Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോളും ലൈറ്ററും ഒളിപ്പിച്ച് വിമാനത്തിൽ കയറ്റിയ യാത്രക്കാരൻ സീറ്റിന് തീയിട്ടു; സഹയാത്രികരുടെ ധീരത മൂലം ഒഴിവായത് ഒരു വമ്പൻ വിമാനാപകടം

പെട്രോളും ലൈറ്ററും ഒളിപ്പിച്ച് വിമാനത്തിൽ കയറ്റിയ യാത്രക്കാരൻ സീറ്റിന് തീയിട്ടു; സഹയാത്രികരുടെ ധീരത മൂലം ഒഴിവായത് ഒരു വമ്പൻ വിമാനാപകടം

യാത്രക്കാരുടെയും വിമാനജോലിക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ ചൈനയിൽ ഒഴിവാക്കാനായത് വമ്പൻ വിമാനദുരന്തം. വിമാനത്തിനുള്ളിൽ പെട്രോളും സിഗരറ്റ് ലൈറ്ററും ഒളിപ്പിച്ച് കടത്തിയ യാത്രക്കാരൻ വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെ സീറ്റിന് തീയിടാൻ ശ്രമിക്കുകയായിരുന്നു. സഹയാത്രികരും ജീവനക്കാരും ഇടപെട്ടതോടെ ഇയാളുടെ ശ്രമം വിഫലമാക്കുകയും വിമാനത്തെ തീപ്പിടിത്തത്തിൽനിന്ന് രക്ഷിക്കുകയും ചെയ്തു. 

തൈഷുവിൽനിന്ന് ഗ്വാങ്ചുവിലേക്ക് പറന്ന ഷെൻഷൻ എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം നടന്നത്. നൂറിലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരൻ പെട്രോളും ലൈറ്ററും കടത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുന്നതിന് തൊട്ടുമുമ്പ് ഇയാൾ തീകത്തിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം കണ്ട യാത്രക്കാർ ഇയാളെ കീഴ്പപെടുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്തു. വിമാനം ലാൻഡ് ചെയ്തയുടൻ പൊലീസെത്തി ഇയാളെ സ്റ്റഡിയിലെടുത്തു. കത്തിത്തുടങ്ങിയ വിമാനത്തിലെ സീറ്റിന്റെയും പാതി കത്തിയ പത്രത്തിന്റെയും ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയായ വെബോയിൽ പ്രചരിക്കന്നുണ്ട്.

അക്രമിയെ കീഴടക്കുന്നതിനിടെ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി. മറ്റു യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഷെൻഷൻ എയർലൈൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. യാത്രക്കാരന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസിന് കണ്ടെത്തനായിട്ടില്ല.
തൈഷു വിമാനത്താവളത്തിലെ സുരക്ഷാ പാളിച്ചതാളാണ് ഇത് വ്യക്തമാക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. യാത്രക്കാർ നിരോധിത വസ്തുക്കളുമായി വിമാനത്തിൽക്കയറിയ സംഭവങ്ങൾ മുമ്പും ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിഗരറ്റ് ലൈറ്ററുകളും എളുപ്പം തീപിടിക്കുന്ന വസ്തുക്കളും വിമാനത്തിൽ കൊണ്ടുപോകുന്നതിന് ചൈനയിൽ വിലക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP