Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദുബായിലേക്ക് പോവാൻ മറ്റൊരു കാരണം കൂടി; ലോകത്തെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്ക് ഓഗസ്റ്റിൽ തുറക്കും; 1000 കോടി മുടക്കിയ 15 ലക്ഷം സ്‌ക്വയർ ഫീറ്റ് ലോകത്ത് ചെന്നാൽ പുറം ലോകത്തെ ചൂടുമില്ല

ദുബായിലേക്ക് പോവാൻ മറ്റൊരു കാരണം കൂടി; ലോകത്തെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്ക് ഓഗസ്റ്റിൽ തുറക്കും; 1000 കോടി മുടക്കിയ 15 ലക്ഷം സ്‌ക്വയർ ഫീറ്റ് ലോകത്ത് ചെന്നാൽ പുറം ലോകത്തെ ചൂടുമില്ല

സമ്മറോടെ മറ്റൊരു ലോക റെക്കോർഡ് കൂടി ദുബായ് നേടാൻ പോവുകയാണ്. ഐഎംജി വേൾഡ്സ് ഓഫ് അഡ്വൻജർ എന്ന ഇൻഡോർ തീം പാർക്ക് ഓഗസ്റ്റിൽ തുറക്കുന്നതോടെയാണിത്. ലോകത്തിലെ ഏറ്റവും വലി ഇൻഡോർ തീം പാർക്കാണിത്. 1000 കോടി മുടക്കുള്ളതും 15 ലക്ഷം സ്‌ക്വയർ ഫീറ്റുള്ളതുമായ ഈ ലോകത്ത് ചെന്നാൽ പുറംലോകത്തെ ചൂടറിയില്ല. പൂർണമായും പുറം ലോകത്ത് നിന്ന് വേർതിരിച്ച് നിർത്തിയിരിക്കുന്ന പാർക്കിനകത്ത താപനില നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. തുറക്കുന്നതിന് മുമ്പ് തന്നെ പാർക്കിലേക്കുള്ള ടിക്കറ്റുകൾ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. നാല് സോണുകളാണ് പാർക്കിലുള്ളത്. കാർട്ടൂൺ നെറ്റ് വർക്ക്, ലോസ്റ്റ് വാലി ഡിനോസർ അഡ്വവൻജർ, ഐഎംജി ബൗലെവാർഡ് റൈഡ്സ്, അമ്യൂസ്മെന്റ് അട്രാക്ഷൻസ് എന്നിവയാണവ.

ജനപ്രിയമായ സ്‌ക്രീൻ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ചില പ്രധാനപ്പെട്ട റൈഡുകൾ തയ്യാറാക്കിയിരിക്കുന്നത്. 26 ഫുട്ബോൾ പിച്ചുകളുടെ അത്ര വലുപ്പമുള്ള ഇൻഡോർ അരീനയാണ് ഇവിടെയുള്ളത്. ഇവിടെ ഒരേ സമയം 30,000 പേർക്ക് ഇരിക്കാനാവും. പാർക്കിന്റെ ആദ്യ വർഷത്തിൽ തന്നെ ഇവിടെ 4.5 മില്യൺ സന്ദർശഖർ എത്തുമെന്നാണ് ഡിസൈനർമാർ പ്രതീക്ഷിക്കുന്നത്. മുതിർന്നവർക്ക് പാർക്കിൽ പ്രവേശിക്കുന്നതിനുള്ള ചാർജ് ഏതാണ്ട് 56 പൗണ്ടാണ്. ഇതിലൂടെ 20 സിഗ്‌നേച്ചർ റൈഡുകളും മറ്റും സന്ദർശിക്കാനാവും. ഇതിൽ ലൈവ് ഷോകളും 5 ഡി സിനിമയും ഉൾപ്പെടുന്നുണ്ട്. പാർക്കിന്റെ അവസാന മിനുക്കുപണിയാണ് ഇപ്പോൾ നടക്കുന്നത്. ഇന്റർനാഷണൽ ഫാമിലി എന്റർടെയിന്മെന്റ് ഹോട്ട്സ്പോട്ടാക്കി ദുബായിയെ മാറ്റുകയും പാർക്കിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ഇതിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.

പാർക്ക് ഓഗസ്റ്റ് 15ന് തുറക്കുമെന്നാണ് ലോക്കൽ ഡെവലപറായ മുസ്തഫ ഗലാദരി ഗ്രൂപ്പ് ഇക്കഴിഞ്ഞ ഞായറാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്. ദുബായിലെ അന്താരാഷ്ട്ര തലത്തിലുള്ള ആദ്യ ലെഷർ ആൻഡ് എന്റർടെയിന്മെന്റ് കേന്ദ്രമായിരിക്കും ഇതെന്നാണ് പാർക്കിന്റെ എക്സിക്യൂട്ടീവ് കോ-ചെയർമാന്മാരും ഉടമകളുമായ ഇല്യാസ് ഗലാദരിയും മുസ്തഫ ഗലാദരിയും പറയുന്നത്. തങ്ങളുടെ അതിഥികൾക്ക് പരമാവധി വിനോദം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കുന്നു.

സമീപകാലത്തായി നിരവധി അമ്യൂസ്മെന്റ് പാർക്കുകൾ ദുബായിൽ പൊങ്ങി വരുന്നുണ്ട്. ഇതിലൂടെ ടൂറിസം രംഗത്ത് മേൽക്കൈ നേടാനാണ് ദുബായ് ശ്രമിക്കുന്നത്. മറ്റൊരു തീംപാർക്കിന്റെ ആർക്കിടെക്ചറൽ മോഡൽ ദുബായ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് എന്നാണിത് അറിയപ്പെടുന്നത്. 1.98 ബില്യൺ പൗണ്ട് മുടക്ക് മുതലുള്ള പാർക്കാണിത്. മൂന്ന് തീം പാർക്കുകൾ, ഒരു വാട്ടർ പാർക്ക്, ഒരു ഹോട്ടൽ, തീംഡ് ഡൈനിങ് ആൻഡ് ഷോപ്പിങ് ഏരിയ എന്നിവയാണിതിൽ ഉൾപ്പെടുന്നത്. 25 മില്യൺ സ്‌ക്വയർ ഫീറ്റിലാണിവ നിലകൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP