Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐസിസ് ലഘുലേഖ വായിച്ചെന്ന് സഹയാത്രക്കാരന്റെ പരാതി; അറബി വായിക്കാൻ പോലും അറിയാത്ത ഇന്ത്യൻ വംശജരായ സഹോദരങ്ങളെ ലണ്ടനിലെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

ഐസിസ് ലഘുലേഖ വായിച്ചെന്ന് സഹയാത്രക്കാരന്റെ പരാതി; അറബി വായിക്കാൻ പോലും അറിയാത്ത ഇന്ത്യൻ വംശജരായ സഹോദരങ്ങളെ ലണ്ടനിലെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

ണ്ടൻ സ്റ്റാൻസ്റ്റെഡിൽ നിന്നും നേപ്പിൾസിലേക്കുള്ള വിമാനത്തിൽ നിന്നും ബ്രിട്ടീഷ് മുസ്ലിം സഹോദരങ്ങൾ ഐസിസ് ലഘുലേഖ വായിച്ചെന്ന് സഹയാത്രക്കാരൻ പരാതിപ്പെട്ടതിനെ തുടർന്ന് അവരെ പ്രസ്തുത വിമാനത്തിൽ നിന്നിറക്കി വിട്ടു. ഇന്ത്യൻ വംശജരായ ഇവർ ലണ്ടനിൽ ജനിച്ച് വളർന്നവരാണ്. എന്നാൽ തങ്ങൾക്ക് അറബി എഴുതാനോ വായിക്കാനോ സംസാരിക്കാനോ അറിയില്ലെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. മറിയം(19), സക്കീന(24), അലി ദറാസ്(21) എന്നിവരെയാണ് ഇറക്കി വിട്ടിരിക്കുന്നത്.

വിമാനത്തിൽ നിന്നിറക്കിയ ഇവരെ റൺവേയിൽ വച്ച് സായുധ പൊലീസ് ചോദ്യം ചെയ്യുന്നത് കാണാമായിരുന്നു. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ഇവരെ തിരിച്ച് വിമാനത്തിൽ കയറാൻ അനുവദിക്കുകയും ചെയ്തിരുന്നു. മറിയവും സക്കീനയും മുസ്ലിം വിശ്വാസ പ്രകാരമുള്ള ശിരോവസ്ത്രം ധരിച്ചിരുന്നു. ഇവർ ഐസിസ് ലഘുലേഖ വിമാനത്തിൽ വച്ച് വായിച്ചുവെന്ന് പരാതി ഉന്നയിച്ചത് വിമാനത്തിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായിരുന്നു. കൂടാതെ ഇവർ ഫോണിൽ അള്ളാഹു അക്‌ബർ എന്ന് പറയുന്നത് കേട്ടെന്നും ആ യാത്രക്കാരൻ പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നു.

പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിൽ സഹോദരങ്ങൾ തങ്ങളുടെ മൊബൈൽ ഫോണുകൾ പൊലീസിനെ കാണിച്ച് പരിശോധിപ്പിച്ചിരുന്നു. തുടർന്ന് ഇവർ നിരപരാധികളെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിമാനത്തിൽ യാത്ര തുടരാൻ പൊലീസ് അനുവദിച്ചത്. ഓഗസ്റ്റ് 17ന് ഉണ്ടായ ഈ സംഭവത്തെക്കുറിച്ച് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ക്ലിനിക്കൽ ഫാർമസിസ്റ്റായ സക്കിന ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. തങ്ങൾ മൂന്ന് പേരും ഐസിസ് മെമ്പർമാരാണെന്ന് വിമാനത്തിലെ ഒരു യാത്രക്കാരൻ സാക്ഷ്യപ്പെടുത്തിയിരുന്നുവെന്നാണ് തങ്ങളെ ചോദ്യം ചെയ്യുന്നതിനിടയിൽ പൊലീസ് പറഞ്ഞതെന്നും സക്കീന വെളിപ്പെടുത്തുന്നു.

തങ്ങൾ ഖുറാനിലെ ഒരു ഭാഗമായിരുന്നു വായിച്ചിരുന്നതെന്നും അതിന് ഐസിസുമായി ബന്ധമില്ലെന്നുമാണ് സക്കീന എഴുതിയിരിക്കുന്നത്. ഇന്ത്യൻ വംശജരായ തങ്ങൾക്ക് അറബി അറിയില്ലെന്നും യുവതി പറയുന്നു. ഈ കേസിൽ തങ്ങളോട് തികഞ്ഞ വിവേചനത്തോടെയാണ് പെരുമാറിയിരിക്കുന്നതെന്നും പൊലീസിന്റെ സമയം വെറുതെയാക്കിയ പരാതിക്കാരനായ യാത്രക്കാരനെ എന്തുകൊണ്ട് വിമാനത്തിൽ നിന്നും നീക്കം ചെയ്തില്ലെന്നും അവർ ക്രോധത്തോടെ ചോദിക്കുന്നു.

ചോദ്യം ചെയ്യലിന് ശേഷം തങ്ങളെ വീണ്ടും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടാണ് വീണ്ടും വിമാനത്തിൽ കയറാൻ അനുവദിച്ചിരിക്കുന്നതെന്നും സഹോദരങ്ങൾ വെളിപ്പെടുത്തുന്നു. തെറ്റിദ്ധാരണ മൂലം ഇവർക്കുണ്ടായ അസൗകര്യത്തിൽ ഈസി ജെറ്റ് ഇവരോട് ക്ഷമ ചോദിച്ചിട്ടുണ്ട്. ഗ്രൗണ്ട് സ്റ്റാഫുകളിലൊരാളുടെ അഭ്യർത്ഥന മൂലം പൊലീസ് ഇവരെ വിളിച്ച് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് ഈസി ജെറ്റ് വക്താവ് പറയുന്നത്.

ചോദ്യം ചെയ്യലിന് ശേഷം ഇവർ കുഴപ്പക്കാരല്ലെന്ന് പൊലീസ് വിമാനത്തിന്റെ പൈലറ്റിനെ അറിയിച്ചതിനെ തുടർന്നാണ് ഇവരെ വീണ്ടും വിമാനത്തിൽ കയറാൻ അനുവദിച്ചത്. തങ്ങളുടെ യാത്രക്കാരുടെയും ക്രൂസിന്റെയും സുരക്ഷയ്ക്കാണ് തങ്ങൾ എന്നും മുന്തിയ പരിഗണന നൽകുന്നതെന്നും അതിനാലാണ് ഈ പരിശോധന നടത്തിയിരിക്കുന്നതെന്നുമാണ് വിമാനക്കമ്പനി വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 17ന് രാവിലെ 5.40നാണ് ഇവരെ ചോദ്യം ചെയ്യാൻ തങ്ങളെ വിളിച്ചതെന്നാണ് എസെക്സ് പൊലീസ് പറയുന്നത്. മൂന്ന് പേരുടെയും മൊബൈൽ ഉപയോഗത്തിൽ സംശയം തോന്നിയ സഹയാത്രക്കാരാണ് ഇവരെ പറ്റി പരാതിപ്പെട്ടതെന്നും പൊലീസ് പറയുന്നു. തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയും അവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തതിനെ തുടർന്ന് കുഴപ്പക്കാരല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP