Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫലസ്തീനികളുടെ കത്തിക്കുത്ത് തുടരുന്നു; നടന്ന് പോകുന്നതിനിടയിൽ യുവതി ഇസ്രയേൽ പട്ടാളക്കാരനെ കുത്തി; കുത്തിയ യുവതിയെ പട്ടാളം വെടിവച്ച് കൊന്നു

ഫലസ്തീനികളുടെ കത്തിക്കുത്ത് തുടരുന്നു; നടന്ന് പോകുന്നതിനിടയിൽ യുവതി ഇസ്രയേൽ പട്ടാളക്കാരനെ കുത്തി; കുത്തിയ യുവതിയെ പട്ടാളം വെടിവച്ച് കൊന്നു

സ്രായേലിനെതിരെ ബോംബുപേക്ഷിച്ച് ഫലസ്തീനികൾ പുതിയ കത്തി പ്രയോഗം ആരംഭിച്ചതായി അറിയുമല്ലോ..? ഫലസ്തീനികളുടെ ഈ കത്തിക്കുത്ത് തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.നടന്ന് പോകുന്നതിനിടയിൽ ഫലസ്തീൻ യുവതി ഇസ്രയേൽ പട്ടാളക്കാരനെ കത്തിയെടുത്ത് കുത്തിയതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ സംഭവം. തുടർന്ന് കുത്തിയ യുവതിയെ പട്ടാളം വെടിവച്ച് കൊല്ലുകയും ചെയ്തു. സമീപകാലത്തായി ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ മേഖലയിൽ അരങ്ങേറിയിട്ടുണ്ട്. ഹിംസയ്ക്കായി കത്തി ഉപയോഗിച്ചാൽ അതുകൊണ്ട് അന്തിമമായി നാശം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ഫലസ്തീൻ യുവതിക്കുണ്ടായ അനുഭവത്തിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്.

പകൽ വെളിച്ചത്തിൽ കത്തിയെടുത്ത് യുവതി പട്ടാളക്കാരനെ കുത്തുന്ന ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്.ജെറുസലേമിന് ആറ് മൈലുകൾ തെക്കുള്ള വെസ്റ്റ്ബാങ്ക് സെറ്റിൽമെന്റായ ബെയ്റ്റാർ ലിറ്റിന്റെ കവാടത്തിൽ നിന്നിരുന്ന ഇസ്രയേലി പട്ടാളക്കാരനെതിരെയാണ് യുവതി കത്തി പ്രയോഗം നടത്തിയത്.യഹൂദർക്ക് ഭൂരിപക്ഷമുള്ള നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി പട്ടാളക്കാരൻ യുവതിയുടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്നതും യുവതി അത് നൽകുന്നതും ഫൂട്ടേജിൽ കാണാം. പട്ടാളക്കാരൻ യുവതി നൽകിയ രേഖകൾ പരിശോധിക്കുന്നതിനിടയിൽ അവർ തന്റെ ബാഗിൽ നിന്നും കത്തിയെടുത്ത് പട്ടാളക്കാരനെ കുത്തുകയായിരുന്നു.പർദയണിഞ്ഞ സ്ത്രീയാണ് ഈ കൃത്യം നിർവഹിച്ചിരിക്കുന്നത്.

യിഷായ് ക്രെറ്റെൻബെർഗർ എന്നറിയപ്പെടുന്ന 33കാരനായ പട്ടാളക്കാരനെ തുടർന്ന് ജെറുസലേമിലെ ഷാർ സെഡെക്ക് മെഡിക്കൽ സെന്ററിൽ നിസാരപരുക്കുകളോടെ പ്രവേശിപ്പിക്കുകയും ചെയ്തു. താൻ ആക്രമണവിധേയനായ സംഭവത്തെക്കുറിച്ച് പട്ടാളക്കാരൻ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.സത്രീ തന്റെയടുത്തേക്ക് വരുമ്പോൾ താൻ സിറ്റിയുടെ ഗാർഡ് പോസ്റ്റിൽ നിൽക്കുകയായിരുന്നുവെന്നാണ് പട്ടാളക്കാരൻ പറയുന്നത്. ആ സ്ഥലത്ത് അപരിചിതയാ ഈ സ്ത്രീ പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു.തുടർന്ന് അവർ തന്റെ ഗ്രീൻ ഫലസ്തീനിയൻ ഐഡി കാർഡ് കാണിക്കുകയും ചെയ്തുവെന്ന് പട്ടാളക്കാരൻ വെളിപ്പെടുത്തുന്നു.അങ്ങോട്ട് കടക്കാനാവില്ലെന്ന് താൻ പറഞ്ഞപ്പോൾ സ്ത്രീ ബാഗിൽ നിന്നും കത്തിയെടുത്ത് തന്നെ കുത്തുകയായിരുന്നുവെന്നും പട്ടാളക്കാരൻ പറയുന്നു.

സംഭവത്തിൽ കുറ്റക്കാരിയായ 22 കാരിയ ഹിൽവ സലിം ഡാർവിഷിനെ തുടർന്ന് പട്ടാളക്കാർ വെടിവച്ച് കൊല്ലുകയും ചെയ്തു.തുടർന്ന് അവരെ ജെറുസലേമിലെ എയ്ൻ കരേമിലെ ഹഡാസാഹ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയും ചെയ്തു. സ്ത്രീക്ക് വെടിയേറ്റതിനെ തുടർന്ന് നിരവധി ഫലസ്തീൻകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.സംഘർഷമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫലസ്തീൻകാർ വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന് മുനിസിപ്പാലിറ്റി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ബെയ്റ്ററിലെ മേയറായ റുബിൻസ്റ്റെയിൻ വെളിപ്പെടുത്തുന്നത്.വെസ്റ്റ് ബാങ്കിലെ ഹിച്ച്‌ഹൈക്കിങ് സ്റ്റേഷനിലേക്ക് ഒരു കാർ ഓടിച്ച് കയറ്റാൻ ശ്രമിച്ച ഒരു ഫലസ്തീൻ തീവ്രവാദിയെ ബോർഡർ പൊലീസ് ഞായറാഴ്ച രാവിലെ വെടിവച്ച് കൊന്നിരുന്നു.ഗർഭിണിയടക്കം നാല് പേർക്ക് സംഭവത്തിൽ പരുക്കേറ്റിരുന്നുവെന്നാണ് ഇസ്രയേലി പൊലീസ് പറയുന്നത്. സെപ്റ്റംബറിൽ കലാപം വീണ്ടും ആരംഭിച്ച ശേഷം 11 ഇസ്രയേൽ കാരനാണ് ഫലസ്തീനിയൻകാരുടെ കത്തിക്കുത്തിൽ മരിച്ചത്. കലാപത്തിൽ 74 ഫലസ്തീൻകാരെ ഇസ്രയേലുകാർ കൊല്ലുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP