Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യം അതിന്റെ ചുമതല നിറവേറ്റിയെങ്കിൽ ഹിറ്റ്‌ലറുമാർ ജനിക്കും; തൊട്ടു പിന്നാലെ മഹത്തായ ജനാധിപത്യങ്ങൾ കടപുഴകും; ട്രംപിനെ ഹിറ്റ്‌ലറിന്റെ അവതാരമാക്കി വിശേഷിപ്പിച്ച് ഒബാമ; അമേരിക്കൻ ജനാധിപത്യം അവസാനിക്കാറായെന്ന് മുന്നറിയിപ്പ്

ജനാധിപത്യം അതിന്റെ ചുമതല നിറവേറ്റിയെങ്കിൽ ഹിറ്റ്‌ലറുമാർ ജനിക്കും; തൊട്ടു പിന്നാലെ മഹത്തായ ജനാധിപത്യങ്ങൾ കടപുഴകും; ട്രംപിനെ ഹിറ്റ്‌ലറിന്റെ അവതാരമാക്കി വിശേഷിപ്പിച്ച് ഒബാമ; അമേരിക്കൻ ജനാധിപത്യം അവസാനിക്കാറായെന്ന് മുന്നറിയിപ്പ്

റുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് ലോകത്തെ വീണ്ടും അസമധാനത്തിലേക്ക് തള്ളിവിട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അദ്ദേഹത്തിന്റെ മുൻഗാമിയായ ബരാക് ഒബാമ രംഗത്ത്. ട്രംപിനെ ജർമൻ സ്വേഛാധിപതി ഹിറ്റ്‌ലറോടാണ് ഒബാമ താരതമ്യം ചെയ്തത്. ലോകത്തെ രണ്ടാം ലോകയുദ്ധത്തിലേക്ക് തള്ളിവിട്ട ഹിറ്റ്‌ലറുടെ നടപടികളുമായി ട്രംപിന്റെ ചെയ്തികൾക്ക് സാമ്യമുണ്ടെന്ന് ഷിക്കാഗോയിൽ ഇക്കണോമിക് ക്ലബ്ബിന്റെ യോഗത്തിൽ പ്രസംഗിക്കവെ ഒബാമ പറഞ്ഞു.

ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഒബാമയുടെ പ്രസംഗമെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ട്രംപിനെത്തന്നെയാണെന്ന് വ്യക്തമായിരുന്നു. ജനാധിപത്യം ചുമതല നിറവേറ്റിയില്ലെങ്കിൽ സ്വേഛാധിപതികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 1930-കളിൽ ജർമനിയിൽ സംഭവിച്ചത് അതാണ്. നൂറ്റാണ്ടുകളോളം ഉന്നതമായ സാംസ്‌കാരിക മൂല്യവും ശാസ്ത്ര മുന്നേറ്റങ്ങളുമുണ്ടായ രാജ്യത്താണ് ഹിറ്റ്‌ലർ ഉയർന്നുവന്നത്. ഫലമോ, ആറുകോടി ജനങ്ങൾ മരിച്ചു-ഒബാമ പറഞ്ഞു.

ജനാധിപത്യത്തെ ലാഘവത്തോടെ കാണരുതെന്ന് ഒബാമ ഉപദേശിച്ചു. വംശീയ വാദിയായ ഒരാൾ ലോകത്തെ ഇല്ലാതാക്കുമെന്നും ഒബാമ സൂചിപ്പിച്ചു. അമേരിക്ക മാത്രമെന്ന തരത്തിലുള്ള ട്രംപിന്റെ നിലപാടുകളെയാണ് ഇതിലൂടെ ഒബാമ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉന്നതിയിൽ അമേരിക്കയുടെ പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്രയേറെ ശേഷിയും സ്രോതസുകളുമില്ല. അമേരിക്ക അതുപയോഗിച്ചില്ലെങ്കിൽ ലോകത്തിന് പ്രയോജനപ്പെടുകയുമില്ല.

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം എത്രയെന്ന് ഉൾക്കൊണ്ടുകൊണ്ടായിരുന്നു താൻ രണ്ടുവട്ടം അമേരിക്കയുടെ പ്രസിഡന്റ് പദത്തിലിരുന്നതെന്നും ഒബാമ പറഞ്ഞു. മാധ്യമങ്ങളോട് ഇടഞ്ഞുനിൽക്കുന്ന ട്രംപിന്റെ നിലപാടുകളെ വിമർശിക്കുകയായിരുന്നു ഇതിലൂടെയും ഒബാമ ചെയ്തത്. എന്നാൽ, ട്രംപിനെ പരോക്ഷമായി ഹിറ്റ്‌ലറോട് താരതമ്യം ചെയ്ത ഒബാമയുടെ നടപടിയെ സോഷ്യൽ മീഡിയയിൽ പലരും വിമർശിച്ചു.

ജനാധിപത്യ പ്ക്രിയയിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെ ഹിറ്റ്‌ലറോട് ഉപമിക്കുക വഴി അമേരിക്കയെത്തന്നെയാണ് ഒബാമ നാണംകെടുത്തിയിരിക്കുന്നതെന്ന് ചിലർ വിമർശിച്ചു. ഒബാമയുടെ പ്രസ്താവനകൾ ഉൾക്കൊള്ളനാവുന്നില്ലെന്ന് ചിലർ പ്രതികരിച്ചു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വന്ന ഒബാമയുടെ വാക്കുകൾ, ആഗോളതലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. ട്രംപ് ബോംബിന്റെ പിൻ ഊരിവിടുകയാണ് ചെയ്തതെന്ന് തുർക്കി നേരത്തേ ആരോപിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP