Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേൽവസ്ത്രമില്ലാത്ത കന്യാസ്ത്രീയുടെ ചിത്രവുമായി പരസ്യം; പോപിന്റെ സന്ദർശനത്തിനു മുന്നോടിയായി ഒരു തുണിക്കട ചെയ്ത പരസ്യത്തിനെതിരേ പ്രതിഷേധം

മേൽവസ്ത്രമില്ലാത്ത കന്യാസ്ത്രീയുടെ ചിത്രവുമായി പരസ്യം; പോപിന്റെ സന്ദർശനത്തിനു മുന്നോടിയായി ഒരു തുണിക്കട ചെയ്ത പരസ്യത്തിനെതിരേ പ്രതിഷേധം

റോം: ദക്ഷിണ ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ പോപ് ഫ്രാൻസിസ് സന്ദർശനത്തിനെത്തുന്നതിനു മുന്നോടിയായി പ്രത്യക്ഷപ്പെട്ട കൂറ്റൻ പരസ്യ ബോർഡ് വിശ്വാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കി. പ്രമുഖ ഫാഷൻ ബ്രാൻഡായ റൊസോ ഡി സെറ സ്ഥാപിച്ച കന്യാസ്ത്രീയുടെ വസ്ത്രമണിഞ്ഞ് മാറിടം തുറന്നു കാട്ടി നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രമുള്ള പരസ്യ ബോർഡാണ് മതനിന്ദയുടെ പേരിൽ വിവാദമായത്. അടുത്തയാഴ്ച പോപ് ഇവിടെ സന്ദർശനത്തിനായി എത്താനിരിക്കെയാണ് നഗരമധ്യത്തിൽ ഈ കുറ്റം പരസ്യ ബോർഡ് പ്രത്യക്ഷപ്പെട്ടത്. വിശ്വാസികൾക്കും അല്ലാത്തവർക്കുമിടയിൽ ഒരു പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണിപ്പോളിത്.

പ്രകോപനപരമായി അശ്ലീലവും മോശവുമായ രീതിയിൽ കന്യാസ്ത്രീയെ ചിത്രീകരിച്ചത് സോഷ്യൽ മീഡിയയിലും പ്രതിഷേധമുണ്ടാക്കി. അതേസമയം പ്രാർത്ഥനയെ പുച്ഛിക്കുകയായിരുന്നില്ല ഉദ്ദേശ്യമെന്ന് കമ്പന വ്യക്തമാക്കി. പോപിന്റെ സന്ദർശനത്തിനു മുന്നോടിയായി മനപ്പൂർവ്വം സ്ഥാപിച്ചതാണ് ഈ ബോർഡെന്ന വാദവും കമ്പനി നിഷേധിച്ചു. ശക്തമായ ഒരു മാർക്കറ്റിങ് രീതിയാണ് തങ്ങൾ അവലംബിച്ചതെന്നും എന്നാൽ മതനിന്ദയായിരുന്നില്ല ഉദ്ദേശമെന്നും പരസ്യബോർഡ് വിവാദമായതിൽ ഖേദമുണ്ടെന്നും കമ്പനി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP