Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒകാനോഗനിൽ ആകാശത്തേക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; പുരുഷലിംഗാകൃതിയിൽ ഒരു രൂപം; സംഭവം പ്രശ്‌നമായതോടെ അമേരിക്കൻ നാവികസേന അന്വേഷണം നടത്തി; ഒടുവിൽ വിവരം പുറത്തെത്തിയപ്പോൾ ഞെട്ടിയത് ജനങ്ങൾ

ഒകാനോഗനിൽ ആകാശത്തേക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; പുരുഷലിംഗാകൃതിയിൽ ഒരു രൂപം; സംഭവം പ്രശ്‌നമായതോടെ അമേരിക്കൻ നാവികസേന അന്വേഷണം നടത്തി; ഒടുവിൽ വിവരം പുറത്തെത്തിയപ്പോൾ ഞെട്ടിയത് ജനങ്ങൾ

 

വാഷിങ്ടൺ: വ്യാഴാച ഒകാനോഗനിൽ ആകാശത്തേക്ക് നോക്കിയ ജനങ്ങൾ അമ്പരന്നു. പുരുഷലിംഗാകൃതിയിൽ ഒരു രൂപം ആകാശത്ത് പരിഭ്രാന്തരായ ജനങ്ങൾ ഉടൻതന്നെ പൊലീസിൽ അറിയിച്ചു. തുടർന്ന് യു.എസ് നാവിക സേന നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.

നാവികസേനയുടെ വിമാനം വൈമാനികൾ ഇത്തരത്തിൽ പറത്തിയതാണ് പറത്തിയതാണെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വൈമാനികർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യു.എസ് നേവി.വിഡ്വേ ദ്വീപിലെ നേവൽ എയർ സ്റ്റേഷനിൽ നിന്നും പോയ നേവിയുടെ ഇഎ-18ജി ഗ്രൗലർ ജെറ്റ് ആണ് ഇത്തരത്തിൽ ആകാശത്ത് വികൃതിയൊപ്പിച്ചത്.

അമേരിക്കൻ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാർഡിലെ വിമാനമാണിത് അതസമയം വിമാനം പറത്തിയവർ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.വൈമാനികരുടെ നടപടി തീർത്തും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് നേവി വക്താവ് ലഫ്.മകാൻഡർ ലെസ്ലീ ഹബ്ബെൽ പറഞ്ഞു. മൂല്യങ്ങൾക്ക് നിരക്കാത്ത നടപടിയാണിത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇത്തരം നടപടികൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. സേനയിലെ എല്ലാവരും ഇങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP