Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൃദയാഘാതം മൂലം പിതാവ് മറിഞ്ഞ് വീണത് ഒരുവയസുള്ള കുഞ്ഞിന്റെ പുറത്തേക്ക്; അമ്മ എത്തുമ്പോൾ കാണുന്നത് മരിച്ച രണ്ട് ജീവനുകൾ

ഹൃദയാഘാതം മൂലം പിതാവ് മറിഞ്ഞ് വീണത് ഒരുവയസുള്ള കുഞ്ഞിന്റെ പുറത്തേക്ക്; അമ്മ എത്തുമ്പോൾ കാണുന്നത് മരിച്ച രണ്ട് ജീവനുകൾ

കൊതിച്ച് കൊതിച്ചാണ് കണ്ണിന്റെ കണ്ണായ കുട്ടികൾ പലർക്കും ജനിക്കുന്നത്. അവർ നാം കാരണം മരണപ്പെട്ടാൽ ആ സങ്കടം ജീവനുള്ള കാലം താങ്ങാൻ നമുക്കാവില്ല. എന്നാൽ ഇവിടെയൊരു പിതാവ് ഹൃദയാഘാതം മൂലം മറിഞ്ഞ് വീണത് ഒന്നരവയസുള്ള കുഞ്ഞിന്റെ പുറത്തേക്കായിരുന്നു. കുഞ്ഞിന്റെ അമ്മ പുറത്ത് പോയി വരുമ്പോൾ കണ്ടത് കുഞ്ഞും ഭർത്താവും മരിച്ച് കിടക്കുന്നതായിരുന്നു. 43കാരനായ ഡേവിഡ് ടെസ്റ്ററിനാണീ ദുർഗതിയുണ്ടായിരിക്കുന്നത്. തന്റെ ഒരു വയസുകാരിയായ മകൾ ജോർജിയെ തങ്ങളുടെ ബാത്ത്‌റൂമിൽ വച്ച് പല്ലുതേപ്പിക്കുന്നതിനിടയിലാണ് സ്‌നേഹധനനായ ഈ പിതാവ് ഹൃദയാഘാതം മൂലം കുട്ടിയുടെ മുകളിലേക്ക് മറിഞ്ഞു വീണത്.

ഡന്റൽ നഴ്‌സായി ജോലി ചെയ്യുന്ന അയാളുടെ ഭാര്യ 39കാരി അമ്മ ജോലി കഴിഞ്ഞ് വരുമ്പോൾ കണ്ടത് ഭർത്താവും പിഞ്ചുകുഞ്ഞും മരിച്ച് കിടക്കുന്ന ദാരുണമായ കാഴ്ചയായിരുന്നു. തുടർന്ന് ഒരു അയൽവാസിയുടെ സഹായത്തോടെ അവർ ഡേവിഡിനെയും ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് ഇരുവരുടെയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ദീർഘകാലം കുട്ടികളില്ലാതിരുന്ന ദമ്പതികൾക്ക് ഐവിഎഫിലൂടെയാണ് ജോർജി പിറന്നതെന്നാണ് ഡിറ്റെക്ടീവ് ഇൻസ്‌പെക്ടറായ ഗാവിൻ മോസ് പറഞ്ഞത്. ഒരു സെൽഫ് എംപ്ലോയ്ഡ് ഇലക്ട്രീഷ്യനായിരുന്നു ഡേവിഡെന്നും ഇൻസ്‌പെക്ടർ വെളിപ്പെടുത്തുന്നു. ജൂൺ 11 മുതൽ തന്റെ ഭാര്യ ജോലിക്ക് പോയിത്തുടങ്ങിയത് മുതൽ ഡേവിഡായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. കുട്ടിയുടെ മുകളിലേക്ക് ഡേവിഡ് ഹൃദയാഘാതമുണ്ടായി വീണതിനാൽ കുട്ടി പരുക്കേറ്റ് മരിക്കുകയായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഡേവിഡ് ടെസ്റ്റർ ചെറിയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും ഡാരെന്റ് വാലി ഹോസ്പിറ്റലിൽ അദ്ദേഹം 2014ൽ രക്തപരിശോധനയ്ക്ക് വിധേയനായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിന് മുമ്പും ഡേവിഡിന് ഹൃദ്രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. ഡേവിഡിന്റെ കുടുംബക്കാർക്കും ഹൃദ്രോഗമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ഹൃദ്രോഗം മൂലമാണ് മരിച്ചതെന്നും റിപ്പോർട്ടുണ്ട്. ഹൃദ്രോഗം മൂലമാണ് ഡേവിഡ് മരിച്ചതെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് പാത്തോളജിസ്റ്റായ ഡോ. ഡേവിഡ് റൗസ് പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ ഇത് വ്യക്തമായിട്ടുണ്ട്. അപകടത്തിലേറ്റ പരുക്കുകൾ മൂലമാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP