Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

അള്ളായും ജീസസും ആൽക്കഹോളും അനുവദിക്കില്ല; പെനിസും കൃഷ്ണയും വെക്കാൻ അനുമതി; ബ്രിട്ടനിലെ കാറുകൾക്ക് നമ്പർ പ്ലേറ്റ് നല്കുന്നത് വിവാദത്തിൽ

അള്ളായും ജീസസും ആൽക്കഹോളും അനുവദിക്കില്ല; പെനിസും കൃഷ്ണയും വെക്കാൻ അനുമതി; ബ്രിട്ടനിലെ കാറുകൾക്ക് നമ്പർ പ്ലേറ്റ് നല്കുന്നത് വിവാദത്തിൽ

ബ്രിട്ടനിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ ഉപയോഗിക്കാവുന്ന നമ്പറുകളുടെ ഡിവിഎൽഎ പുറത്തിറക്കിയപ്പോൾ, പെനിസും കൃഷ്ണയും ഉപയോഗിക്കാവുന്നവയുടെ പട്ടികയിൽ. എന്നാൽ, അള്ളായും ജീസസും വജൈനയും നിരോധിക്കപ്പെട്ടു. ഒരു മാനദണ്ഡവുമില്ലാതെ കുറച്ചു നമ്പരുകൾ മാത്രം നിരോധിച്ച ഡിവിഎൽഎയുടെ നടപടി കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

കാഴ്ചയിൽ ചില വാക്കുകളോട് സാമ്യം തോന്നിപ്പിക്കുന്ന നമ്പരുകളാണ് പട്ടികയിലുള്ളത്. ലേലം വിളിച്ചാണ് ഇത്തരം നമ്പറുകൾ വിറ്റുപോകുന്നത്. അതിനെ ചിത്രപ്പണികളോടെ ആ വാക്കുപോലെ തോന്നിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ ധാരാളമുണ്ട്. ഇത്തരം നമ്പറുകളിൽ ഉപയോഗിക്കാൻ പാടില്ലാത്തവയുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്.

പെനിസ് എന്ന് തോന്നിപ്പിക്കുന്ന PEN15എന്ന നമ്പറിന് അനുമതിയുണ്ടെങ്കിലും വജൈന എന്ന മട്ടിലുള്ള  VA61ANA എന്ന നമ്പർ നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിലാണ്. ഇതുപോലെ, 15LAM(ഇസ്ലാം), JE55US(ജീസസ്) തുടങ്ങിയ നമ്പറുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. എന്നാൽ, KR15HNA (കൃഷ്ണ) എന്ന നമ്പർ കഴിഞ്ഞ ദിവസം 2.33 ലക്ഷം പൗണ്ടിനാണ് ലേലത്തിൽ വിറ്റുപോയത്.

അശ്ലീലച്ചുവയുള്ള വാക്കുകൾ നമ്പർ പ്ലേറ്റാകുന്നതിനും വിലക്കുണ്ട്. ആൽക്കഹോളിനും (AL60HOL) വിലക്കുണ്ട്. 15LAM എന്ന നമ്പറിനുവേണ്ടി ഒരാൾ ഡിവിഎൽഎയെ സമീപിച്ചപ്പോഴാണ് കുറേ വാക്കുകൾക്ക് നിരോധനമുണ്ടെന്ന് വെളി്‌പ്പെടുത്തപ്പെട്ടത്. എന്നാൽ, ചില വാക്കുകൾ അംഗീകരിക്കുകയും മറ്റു ചിലതിനെ മതസ്പർശമുണ്ടെന്ന് ആരോപിച്ച് ഒഴിവാക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് വാഹന ഉടമകൾ പറയുന്നു.

ഡിവിഎൽഎ വർഷത്തിൽ രണ്ടുതവണ യോഗം ചേർന്നാണ് ബ്രിട്ടനിലെ റോഡുകളിൽ ഉപയോഗിക്കാൻ പാടില്ലാത്ത നമ്പരുകൾ തിരഞ്ഞെടുക്കുന്നത്. നമ്പറുകൾ റോഡുകളിൽ അനുവദിക്കാനും പിൻവലിക്കാനുമുള്ള അധികാരം ഡിവിഎൽഎയ്ക്കുണ്ട്. ഇത്തരം കൗതുകകരമായ നമ്പരുകൾ സ്വന്തമാക്കുകയും അത് വൻവിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്നവരുമുണ്ട്. പെനിസ് എന്നു തോന്നിപ്പിക്കുന്ന നമ്പർ സ്വന്തമാക്കിയത് നമ്പർ പ്ലേറ്റ് കച്ചവടക്കാരായ ഒരു സ്ഥാപനമാണ്. അത് മറിച്ചുവിൽക്കാനുള്ള തയ്യാറെടുപ്പിലാണവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP