Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണവായുധത്തിന്റെ പേരിൽ പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുന്നതു വെറുതേയല്ല! അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ആണവായുധ ശേഷിയിൽ പാക്കിസ്ഥാൻ ലോകത്തെ മൂന്നാം ശക്തിയായി വളരുന്നു; ഇന്ത്യയെക്കാൾ ആണവശേഷിയെന്നും അമേരിക്കൻ സംഘടനകളുടെ റിപ്പോർട്ട്

ആണവായുധത്തിന്റെ പേരിൽ പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തുന്നതു വെറുതേയല്ല! അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ആണവായുധ ശേഷിയിൽ പാക്കിസ്ഥാൻ ലോകത്തെ മൂന്നാം ശക്തിയായി വളരുന്നു; ഇന്ത്യയെക്കാൾ ആണവശേഷിയെന്നും അമേരിക്കൻ സംഘടനകളുടെ റിപ്പോർട്ട്

ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം ഉണ്ടാകുമ്പോൾ പാക്കിസ്ഥാൻ ഇടയ്ക്കിടെ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന വിധത്തിൽപ്രസ്താവനകൾ നടത്താറുണ്ട്. മ്യാന്മാർ കടന്ന് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയപ്പോഴായിരുന്നു ഇങ്ങനെ പാക്കിസ്ഥാൻ ഭീഷണിപ്പെടുത്തിയത്. അടുത്തിടെ വീണ്ടുംപാക്കിസ്ഥാൻ ഭീഷണിയുമായി രംഗത്തെത്തി. ഇതിന്റെ കാരണം എന്താണെന്ന് പരിശോധിച്ചാൽ വ്യക്തമാകുക അവരുടെ ആണവായുധ ശേഷി തന്നെയാണെന്നാണ് വ്യക്തമാകുക. ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്ന വധത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്.

ലോകത്തെ മൂന്നാമത്തെ ആണവായുധ ശക്തിയായി പാക്കിസ്ഥാൻ വളരുന്നുവെന്ന് റിപ്പോർട്ട്. പത്ത് വർഷത്തിനുള്ളിൽ അമേരിക്ക, റഷ്യ എന്നീ രാഷ്ട്രങ്ങൾക്ക് പിന്നാലെ ആണവായുധ ശേഷിയിൽ പാക്കിസ്ഥാൻ മൂന്നാമതെത്തുമെന്നും ഇതു സംബന്ധിച്ച് പഠനം നടത്തിയ അമേരിക്കൻ സംഘടനകൾ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.

ഇന്ത്യയുമായി ഏത് സമയത്തും യുദ്ധ സാധ്യത നിലനിൽക്കുന്നതിനാൽ പാക്കിസ്ഥാൻ പ്രതിവർഷം 20 ആണവായുധങ്ങളാണ് തങ്ങളുടെ ആയുധ ശേഖരത്തോടൊപ്പം ഉൾപ്പെടുത്തുന്നത്. വരും വർഷങ്ങളിൽ സംഭരണം ക്രമാതീതമായി വർധിക്കുമെന്നും പാക്കിസ്ഥാന്റെ പക്കൽ സമ്പൂഷ്ടീകരിച്ച യുറേനിയം ഉള്ളതിനാൽ ചെറിയ ആണവായുധങ്ങൾ ഉണ്ടാക്കാൻ അധികം പ്രയാസമില്ലെന്നും റിപ്പോർട്ട് പറയുന്നു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർണെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ്, സ്റ്റിംസൺ സെന്റർ എന്നിവയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഇന്ത്യയുടെ പക്കൽ പ്രഹരശേഷി കൂടിയ ആയുധനിർമ്മാണത്തിന് ഉപയോഗിക്കാവുന്ന പ്ലൂട്ടോണിയം സംഭരണമുണ്ടെങ്കിലും ഇതിൽ ഭൂരിഭാഗവും ആണവോർജ്ജം ഉൽപാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പാക്കിസ്ഥാൻ വ്യത്യസ്തമാണ്. പാക്കിസ്ഥാൻ ആയുധങ്ങൾ ഉണ്ടാക്കാൻവേണ്ടിയാണ് പ്ലൂട്ടോണിയം ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അഞ്ചു മുതൽ പത്ത് വർഷത്തിനിടെ പാക്കിസ്ഥാന് ആണവ മുനയുള്ള 350 പടക്കോപ്പുകളുണ്ടാകും. ബ്രിട്ടനെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ ആണവായുധ ശക്തിയായി മാറും.

പാക്കിസ്ഥാന് നിലവിൽ 120 ആണവ പടക്കോപ്പുകളുണ്ട്. ഇന്ത്യയുടെ പക്കൽ 100 എണ്ണമാണുള്ളത്. അടുത്തിടെ പാക്കിസ്ഥാൻ സൈനിക ആഴശ്യങ്ങൾക്കായുള്ള തങ്ങളുടെ നാലാമത്തെ ആണവ നിലയം തുറന്നിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത രാജ്യമാണ് ഇന്ത്യയെങ്കിലും പാക്കിസ്ഥാൻ അങ്ങനെയല്ല. തങ്ങൾ ആണവ രാജ്യമാണെന്നും ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും പാക്കിസ്ഥാൻ ഇടക്കിടെ ഭീഷണി മുഴക്കാറുണ്ട്. അടുത്തിടെ ഇന്ത്യയുമായുള്ള എൻഎസ്എ തലത്തിലുള്ള ചർച്ചയിൽ നിന്നും പിന്മാറിയതിന് തൊട്ടുപിന്നാലെ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവി സർതാജ് അസീസ് തങ്ങൾ ആണവ രാഷ്ട്രമാണെന്ന് ഓർമിപ്പിച്ചിരുന്നു.

ലോകത്തിന് ഭീഷണി തീർക്കുന്ന ഐസിസ് തീവ്രവാദികൾ പോലും പാക്കിസ്ഥാനിൽ നിന്നും ആണവായുധം കരസ്തമാക്കിയേക്കാം എന്നവാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP