Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

18 മാസം പ്രായമുള്ള ഫലസ്തീൻ കുഞ്ഞിനെ തീയിട്ട് കൊന്നു; പ്രതിഷേധിക്കാൻ ഇറങ്ങിയവർക്ക് നേരെ ഇസ്രയേൽ സേന വെടി ഉതിർത്തപ്പോൾ യുവാവും കൊല്ലപ്പെട്ടു; ഇടവേളയ്ക്ക് ശേഷം ഫലസ്തീൻ വീണ്ടും പുകയുന്നു

18 മാസം പ്രായമുള്ള ഫലസ്തീൻ കുഞ്ഞിനെ തീയിട്ട് കൊന്നു; പ്രതിഷേധിക്കാൻ ഇറങ്ങിയവർക്ക് നേരെ ഇസ്രയേൽ സേന വെടി ഉതിർത്തപ്പോൾ യുവാവും കൊല്ലപ്പെട്ടു; ഇടവേളയ്ക്ക് ശേഷം ഫലസ്തീൻ വീണ്ടും പുകയുന്നു

തിറ്റാണ്ടുകളായി എണ്ണമറ്റ നിരപരാധികളുടെ കണ്ണീരും രക്തവും വീണ് കുതിർന്ന ഭൂമികയാണ് ഫലസ്തീൻ. ഇവിടെ കാലങ്ങളആയുള്ള സംഘർഷം വംശീയതയുടെയോ രാഷ്ട്രീയത്തിന്റെയോ മറ്റെന്തിന്റെയോ പേരിലുള്ളതുമായ്‌ക്കൊള്ളട്ടെ ഇവയിൽ കൂടുതലും ബലിയാടുകളായിത്തീരുന്നത് സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളാണ്. ഇപ്പോഴിതാ 18 മാസം പ്രായമുള്ള ഫലസ്തീൻ കുഞ്ഞിനെ ഇവിടെ തീയിട്ട് കൊന്നിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയവർക്ക് നേരെ ഇസ്രയേൽ സേന വെടി ഉതിർത്തപ്പോൾ ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്ത്. അൽപകാലത്തെ ഇടവേളയ്ക്ക് ശേഷം ഫലസ്തീൻ വീണ്ടും പുകയാൻ തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇസ്രയേൽ സേന നടത്തിയ ഫയർ ബോംബാക്രമണത്തിൽ വീട് കത്തിയാണ് പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടത്. ഇതിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ സംഘത്തിലെ യുവാവാണ് ഇസ്രയേൽ സൈനികരുടെ വെടിയേറ്റ് മരിച്ചത്. വെസ്റ്റ് ബാങ്കിലെ ഹോസ്പിറ്റലിൽ വച്ചായിരുന്നു ഇയാളുടെ അന്ത്യം. റമല്ലാഹിൽ വച്ച് ഇസ്രയേൽ സേനയുമായുള്ള സംഘർഷത്തെ തുടർന്നാണ് ഈ യുവാവിന് വെടിയേറ്റതെന്നാണ് ഫലസ്തീനിലെ ആശുപത്രിവൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്രയേൽസേനയ്ക്ക് നേരെ ഈ യുവാവ് ഒരു ഫയർബോംബ് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് തങ്ങൾ വെടിവച്ചതെന്നാണ് ഇസ്രയേൽ സേന വെളിപ്പെടുത്തിയിരിക്കുന്നത്.

18 മാസത്തെ ഇടവേളയ്ക്ക് ശേഷമാണിവിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ ഗ്രാമമായ ഡൂമയിൽ വച്ച് ഇസ്രയേൽ സേനയുടെ ബോംബിംഗിൽ വീട് തകർന്ന് ഈ പിഞ്ചു കുഞ്ഞ് മരിച്ചതോടെ ഇവിടെ വീണ്ടും സംഘർഷഭൂമിയാവുകയാണ്. നാബ്ലസിന് സമീപമാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കുഞ്ഞിന്റെ അച്ഛനമ്മമാരും സഹോദരനും ഇസ്രയേലിലെ ഹോസ്പിറ്റലുകളിൽ ഗുരുതരാവസ്ഥയിലാണെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച ഗസ്സമുനമ്പിൽ ഇസ്രയേൽ സൈനികർ ഒരു ഫലസ്തീനിയൻ കൗമാരക്കാരനെ വെടിവച്ച് കൊന്നിരുന്നു. തീരപ്രദേശത്തിന്റെ വടക്ക് ഭാഗത്താണ് സംഭവം അരങ്ങേറിയതെന്ന് ഫലസ്തീനിയൻ മെഡിക്കൽ ഉദ്യോഗസ്ഥന്മാർ പറയുന്നു. വെസ്റ്റ് ബാങ്കിലെ കലാപം അടിച്ചമർത്താൻ തങ്ങൾ റയട്ട് ഡിസ്‌പേർസൽ ടെക്‌നിക്കാണ് ഇന്നലെ ഉപയോഗിച്ചതെന്നാണ് ഇസ്രയേൽ സേന പറയുന്നത്. ഇവിടെ കനത്ത തോതിൽ കല്ലേറ് നടന്നിട്ടുണ്ടെങ്കിലും ഗുരുതര പരുക്കുകളോ അറസ്‌റ്റോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വെസ്റ്റ് ബാങ്കിൽ കുടിയേറി താമസിക്കുന്നവർ കുസ്ര ഗ്രാമത്തിലെ കൃഷിഭൂമിയിൽ ജോലി ചെയ്യുന്നവരെ ആക്രമിക്കുന്നുണ്ടെന്നാണ് ഗസൻ ഡഗ്ലാസ് എന്ന ഫലസ്തീൻ ഉദ്യോഗസ്ഥൻ പറയുന്നത്.വെള്ളിയാഴ്ചത്തെ ആക്രമത്തെ അപലപിച്ച് ഇസ്രയേൽ നേതാക്കളും ഫലസ്തീൻ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. യുഎൻ, യുഎസ്, യൂറോപ്യൻ യൂണിയൻ മറ്റ് ചില രാജ്യങ്ങൾ തുടങ്ങിയവയും ഇതിനെ അപലപിച്ചിട്ടുണ്ട്. ആക്രണം നിർത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങൾക്ക് യുഎന്നിന്റെ സംരക്ഷണം വേണമെന്നാണ് ഫലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP