Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോംബ് ഇടുന്നതിന് മുമ്പ് ട്വിറ്റർ ഉപദേശം തേടുമോ? ബ്രിട്ടനിലെ ഷോപ്പിങ് സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട പാക്ക് വംശജരായ ദമ്പതികൾ കുറ്റക്കാർ; ശിക്ഷ ഈ ആഴ്ച

ബോംബ് ഇടുന്നതിന് മുമ്പ് ട്വിറ്റർ ഉപദേശം തേടുമോ? ബ്രിട്ടനിലെ ഷോപ്പിങ് സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട പാക്ക് വംശജരായ ദമ്പതികൾ കുറ്റക്കാർ; ശിക്ഷ ഈ ആഴ്ച

മുസ്ലീം ദമ്പതികൾ ഭാഗഭാക്കാകുന്ന ഭീകരാക്രമണ സംഭവങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപിക്കുകയാണോ...? കാലിഫോർണിയയിലെ സാൻ ബെർണാർഡിനൊയിലെ ഹോളിഡേ പാർട്ടിക്കിടെ മുസ്ലിം ദമ്പതികളായ സയിദ് ഫാറൂഖും താഷ്ഫീൻ മാലിക്കും വെടി വയ്പ് നടത്തി 14 പേരെ കൊന്നിട്ട് അധികം നാളായിട്ടില്ല. ഇപ്പോഴിതാ ബ്രിട്ടനിലെ വെസ്റ്റ് ഫീൽഡ് ഷോപ്പിങ് സെന്റർ ആക്രമിക്കാൻ പദ്ധതിയിട്ട് പാക്ക് വംശജരായ ദമ്പതികൾ പിടിയിലാവുകയും അവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്.

ഇവരുടെ ശിക്ഷ ഈ ആഴ്ച തന്നെ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.25കാരനായ മുഹമ്മദ് ഖാൻ, 24 കാരിയായ സന അഹമ്മദ് ഖാൻ എന്നിവരാണ് പിടിയിലായി ശിക്ഷയും കാത്ത് കഴിയുന്നത്. ജിഹാദി പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഇവർ വെസ്റ്റ്ഫീൽ ഷോപ്പിങ് സെന്ററിൽ 7/7 സ്‌റ്റൈലിലുള്ള ആത്മഹത്യാ ആക്രമണം നടത്തി നാശം വിതയ്ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.

ആക്രമണം നടത്തുന്നതിന് മുമ്പ് ഇതിനെക്കുറിച്ച് ഈ ദമ്പതികൾ ട്വിറ്ററിൽ ഇതിനെക്കുറിച്ച് ടിപ്‌സുകളും ഉപദേശങ്ങളും തേടുകയും ചെയ്തിരുന്നു. ഷോപ്പിങ് സെന്ററിൽ ബോംബാക്രമണം നടത്തുന്നതിന് മുമ്പ് ഇതു സംബന്ധിച്ച പരീക്ഷണം തങ്ങളുടെ ബാക്ക് ഗാർഡനിൽ നടത്താനായിരുന്നു ഇവർ ട്വിറ്ററിലൂടെ വിഗദ്ധ ഉപദേശം തേടിയിരുന്നത്.

7/7 ന്റെ വാർഷികത്തിന്റെ അന്ന് ലണ്ടനിൽ ആക്രമണം നടത്താനായിരുന്നു മുഹമ്മദ് പദ്ധതിയിട്ടിരുന്നത്. പേഡേ ലോണുകൾ എടുത്തായിരുന്നു സന അഹമ്മദ് ഖാൻ തങ്ങളുടെ ജിഹാദി സ്വപ്‌നങ്ങൾക്ക് ഫണ്ട് കണ്ടെത്തിയിരുന്നത്. രഹസ്യമായി വിവാഹം കഴിച്ചിരുന്ന ഈ ദമ്പതികൾ രാസവസ്തുക്കൾ വാങ്ങുകയും തങ്ങളുടെ ബാക്ക് ഗാർഡനിൽ സ്‌ഫോടനപരീക്ഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.സ്ഥോടനം നടത്തുന്നതുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ തേടിക്കൊണ്ടുള്ള പോസ്റ്റ് ട്വിറ്ററിലിട്ടതിനെ തുടർന്നാണ് മുഹമ്മദ് അറസ്റ്റിലായത്. ബെർക്ക്‌ഷെയറിലെ ഇവരുടെ വീട്ടിൽ നിന്നും 10 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ആഴ്ച ദമ്പതികളെ ജയിലിലിടുമെന്നാണ് കരുതുന്നത്.ഐസിസിന്റെ പ്രവർത്തനങ്ങളാൽ പ്രചോദിതരായ ഇവർ ലെതൽ ബോംബുകൾ പൊട്ടിച്ച് പരീക്ഷണം നടത്തി ലണ്ടനിൽ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി തയ്യാറാക്കിയിരുന്ന്ത. വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിലോ ലണ്ടനിലെ അണ്ടർഗ്രൗണ്ടിലോ 7/7 ലെ ഭീകരാക്രമണത്തിന്റെ വാർഷികത്തിന് ആക്രമണം നടത്താനായിരുന്നു മുഹമ്മദ് പദ്ധതിയിട്ടിരുന്നത്.

ഐസിസ്, അൽഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളാൽ പ്രചോദിതരായിരുന്ന ഈ ദമ്പതികൾ ഇസ്ലാമിക മതാചാര പ്രകാരം രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്നും 7/7 ലെ ബോംബറായ ഷെഹ്‌സാദ് തൻവീറിന്റെ ആശയങ്ങൾ പകർത്താൻ ഇവർ ശ്രമിച്ചിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.മുഹമ്മദിന്റെ വീടിന്റെ ബാക്ക് ഗാർജഡനിൽ സ്‌ഫോടകപരീക്ഷണങ്ങൾ നടത്തിയ ദമ്പതികൾ ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തിരുന്നു. സൈലന്റ് ബോംബർ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു മുഹമ്മദ് ബോംബിംഗിനെ സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ട്വീറ്റ് ചെയ്തതിലൂടെയാണ് ഇവരുടെ പദ്ധതികളെല്ലാം പൊളിയാൻ കാരണമായിത്തീർന്നത്. വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്ററിലാണോ അതല്ല ലണ്ടൻ അണ്ടർഗ്രൗണ്ടിലാണോ ബോംബ് പൊട്ടിക്കേണ്ടതെന്ന് ട്വിറ്ററിലെ തന്റെ ഫോളോവേഴ്‌സിനോട് മുഹമ്മദ് അഭിപ്രായം ചോദിച്ചതും ഈ ഭീകരന് വിനയാവുകയായിരുന്നു. ജിഹാദി ജോണിന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈലിൽ നിന്നായിരുന്നു ഈ ട്വീറ്റ് പുറത്ത് വന്നിരുന്നത്. ജൂലൈ ഏഴിലെ ആക്രമണത്തെക്കുറിച്ച് അൽഖ്വയ്ദയുടെ സെൻസർ ചെയ്യാത്ത മീഡിയ റിലീസിന്റെ ലിങ്കും ഇതിനൊപ്പമുണ്ടായിരുന്നു.തുടർന്ന് മുഹമ്മദിന്റെ ബെർക്ക്‌ഷെയറിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും 10 കിലോ നൈട്രേറ്റ് സ്‌ഫോടകവസ്ത്തു കണ്ടെത്തുകയുമായിരുന്നു. മുഹമ്മദ് സ്‌ഫോടകവസ്തു നിർമ്മിക്കുന്ന അവസാന ഘട്ടത്തിലായിരുന്നുവെന്നും അതിലൂടെയുള്ള ആക്രമണം യാഥാർത്ഥ്യമായിരുന്നുവെഹ്കിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരുക്കേൽക്കുകയുംചെയ്യുമായിരുന്നുവെന്നാണ് പ്രൊസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ഭീകരാക്രമണത്തിന് കോപ്പ് കൂട്ടിയതിൽ തങ്ങൾ ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നാണ് ഇന്നലെ വിചാരണയ്ക്കിടെ ദമ്പതികൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് ദിവസമായി വിചാരണ തുടരുകയാണ്. കൗമാരകാലത്ത് കണ്ടുമുട്ടിയ ഇവർ വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി വിവാഹിതരായതും കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. പൊതുവായ തീവ്രവാദ ആശയങ്ങളാണ് തങ്ങളെ ഒന്നിപ്പിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സഫലമാക്കാൻ തങ്ങൾ ഒന്നിക്കുകയായിരുന്നുവെന്നും ദമ്പതികൾ പറയുന്നു. ആക്രമണകരമായ ജിഹാദ് യാഥാർത്ഥ്യമാക്കാൻ ഇവർ തങ്ങളുടെ പൊതുവായ താൽപര്യം പങ്ക് വയ്ക്കുകയായിരുന്നുവെന്നാണ് ക്യുസിയിലെ പ്രോസിക്യൂട്ടറായ ടോണി ബാഡെനോക് ബോധിപ്പിച്ചത്.ജിഹാദിൽ തന്റേതായ പങ്ക് വഹിക്കാൻ മുഹമ്മദ് ആഗ്രഹിച്ചിരുന്നതായാണ് അയാളുടെ ഓൺലൈൻ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിക്കുള്ള തന്റെ പ്രതിജ്ഞ മുഹമ്മദ് ഓൺലൈനിലിട്ടിരുന്നു. ജിഹാദി ജോണിന്റെ ശൈലികൾ പകർത്താൻ ശ്രമിച്ച ഇയാൾ തന്റെ കിടപ്പ് മുറിയിൽ ജോണിന്റെ ശൈലിയിലുള്ള ഒരു കത്തിയും സൂക്ഷിച്ചിരുന്നു.ഇതിന് പുറമെ തന്റെ ഫോണിലും കമ്പ്യൂട്ടറിലും ബോംബ് നിർമ്മാണ മാന്വലുകൾ ഇയാൾ സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇ-ബേയിലൂടെ ബോംബ് നിർമ്മിക്കുന്നതിനുള്ള കെമിക്കലുകൾ വാങ്ങിയാണ് മുഹമ്മദ് തന്റെ ജിഹാദി സ്വപ്‌നങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നത്.റീഡിംഗിലെ ഒരു മധ്യവർഗ കുടുംബത്തിൽ വളർന്ന മിടുക്കിയായ വിദ്യാർത്ഥിനി തീവ്രവാദത്തിലേക്ക് എത്തിപ്പെട്ടതിന്റെ ദുരന്തകഥയാണ് സന ഖാനുള്ളത്.തീവ്രവാദിയായ ഭർത്താവ് മുഹമ്മദിന്റെ പ്രചോദനത്താലാണാ സന തീവ്രവാദത്തിൽ സജീവമായത്. യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ഡിഗ്രി നേടി ഒരു അദ്ധ്യാപികയാവുകയെന്നതായിരുന്നു സനയുടെ ആദ്യകാല സ്വപ്നം. റീഡിങ് ബറോ കൗൺസിലിന്റെ യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസിലെ ഒരു സീനിയർ മാനേജരാണ് സനയുടെ അമ്മ. തുടർന്ന് അവർ റീഡിങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൊല്യൂഷൻസ്4ഹെൽത്തിൽ ചേർന്ന് ജോലി ചെയ്യാനാരംഭിച്ചു. സനയുടെ കുടുംബത്തിന് സ്വന്തമായി രണ്ട് മെർസിഡസ് കാറുകളും റൺബോട്ടും, ഒരു ടൊയോട്ട യാരിസുമുണ്ട്. സന ഇവയെല്ലാം ഉപയോഗിക്കാറുണ്ടായിരുന്നു.തന്റെ കക്ഷിയെ ഭർത്താവായ മുഹമ്മദ് ബ്ലാക്‌മെയിൽ ചെയ്ത് ഭീകരവാദത്തിലേക്ക് എ്ത്തിക്കുകയായിരുന്നുവെന്നാണ് സനയുടെ അഭിഭാഷകനായ പോൾ ലെവിസ് കോടതിയിൽ ബോധിപ്പിച്ചത്. സന ഭീകരവാദത്തിന് വേണ്ടി ക്യുക്ക് ക്യുഡിൽ നിന്നും 800 പൗണ്ട് പേഡേ ലോണെടുത്തിരുന്നുവെന്നും 17 മാസത്തിനിടെ മുഹമ്മദിന് 12,000 പൗണ്ട് ഭീകരവാദത്തിന് വേണ്ടി സംഘടിപ്പിച്ച കൊടുത്തിരുന്നുവെന്നും കോടതിയിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP