നതനിടെ മെഡിറ്ററനേനിയൻ കടലിൽ ഒരു ബോട്ടിൽ നിന്ന് 12 ക്രൈസ്തവരെ നടുക്കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളുമായി ദൃക്‌സാക്ഷികൾ രംഗത്ത്. ബോട്ടു മുങ്ങാൻ തുടങ്ങിയപ്പോൾ ഒരു നൈജീരിയക്കാരനായ ക്രിസ്ത്യൻ വിശ്വാസി ജീവൻ രക്ഷിക്കാൻ ക്രിസ്തുവിനോട് പ്രാർത്ഥിച്ചതാണ് 12 പേരുടെ മരണത്തിൽ കലാശിച്ചത്. ഈ പ്രാർത്ഥന കേട്ട മറ്റൊരു മുസ്ലിം സഹയാത്രികൻ അല്ലാഹുവിനോട് മാത്രമെ പ്രാർത്ഥിക്കാൻ പാടുള്ളൂവെന്നാവശ്യപ്പെട്ടു. ഇത് ചെവികൊള്ളാതിരുന്നപ്പോൾ തമ്മിലടിയിൽ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട ക്രിസ്ത്യാനികളെ രക്തസാക്ഷികളാക്കുന്ന കാര്യം സഭയുടെ പരിഗണനയിലുണ്ട്.

ക്രൈസ്തവരുടെ പ്രാർത്ഥന കേട്ടതോടെ ബോട്ടിലുണ്ടായിരുന്ന നൈജീരിയൻ മുസ്ലിംങ്ങൾ രോഷാകുലരാകുകയായിരുന്നുവെന്നും ദൃക്‌സാക്ഷി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. പ്രാർത്ഥന നിർത്തിയില്ലെങ്കിൽ കടലെറിയുമെന്ന് ഭീഷണിപ്പെടുത്തയിരുന്നതായും ഇറ്റാലിയൻ പത്രമായ ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്യുന്നു. പ്രാർത്ഥന നിർത്താതിരുന്നപ്പോൾ രണ്ടു പേർ ചേർന്ന് ആദ്യം ഒരു കുട്ടിയെ കടലിലേക്ക് തള്ളിയിടുകയായിരുന്നു. ഇതോടെ പരസ്പര തർക്കം മൂർച്ഛിച്ചു. തുടർന്ന് 12 പേരെ കൂടി കടലിലേക്ക് തള്ളിയപ്പോൾ ബാക്കിയുള്ള ക്രൈസ്തവർ സംഘം ചേർന്ന് മനുഷ്യച്ചങ്ങല തീർത്ത് ബോട്ടിൽ പിടിമുറുക്കി നിന്നു. സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാ ബോട്ട് സ്ഥലത്തെത്തിയത്.

ആഫ്രിക്കൻ രാജ്യങ്ങളിലെ യുദ്ധങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷ തേടി യൂറോപ്പിലേക്ക് അഭയാർത്ഥികളായി ബോട്ടുകളിൽ യാത്ര തിരിച്ച പതിനായിരത്തോളം പേരെ കഴിഞ്ഞയാഴാച് ഇറ്റാലിയൻ നാവികർ രക്ഷപ്പെടുത്തിയതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഈ സംഭവം. ആയിരത്തോളം അഭയാർത്ഥികൾ അപകടകരമായ ഈ യാത്രകൾക്കിടെ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രണ്ട് കപ്പൽ അപകടങ്ങളിലായി കഴിഞ്ഞയാഴ്ച മാത്രം മരിച്ചത് 400 പേരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP