Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെടിവച്ചിട്ട ആളില്ലാ വിമാനം ഇന്ത്യയുടേതാണെന്നു പാക്കിസ്ഥാൻ വീണ്ടും

ഇസ്ലാമാബാദ്: അതിർത്തിയിൽ വെടിവച്ചിട്ട ആളില്ലാവിമാനം ഇന്ത്യയുടേതെന്നു വീണ്ടും പാക്കിസ്ഥാന്റെ അവകാശവാദം. ഫൊറൻസിക് പരിശോധനയിൽ ഇക്കാര്യം വ്യക്തമായതായാണു പാക്കിസ്ഥാൻ പറയുന്നത്. ഇന്ത്യൻ സൈന്യമാണ് ഇതു നിയന്ത്രിച്ചിരുന്നതെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നാണ് ഡ്രോൺ വന്നതെന്ന് ഇതിൽ നിന്നു പരിശോധിച്ച ചിത്രങ്ങളിൽ നിന്നു വ്യക്തമായതായി പാക്ക് സൈന്യം പറയുന്നു. നിയന്ത്രണരേഖ ലംഘിച്ച് പലതവണ ഡ്രോൺ പാക്കിസ്ഥാൻ മേഖലയിൽ കടന്നു. പാക്ക് പോസ്റ്റുകളുടെ ചിത്രം എടുക്കുകയും ചെയ്‌തെന്ന് പാക്കിസ്ഥാൻ വക്താവ് പത്രക്കുറിപ്പിൽ ആരോപിച്ചു.

ചാരപ്രവർത്തിക്കായി ഇന്ത്യ ഉപയോഗിച്ച ഡ്രോൺ വെടിവച്ചിട്ടുവെന്ന അവകാശവുമായി ഈമാസം 15നാണ് പാക്കിസ്ഥാൻ രംഗത്തെത്തിയത്. എന്നാൽ ഇന്ത്യം സൈന്യം ഇക്കാര്യം നിഷേധിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറെ വിളിച്ചുവരുത്തി പാക്ക് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഡ്രോൺ പാക്കിസ്ഥാൻ പൊലീസ് ഉപയോഗിക്കുന്നതാണ് എന്നായിരുന്നു ഇന്ത്യൻ ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ, ഡ്രോൺ തങ്ങൾ നിർമ്മിച്ചതാണെന്ന വ്യക്തമാക്കി ചൈനീസ് ഡ്രോൺ നിർമ്മാതാക്കളും രംഗത്തെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP