Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർണം ചാലിച്ചൊഴുകുന്ന ലണ്ടൻ തെരുവുകൾ; എങ്ങും അർധനഗ്നകളായ സുന്ദരിമാർ മാത്രം; നോട്ടിങ് ഹില്ലിൽ കാർണിവലിന് സുന്ദരമായ തുടക്കം

വർണം ചാലിച്ചൊഴുകുന്ന ലണ്ടൻ തെരുവുകൾ; എങ്ങും അർധനഗ്നകളായ സുന്ദരിമാർ മാത്രം; നോട്ടിങ് ഹില്ലിൽ കാർണിവലിന് സുന്ദരമായ തുടക്കം

നത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടിങ്ങ് ഹില്ലിലെ കാർണിവൽ പ്രേമികളെ നിരാശപ്പെടുത്തിയില്ല. വർണാഭമായ തെരുവുകളിലൂടെ ആടിയും പാടിയും ആയിരങ്ങൾ നോട്ടി് ഹിൽ കാർണിവലിന് ഉജ്വല തുടക്കം നൽകി. അർധനഗ്നരായ സുന്ദരിമാർ തെരുവിലൂടെ ഒഴുകി നടന്നു. യൂറോപ്പിലെ ഏറ്റവും വലിയ സ്ട്രീറ്റ് പാർട്ടിയായ നോട്ടിങ് ഹിൽ കാർണിവലിൽ വീക്കെൻഡാകുമ്പോഴേക്കും പത്തുലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ബ്രിട്ടനിലെ കരീബിയൻ വംശജരുടെ ഉത്സവമായാണ് ഈ കാർണിവൽ വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യദിനം തന്നെ ആയിരങ്ങൾ തെരുവിലേക്കെത്തി. നിറപ്പകിട്ടാർന്നതും അഴകളവുകൾ പ്രദർശിപ്പിക്കുന്നതുമായ ഉടുപ്പുകളണിഞ്ഞു. ചായം തേച്ചും കുടിച്ച് മദിച്ചും അവർ ആഷോഘിച്ചു. ആദ്യദിവസം തന്നെ പരിധിവിട്ട് പെരുമാറിയതിന് 86 പേരെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നു.

കുടുംബമായി ആഘോഷിക്കാനുള്ള അവസരമാണ് ആദ്യദിനം ഉണ്ടായിരുന്നത്. വരും ദിനങ്ങളിലാണ് യഥാർഥ ആഘോഷം പുറത്തുവരിക. ബാങ്ക് ഹോളിഡേ തിങ്കളാഴ്ചയായ ഇന്ന് ആഘോഷം അതിരുകടക്കും. മിക്ക വർഷങ്ങളിലും ആ ആഘോഷം അക്രമത്തിൽ കലാശിക്കാറുള്ളതിനാൽ, പൊലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

അതിനുള്ള തുടക്കമാണ് ആദ്യദിനം തന്നെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നും ആയുധങ്ങളും കൈവശം വച്ചതിനും അടിപിടിയുണ്ടാക്കിയതിനുമാണ് 86 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഏഴ് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

ഇന്നും നാളെയും മഴ പെയ്യുമെന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് കാർണിവൽ പ്രേമികളെ നിരാശപ്പെടുത്തുന്നത്. എന്നാൽ, കോരിച്ചൊരിയുന്ന മഴയിലും കാർണിവലുമായി മുന്നോട്ടുപോകാൻ തന്നെയാണ് ജനങ്ങളുടെ തീരുമാനമെന്ന് ആദ്യദിവസത്തെ പങ്കാളിത്തം കൊണ്ടുതന്നെ വ്യക്തമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP