Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എക്‌സസ് ലഗേജ് ഫീസ് ലാഭിക്കാൻ എട്ട് പാന്റ്‌സും പത്ത് ഷർട്ടുകളും ധരിച്ച് യുവാവ് വിമാനം കയറാൻ എത്തി; വിമാനത്തിൽ കയറാൻ അനുവദിക്കാതെ ബ്രിട്ടീഷ് എയർവേസും ഈസി ജെറ്റും

എക്‌സസ് ലഗേജ് ഫീസ് ലാഭിക്കാൻ എട്ട് പാന്റ്‌സും പത്ത് ഷർട്ടുകളും ധരിച്ച് യുവാവ് വിമാനം കയറാൻ എത്തി; വിമാനത്തിൽ കയറാൻ അനുവദിക്കാതെ ബ്രിട്ടീഷ് എയർവേസും ഈസി ജെറ്റും

ക്കഴിഞ്ഞ ബുധനാഴ്ച ഐസ് ലാൻഡിലെ കെഫ്‌ളാവിക് എയർപോർട്ടിൽ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേസ് വിമാനം കയറാനെത്തിയ റ്യാൻ കാർനെ വില്യംസ് എന്നറിയപ്പെടുന്ന റ്യാൻ ഹവായിയെ വിമാനത്തിൽ കയറാൻ അനുവദിക്കാതെ വിമാന അധികൃതർ രംഗത്തെത്തി. അതായത് ഇയാൾക്ക് ബോർഡിങ് പാസ് നൽകാൻ ബ്രിട്ടീഷ് എയർവേസും ഈസിജെറ്റും തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. എക്‌സസ് ലഗേജ് ഫീസ് ലാഭിക്കാൻ എട്ട് പാന്റ്‌സും പത്ത് ഷർട്ടുകളും ധരിച്ച് ഈ യുവാവ് എത്തിയതിനാലാണ് ഇയാളെ വിമാനത്തിൽ കയറ്റാതിരുന്നത്.

തന്റെ ലഗേജിൽ അധികമായുള്ള വസ്ത്രങ്ങളെല്ലാം ഇയാൾ യാതൊരു മടിയും കൂടാതെ ദേഹത്തിൽ ധരിക്കുകയായിരുന്നു.തന്നെ ഐസ്ലാൻഡിലെ വിമാനത്താവളത്തിൽ നിന്നും വിമാനം കയറാൻ ബ്രിട്ടീഷ് എയർവേസ് അനുവദിച്ചില്ലെന്നും താൻ അണിഞ്ഞിരുന്ന വസ്ത്രങ്ങളിൽ ചിലത് ബാഗിൽ വയ്ക്കാത്തതാണ് ഇതിന് കാരണമെന്നും തന്നോട് ഇതിലൂടെ വംശീയപരമായ വിവേചനത്തിന് തുല്യമായ രീതിയിലാണ് ബ്രിട്ടീഷ് എയർവേസ് പെരുമാറുന്നതെന്നും ഹവായ് ട്വീറ്റിലൂടെ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് എയർവേസിൽ കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അതേ ദിവസം അവിടുന്ന് പുറപ്പെടുന്ന ഈസി ജെറ്റ് വിമാനത്തിൽ കയറാനും അദ്ദേഹം ശ്രമം നടത്തിയെങ്കിലും ഇതേ കാരണം പറഞ്ഞ് അവരും ഹവായിയെ വിമാനത്തിൽ കയറ്റിയില്ലെന്നാണ് റിപ്പോർട്ട്.

സാധുതയില്ലാത്ത കാരണങ്ങൾ എടുത്ത് കാട്ടി രണ്ട് വിമാനക്കമ്പനികളും തനിക്ക് യാത്ര നിഷേധിച്ച് വെന്ന് ആരോപിച്ച് ഹവായ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഹവായിയുടെ രൂപഭാവങ്ങളിൽ ക്യാപ്റ്റനും ഗ്രൗണ്ട് ക്രൂവും കടുത്ത ആശങ്ക രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഇയാൾക്ക് യാത്ര നിഷേധിച്ചതെന്നും തുടർന്ന് ഹവായിക്ക് മുഴുവൻ പണവും റീഫണ്ട് ചെയ്തിരുന്നുവെന്നുംഈസിജെറ്റ് വിശദീകരിക്കുന്നു.എന്നാൽ യാതൊരു തരത്തിലുമുള്ള വംശീയവിവേചനം കാണിച്ചല്ല ഹവായ്ക്ക് യാത്ര നിഷേധിച്ചിരിക്കുന്നതെന്നാണ് ബ്രിട്ടീഷ് എയർവേസ് പ്രതികരിച്ചിരിക്കുന്നത്.

കസ്റ്റമർമാർ നടത്തുന്ന ഭീഷണിയും ആരോപണവും നിറഞ്ഞ പെരുമാറ്റങ്ങളെ തങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും അവർക്ക് നേരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ബ്രിട്ടീഷ് എയർവേസ് വിശദീകരണം നൽകുന്നു.സംഭവപരമ്പരകളുടെ അവസാനം ഐസ്ലാൻഡിൽ നിന്നും ഒരു നോർവീജിയൻ എയർലൈനിൽ കയറിയാണ് ഹവായ് യുകെയിലെത്തിയിരിക്കുന്നത്.താൻ മറ്റ് യാത്രക്കാരെ പോലെ കുറേ നേരം ക്യൂ നിന്നിരുന്നുവെന്നും എന്നാൽ അവസാനം ഡെസ്‌കിന് അടുത്തെത്തിയപ്പോൾ തനിക്ക് ബോർഡിങ് പാസ് നിഷേധിക്കുകയായിരുന്നുവെന്നും ഹവായ് ആരോപിക്കുന്നു.

തുടർന്ന് സെക്യൂരിറ്റിയെ വിളിക്കാൻ തുടങ്ങിയപ്പോൾ താൻ ഫോണെടുത്ത് സംഭവങ്ങൾ പകർത്താൻ തുടങ്ങിയെന്നും എന്നാൽ സെക്യൂരിറ്റി എത്തിയപ്പോൾ തന്റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടത്തിയിരുന്നുവെന്നും ഹവായ് വെളിപ്പെടുത്തുന്നു.എന്നാൽ അവരിൽ നിന്നും ഒഴിഞ്ഞ് മാറി താൻ ക്യാമറയിൽ പകർത്തൽ തുടരുകയായിരുന്നുവെന്നും തന്റെ അവകാശങ്ങളെ പറ്റി നല്ല പോലെ അറിയാമെന്ന് അവരോട് വെളിപ്പെടുത്തിയിരുന്നുവെന്നും ഹവായ് വിവരിക്കുന്നു.പൊലീസ് വന്നപ്പോൾ തന്റെ അവസ്ഥ അവരോടും ഹവായ് വിവരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP